മുടി വല്ലാതെ കൊഴിയുന്നുണ്ടോ, അകാലനരയും ഉണ്ടോ? എന്നാൽ ഈ ഭക്ഷങ്ങൾ കഴിക്കല്ലേ
മുടിയിടെ ആരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണ ശീലങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ. മുടിയുടെ വളർച്ചയ്ക്ക് വേണ്ടി ചില ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയാറില്ലെ. അത് പോലെ ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കും.
സംസ്ക്കരിച്ചതും മധുരമുള്ളതുമായ ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. മുടിയുടെ ആരോഗ്യത്തിനും മോശമാണ്. വറുത്തതും ഫാസ്റ്റ് ഫുഡിലും ഉള്ളതുമായ പൂരിത കൊഴുപ്പുകൾ വലിയ അളവിൽ കഴിക്കുന്നത് രക്ത ചംക്രമണത്തെ ബാധിക്കും. ഇത് മുടിയുടെ ആരോഗ്യത്തേയും ബാധിക്കും.

കൂടാതെ ബയോട്ടിൻ, വിറ്റാമിൻ എ, ഇ എന്നി പോലുള്ള ചില സുപ്രധാന ധാതുക്കളുടെ അഭാവം മുടിയുടെ വളർച്ചയെ ബാധിച്ചേക്കാം. അവ ചില ഭക്ഷണങ്ങളിൽ അടങ്ങിയിട്ടുണ്ട്.
ആരോഗ്യമുള്ള മുടിക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കാൻ പഴങ്ങൾ, പച്ചക്കറികൾ. ലീൻ പ്രോട്ടീനുകൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ സമീകൃത ആഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്. പെതുവായ ആരോഗ്യവും ജലാംശവും നിലനിർത്തുന്നതിന് വെള്ളം കുടിക്കണം. ഭക്ഷണ കൃത്യമാണെങ്കിൽ ആരോഗ്യമുള്ളതും പ്രതിരോധശേഷിയുള്ളതുമായ മുടി പ്രോത്സാഹിപ്പിക്കാനാകും.
ഒഴിവാക്കേണ്ട ഭക്ഷങ്ങൾ:
സംസ്ക്കരിച്ച ഭക്ഷണങ്ങൾ: സംസ്ക്കരിച്ച ഭക്ഷണങ്ങൾ, ഉയർന്ന പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പുകൾ, അഡിറ്റീവുകൾ എന്നിവ അടങ്ങിയ ഭക്ഷണം ഓക്സിഡേറ്റീവ് സമ്മർദ്ദത്തിന് കാരണമായേക്കാം. വർദ്ധിച്ച ഓക്സിഡേറ്റീവ് സമ്മർദ്ദം അകാല വാർദ്ധക്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. മുടിയുടെ അകാല നരയ്ക്ക് കാരണമാകാം.
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ: മധുരമുള്ള ഭക്ഷണങ്ങളുടെ അമിതമായ ഉപഭോഗം വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് രോമ കൂപങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. വിട്ടുമാറാത്ത വീക്കം അകാല നരയ്ക്ക് സാധ്യതയുള്ള ഘടകമായി കണക്കാക്കപ്പെടുന്നു.
ഉയർന്ന കൊഴുപ്പുള്ള പാൽ ഉത്പന്നങ്ങൾ: കൊഴുപ്പ് കൂടുതലുള്ള പാൽ ഉൽപ്പന്നങ്ങളും അകാല നരയ്ക്ക് കാരണം ആകുമെന്ന് പറയപ്പെടുന്നു. എന്നാൽ ഇത് എത്രത്തോളം ശരിയാണെന്ന് വ്യക്തമല്ല, പക്ഷേ ചില കൊഴുപ്പ് രോമകൂപങ്ങളെ സ്വാധീനിച്ചേക്കാമെന്ന് പറയുന്നു.
അമിതമായ കഫീൻ: മിതമായ കഫീൻ ഉപഭോഗം പൊതുവേ സുരക്ഷിതമായി കണക്കാക്കപ്പെടുന്നു. എന്നാൽ അമിതമായ ഉപഭോഗം നിർജ്ജലീകരണത്തിലേക്ക് എത്തിക്കുന്നതായിരിക്കും. ഇത് മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും.
നിർജ്ജലീകരണം സംഭവിച്ച മുടി മങ്ങിയതും പൊട്ടുന്നതുമായി കാണപ്പെടാം. മദ്യം: അമിതമായ മദ്യാപാനം പോഷകങ്ങളുടെ അഭാവത്തിന് കാരണമായേക്കാം. പ്രത്യേകിച്ച് ആരോഗ്യമുള്ള മുടി നിലനിർത്താൻ ആവശ്യമായ വിറ്റാമിനുകളിലും ധാതുക്കളിലും മദ്യം മൂലം ഉണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രസ് രോമ കൂപങ്ങളെയും ബാധിച്ചേക്കാം.












Click it and Unblock the Notifications