Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിവസവും 100 മുടി വരെ കൊഴിയുന്നത് ശ്രദ്ധിക്കണോ..!! മുടികൊഴിച്ചില്‍ സാധാരണമാകുന്നത് എപ്പോള്‍?

മുടി എപ്പോഴും ഒരാളുടെ വ്യക്തിത്വത്തിന്റെയും ആത്മാഭിമാനത്തിന്റെയും അവിഭാജ്യ ഘടകമാണ്. മുടി കൊഴിച്ചില്‍ എല്ലാവരേയും അലട്ടുന്ന ഒന്നാണ്. ഇതിനായി പല തരത്തിലുള്ള ചികിത്സകളും പരീക്ഷിച്ച് പരാജയപ്പെട്ടവരായിരിക്കും ഭൂരിഭാഗം പേരും. എന്നാല്‍ എല്ലാ മുടി കൊഴിച്ചിലുകളും ചികിത്സ വേണ്ട ഒന്നല്ല എന്നാണ് ആദ്യം മനസിലാക്കേണ്ടത്. മുടി കൊഴിയുക എന്നത് സാധാരണമായ ഒരു കാര്യമാണ്.

ഇത് സ്വാഭാവിക മുടി വളര്‍ച്ചാ ചക്രത്തിന്റെ ഭാഗമാണ്. കൊഴിയുന്ന മുടിക്ക് പകരം മുടി മിക്കവാറും കിളിര്‍ക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ മുടി കൊഴിച്ചില്‍ സാധാരണമാകാത്ത ചില സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. അത് എങ്ങനെയാണ് തിരിച്ചറിയുന്നത് എന്ന് നോക്കാം.

HAIR CARE

അസാധാരണമായ മുടി കൊഴിച്ചില്‍ എന്താണ് എന്ന് മനസിലാക്കുന്നതിന് മുന്‍പ് സാധാരണ മുടി കൊഴിച്ചില്‍ എന്താണെന്ന് മനസിലാക്കണം. ഒരു വ്യക്തിക്ക് പ്രതിദിനം ശരാശരി 50 മുതല്‍ 100 വരെ മുടി കൊഴിയുന്നത് സാധാരണമാണ്. ഇങ്ങനെ മുടി പോകുന്നിടത്ത് വീണ്ടും പുതിയ രോമങ്ങള്‍ കിളിര്‍ക്കും. ഇതുവഴി മുടി കൊഴിച്ചിലും വളര്‍ച്ചയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നു.

ഇനി മുടി കൊഴിച്ചില്‍ അസാധാരണമാകുന്നത് എപ്പോഴൊക്കെയാണ് എന്ന് നോക്കാം. തലയിണയിലോ ഷവര്‍ ഡ്രെയിനിലോ ഹെയര്‍ ബ്രഷിലോ അവശേഷിക്കുന്ന മുടിയുടെ അളവില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടെങ്കില്‍ ഇത് അസാധാരണമായ മുടി കൊഴിച്ചിലിനെ സൂചിപ്പിക്കുന്നു. പുരുഷന്‍മാരില്‍ ചെറുപ്രായത്തില്‍ തന്നെ മുടിയിഴകള്‍ കുറയുന്നത് കഷണ്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

തലയോട്ടിയില്‍ ചെറുതോ വലുതോ ആയ പാടുകള്‍ പ്രത്യക്ഷപ്പെടുന്നത് അസാധാരണമായ മുടി കൊഴിച്ചിലിന്റെ സൂചനയാണ്. അലോപ്പീസിയ ഏരിയറ്റ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ചീകുമ്പോഴും സ്റ്റൈല്‍ ചെയ്യുമ്പോഴും മുടിയിലൂടെ വിരലുകള്‍ ഓടുമ്പോഴും വലിയ അളവില്‍ മുടി കൊഴിയുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. താരന്‍, സോറിയാസിസ്, തലയോട്ടിയിലെ ചൊറിച്ചില്‍ പോലുള്ള അവസ്ഥകള്‍ ചികിത്സിച്ചില്ലെങ്കില്‍ അമിതമായ മുടി കൊഴിച്ചിലിന് കാരണമാകും.

ആന്‍ഡ്രോജെനെറ്റിക് അലോപ്പീസിയ എന്ന കഷണ്ടി പലപ്പോഴും പാരമ്പര്യമായി വരുന്നതാണ്. ഇത് മുടി കൊഴിച്ചിലിന് കാരണമായേക്കാം. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്), ഗര്‍ഭം, പ്രസവം, ആര്‍ത്തവവിരാമം തുടങ്ങിയ അവസ്ഥകള്‍ മൂലമുള്ള ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ അസാധാരണമായ മുടി കൊഴിച്ചിലിന് കാരണമാകും. തൈറോയ്ഡ് തകരാറുകള്‍, പോഷകാഹാരക്കുറവ് പോലുള്ള അവസ്ഥകളും അമിതമായ മുടി കൊഴിച്ചിലിന് കാരണമാകും.

കാന്‍സര്‍ ചികിത്സ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വിഷാദം എന്നിവയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ എന്നിവയുടെ പാര്‍ശ്വഫലമായും മുടി കൊഴിച്ചില്‍ ഉണ്ടായേക്കാം. മുടിയില്‍ വലിക്കുന്ന ബ്രെയ്ഡുകളോ പോണിടെയിലുകളോ പോലുള്ള ഇറുകിയ ഹെയര്‍സ്‌റ്റൈലുകള്‍ നിരന്തരം ധരിക്കുന്നത് ട്രാക്ഷന്‍ അലോപ്പീസിയ എന്ന അവസ്ഥയ്ക്ക് കാരണമാകും. ഇത് മുടിയുടെ ആരോഗ്യത്തിന് ദോഷകരമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+