Get Updates
Get notified of breaking news, exclusive insights, and must-see stories!

താരനും മാറും മുടിയും വളരും മഞ്ഞൾ മാസ്ക് മാത്രം മതി; വീട്ടിൽ തയ്യാറാക്കാം ഇങ്ങനെ..

മഞ്ഞൾ ആരോ​ഗ്യത്തിനും ചർമ്മത്തിനും വളരെ ​ഗുണകരമായ ഒന്നാണെന്ന് നമുക്ക് അറിയാവുന്നതാണല്ലോ. തടി കുറയ്ക്കാനും ചർമ്മം തിളങ്ങാനുമൊക്കെ മഞ്ഞൾ പലതരത്തിൽ ഉപയോ​ഗിക്കാറുണ്ട്. എന്നാൽ മഞ്ഞൾ നിങ്ങളുടെ മുടിയുടെ വളർച്ചയെ സഹായിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ? ഞെട്ടിപ്പോയല്ലേ.. വിശദമായി അറിയാം...

മഞ്ഞൾ മുടിയിൽ പുരട്ടുമ്പോൾ പല ​ഗുണങ്ങളാണ് നിങ്ങൾകക്ക് ലഭിക്കുന്നത്. ഇത് മുടി വളർച്ചയെ സഹായിക്കുന്നു. മുടി വളർച്ചയ്ക്ക് മാത്രമല്ല താരന്റെ പ്രശ്നം ഇല്ലാതാക്കാനും മഞ്ഞൾ‌ സഹായകമാണ്. മുടി നരയ്ക്കുന്നത് ഇല്ലാതാക്കാനും മഞ്ഞൾ സഹായിക്കുമെന്നാണ് പറയുന്നത്.

tip hair

മഞ്ഞൾ മാസ്കായി വേണം തലയിൽ ഉപയോ​ഗിക്കാൻ. മഞ്ഞൾ ഉപയോ​ഗിക്കുന്നത് മുടിക്ക് നല്ലതാണെങ്കിലും അത് എങ്ങനെയാണ് ഉപയോ​ഗിക്കേണ്ടത് എന്നത് കൃത്യമായി അറിയണം. അതിലാണ് മാസ്ക് ആയി ഉപയോ​ഗിക്കണം എന്ന് പറയുന്നത്.

മഞ്ഞൾ മാസ്ക്: എങ്ങനെയാണ് മഞ്ഞൾ മാസ്ക് ഉപോയ​ഗിക്കേണ്ടത് എന്ന് നോക്കാം. മഞ്ഞൾ മാസ്ക് ഉണ്ടാക്കാൻ ആദ്യം രണ്ട് സ്പൂൺ മഞ്ഞൾപ്പൊടി എടുക്കാം. അതിലേയ്ക്ക് രണ്ട് ടീ സ്പൂൺ തേനും രണ്ട് മുട്ടയും ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക.

ഇത് മുടിയിൽ പുരട്ടി അര മണിക്കൂർ വെയ്ക്കാം, ശേഷം നന്നായി കഴുകാം. ഈ ഹെയർ മാസ്ക് നിങ്ങളുടെല മുടിയുടെ വേരുകളെ ശക്തമാക്കും. മൃദുലമാക്കുകയും തിളക്കമുള്ളതാക്കുകയും ചെയ്യും.

മുടി കൊഴിച്ചിൽ തടയാൻ മഞ്ഞൾ ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ: മഞ്ഞൾ ഉപയോ​ഗിക്കുന്നതിലൂടെ മുടി അമിതമായി കൊഴിയുന്നത് കുറയ്ക്കാൻ പറ്റും. മുടിയുടെ വളർച്ചയ്ക്കും സഹായിക്കും. ഇനി എങ്ങനെയാണ് മഞ്ഞൾ ഉപയോ​ഗിക്കേണ്ടത് എന്ന് നോക്കാം. മഞ്ഞളും പാലും തുല്യ അളവിൽ എടുക്കണം. നന്നായി മിക്സ് ചെയ്ത് തലയിൽ തേയ്ക്കുക. നന്നായി മസാജ് ചെയ്ത് മുടി കഴുകാം.

താരൻ ഇല്ലാതാക്കാൻ മഞ്ഞൾ എങ്ങനെ ഉപയോ​ഗിക്കാം:

താരൻ ഒട്ടുമിക്ക ആളുകളും അനുഭവിക്കുന്ന പ്രശ്നമാണ്. മഞ്ഞളിലെ ആന്റി ബാക്ടിരിയൽ ഘടകങ്ങൾ‌ താരനെ തുരുത്തും. വെളിച്ചെണ്ണയിൽ അല്പം മഞ്ഞൾ കലർത്തി മുടിയിൽ നന്നായി മസാജ് ചെയ്യാം. ഇത് രക്തയോട്ടം വർദ്ധിപ്പാക്കാൻ സഹായിക്കും മാത്രമല്ല ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കും. അപ്പോൾ ആരോ​ഗ്യത്തിനും സൗന്ദര്യത്തിനും മാത്രമല്ല മഞ്ഞൾ ഉപകാരപ്രദം, മുടി നല്ല ആരോ​ഗ്യത്തോടെ വളരാനും ഇതുമതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+