Get Updates
Get notified of breaking news, exclusive insights, and must-see stories!

മുട്ട മുതൽ തേൻ വരെ; വില കൂടിയ ഷാംപൂകൾ വേണ്ട, മുടി നീളത്തിലും'കട്ടിയിലും വളരും

വിലകൂടിയ ഷാംപൂകൾക്കായി വളരെയധികം പണം ചെലവഴിച്ചിട്ടും, ടിവി പരസ്യങ്ങളിൽ നിങ്ങൾ കാണുന്നത് പോലുള്ള ഫലം ലഭിക്കുന്നില്ലേ? ഇത് മിക്കവാറും വളരെ സാധാരണവുമാണ്. ബ്രാൻഡഡ് ഷാംപൂകൾക്കും കണ്ടീഷണറുകൾക്കുമായി പണം ചെലവഴിക്കുന്നതിന് പകരം ചില കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ ഒരുക്കമാണെങ്കിൽ നിങ്ങൾക്ക് നല്ല നീളമുള്ള മുടി ലഭിക്കും. മുടി കൊഴിച്ചിൽ കുറയ്ക്കാനും സാധിക്കും.

മുടിക്ക് തിളക്കവും ഉറപ്പും നൽകാൻ ഈ ലളിതമായ ടിപ്പുകൾ

മുട്ട: നിങ്ങളുടെ മുടി കണ്ടീഷൻ ചെയ്യാൻ മുട്ട ഉപയോ​​ഗിച്ച് ഒരു ടിപ്പുണ്ട്. നിങ്ങൾക്ക് വരണ്ടതോ പൊട്ടുന്നതോ ആയ മുടിയുണ്ടെങ്കിൽ, മുടി നനയ്ക്കാൻ മുട്ടയുടെ വെള്ള ഉപയോഗിക്കുക. ½ കപ്പ് മുട്ടയുടെ മിശ്രിതം (മുട്ടയുടെ വെള്ള, മുഴുവൻ മുട്ട) ഉപയോഗിക്കുക, വൃത്തിയുള്ളതും നനഞ്ഞതുമായ മുടിയിൽ പുരട്ടുക. 20 മിനിറ്റ് അതങ്ങനെ വെയ്ക്കാം, തണുത്ത വെള്ളത്തിൽ കഴുകുക. മുടിക്ക് ഏറ്റവും ഫലപ്രദമായ ബ്യൂട്ടി ടിപ്പുകളിൽ ഒന്നാണ് ഇത്. ഒന്ന് പരീക്ഷിച്ചു നോക്കൂ.

hair ca5e

ബേക്കിംഗ് സോഡ തെറാപ്പി: മുടിയുടെ സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ തെറാപ്പി. 3 ടീസ്പൂൺ ഒരു മിശ്രിതം ഉണ്ടാക്കുക. ബേക്കിംഗ് സോഡയും കുറച്ച് വെള്ളവും ആണ് വേണ്ടത്.

ഈ ലായനി ഉപയോഗിച്ച് മുടി കഴുകുക. അവസാനമായി കഴുകുന്നതിന് മുമ്പ് ഇത് കുറഞ്ഞത് 5 മിനിറ്റെങ്കിലും നന്നായി മസാജ് ചെയ്യുണം. ഇത് നിങ്ങളുടെ മുടിയിൽ നിന്നും എണ്ണമയവും അഴക്കുമൊക്കെ കളയാൻ സഹായിക്കും.

നല്ല ഭക്ഷണക്രമം: ധാരാളം വെള്ളം കുടിക്കുക, അസംസ്കൃത പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. മുടി സംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായ ചികിത്സ ആരോഗ്യകരമായ ഭക്ഷണമാണ്. നിങ്ങൾ കഴിക്കുന്നത് നിങ്ങളുടെ മുടിയുടെ വളർച്ചയേയും ബാ​ധിക്കും.

വെയിൽ ഏറ്റ മുടിക്ക് ചികിത്സ നൽകുക: ഒരുപാട് നേരം വെയിൽ കാെണ്ടാൽ മുടിക്ക് കൃതമായ ചികിതസ നൽകണം. ½ കപ്പ് തേൻ, 1-2 ടീസ്പൂൺ ഒലിവ് ഓയിൽ, 1-2 ടീസ്പൂൺ മുട്ടയുടെ മഞ്ഞക്കരു എന്നിവയുടെ മിശ്രിതം ഉണ്ടാക്കുക. ഈ മിശ്രിതം 20 മിനിറ്റ് മുടിയിൽ പുരട്ടുക, എന്നിട്ട് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. കെരാറ്റിൻ പ്രോട്ടീൻ ബോണ്ടുകൾ നിറയ്ക്കാൻ ഈ ചികിത്സ സഹായിക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+