എന്നും മുടി കഴുകണോ..? എപ്പോഴൊക്കെ മുടി വൃത്തിയാക്കണം, അറിയേണ്ടതെല്ലാം
കേശസംരക്ഷണം എല്ലാവര്‍ക്കും വലിയ പ്രയാസമുള്ള ജോലിയാണ്. തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ പലര്‍ക്കും മുടി സംരക്ഷിക്കാന്‍ സാധിക്കാറില്ല. പ്രധാനമായും മുടി വൃത്തിയായി സൂക്ഷിക്കുക എന്നതാണ് കേശസംരക്ഷണത്തില്‍ ഏറ്റവും ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ജോലി. എന്നാല്‍ പലരും മുടി വൃത്തിയാക്കുന്നത് ശരിയായ രീതിയില്‍ അല്ല. മുടി സംരക്ഷണം ശരിയായ രീതിയില്‍ അല്ലെങ്കില്‍ നമ്മുടെ മാനസികാവസ്ഥയെ പോലും സ്വാധീനിക്കും.
ആഴ്ചയില്‍ എത്ര തവണ നിങ്ങള്‍ മുടി കഴുകുന്നു എന്നത് നിങ്ങളുടെ മുടിയുടെ തരത്തിന് അനുസരിച്ചായിരിക്കണം. തലയോട്ടിയിലെ എണ്ണമയം, ജീവിതശൈലി എന്നിവയും നിങ്ങളുടെ മുടി കഴുകലുമായി ബന്ധപ്പെട്ടിരിക്കുന്നു. നേര്‍ത്തതും നീളമുള്ളതുമായ മുടിയാണ് നിങ്ങളുടേതെങ്കില്‍ ദിവസവും, അല്ലെങ്കില്‍ ഓരോ ദിവസത്തെ ഇടവേളയില്‍ എങ്കിലും മുടി കഴുകുക എന്നതാണ് അഭികാമ്യം.

നല്ല മുടിയുള്ള ആളുകള്‍ക്ക് സ്വാഭാവികമായും അവരുടെ തലയോട്ടിയില്‍ കൂടുതല്‍ സെബാസിയസ് ഗ്രന്ഥികളുണ്ടായിരിക്കും. അതിനാല്‍ നേര്‍ത്ത മുടി മറ്റ് മുടി ഘടനകളെ അപേക്ഷിച്ച് വേഗത്തില്‍ എണ്ണമയമുള്ളതായിത്തീരുന്നു. അതിനാല്‍ എല്ലാ ദിവസവും മുടി കഴുകുന്നതാണ് ഉത്തമം. പരുക്കന്‍ അല്ലെങ്കില്‍ ചുരുളന്‍ മുടിയാണ് ഉള്ളത് എങ്കില്‍ എല്ലാ ദിവസവും കഴുകേണ്ടതില്ല. എങ്കിലും തലയോട്ടിയുടെ ആരോഗ്യത്തിന് മൂന്ന് ദിവസത്തില്‍ കൂടുതല്‍ മുടി നനയ്ക്കാതിരിക്കരുത്.
ഷാംപു ചെയ്യുന്നതിനും ഇത്തരത്തില്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. വരണ്ട തലയോട്ടിയാണ് നിങ്ങളുടേതെങ്കിലും ഷാംപു കുറഞ്ഞ അളവില്‍ വേണം ഉപയോഗിക്കാം. ഷാംപുവിന്റെ അളവ് കൂടുന്നത് നിങ്ങളുടെ തലയോട്ടിയെ കൂടുതല്‍ വരണ്ടതാക്കും. എന്നാല്‍ എണ്ണമയമുള്ള മുടിയുള്ളവരും വ്യായാമം ചെയ്യുന്നവരും വിയര്‍ക്കുന്നവരും കൂടുതല്‍ തവണ ഷാംപൂ ചെയ്യേണ്ടി വന്നേക്കാം.
ഒരു ദിവസം ഒന്നിലധികം തവണ മുടി കഴുകുകയോ ഷാംപു ചെയ്യുകയോ ചെയ്യുന്നത് ഉചിതമായിരിക്കില്ല. തുടര്‍ച്ചയായി ഷാംപൂ ചെയ്യന്നത് മുടിയിഴകളെ നശിപ്പിക്കും. എന്നാല്‍ പൊടിപടലങ്ങള്‍, ചെളി എന്നിവ നിരന്തരം പറ്റാന്‍ സാധ്യതയുള്ള ജോലി ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ എന്നും മുടി കഴുകേണ്ടത് അനിവാര്യമാണ്. അതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ മൃദുവായ ഷാംപൂവാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കുക.
കൃത്യമായ ഇടവേളകളിലാണ് മുടി കഴുകുന്നത് എന്ന് ഉറപ്പാക്കണം. എന്നാല്‍ പലര്‍ക്കും ഈ ഇടവേളകള്‍ സംബന്ധിച്ച് കൃത്യമായ ധാരണയില്ല. മുടിയില്‍ പല അടരുകള്‍ കാണുന്ന സമയങ്ങളില്‍ മുടി കഴുകണം. അസഹ്യമായ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാകുന്നതും മുടി വൃത്തിയാക്കാന്‍ സമയമായി എന്നതിന്റെ സൂചനയാണ്. ആരോഗ്യകരമായ മറ്റ് കാരണങ്ങള്‍ ഇല്ലെങ്കില്‍ മുടി കഴുകാതെ ഒരാഴ്ചയില്‍ കൂടുതല്‍ പോകരുത്.












Click it and Unblock the Notifications