താരന്‍ പോകാന്‍ ഇതിലും നല്ല മാര്‍ഗം വേറെയുണ്ടോ..? തൈരും ഉലുവയും എടുത്തോളൂ
ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്‌നമാണ് താരന്‍. ഇത് നിങ്ങളുടെ മാനസികാവസ്ഥയെയും ആത്മവിശ്വാസത്തേയും വരെ പ്രതികൂലമായി സ്വാധീനിക്കും. താരന്‍ തലയില്‍ നിരന്തരമായ ചൊറിച്ചിലും പ്രകോപിപ്പിക്കലും ഉണ്ടാക്കുന്നു. സെബാസിയസ് ഗ്രന്ഥികളിലെയും രോമകൂപങ്ങളിലെയും അമിതമായ ചര്‍മ്മ എണ്ണ മൂലമാണ് താരന്‍ ഉണ്ടാകുന്നത്.
സമ്മര്‍ദ്ദം, കാലാവസ്ഥാ വ്യതിയാനങ്ങള്‍, ഗുണനിലവാരമില്ലാത്ത ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ പ്രശ്നത്തെ കൂടുതല്‍ വഷളാക്കും. വ്യത്യസ്ത സാഹചര്യങ്ങളില്‍ താരന്‍ രൂപപ്പെടാം. തലയോട്ടിയില്‍ ഈര്‍പ്പം കുറവായിരിക്കുമ്പോള്‍ ഇത് സംഭവിക്കുന്നു. ഇത് ചെറിയ, ഉണങ്ങിയ വെളുത്ത അടരുകളായി മാറുന്നു. വരണ്ട തലയോട്ടിയിലെ താരന്‍ തടയാന്‍, മൃദുവായതും ഈര്‍പ്പമുള്ളതുമായ ഷാംപൂ ഉപയോഗിക്കുക.

എണ്ണമയമുള്ള തലയോട്ടിയിലും താരന്‍ ഉണ്ടാകും. സെബത്തിന്റെ അമിത ഉല്‍പാദനം മൂലമാണ് ഈ തരം താരന്‍ ഉണ്ടാകുന്നത്. ഇത് എണ്ണമയമുള്ള വെളുത്ത അടരുകളായി മാറുന്നു. എണ്ണമയമുള്ള തലയോട്ടിയിലെ താരനെ പ്രതിരോധിക്കാന്‍ എണ്ണ ഉല്‍പാദനം നിയന്ത്രിക്കുന്ന ഷാംപൂ ഉപയോഗിക്കാം. ഏത് തരത്തിലുള്ള താരനും നിഷ്പ്രയാസം കളയാന്‍ സഹായിക്കുന്ന ഒരു വീട്ടുവൈദ്യത്തെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.
നമ്മുടെ വീട്ടില്‍ സുലഭമായി ലഭിക്കുന്ന ഉലുവയും തൈരുമാണ് ഇതിന് സഹായിക്കുന്നത്. ഉലുവയും തൈരും താരന്‍ നീക്കം ചെയ്യുന്നതിനുള്ള ഫലപ്രദമായ പ്രകൃതിദത്ത പരിഹാരങ്ങളാണ്. ഇവ രണ്ടും ചേര്‍ത്തുണ്ടാക്കുന്ന ഹെയര്‍ മാസ്‌ക് എത്ര കഠിനമായ താരനേയും നീക്കം ചെയ്യാന്‍ സഹായിക്കും.
എങ്ങനെ ഉണ്ടാക്കാം?
കുറച്ച് ഉലുവ എടുത്ത് രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ക്കുക. രാവിലെ ഈ കുതിര്‍ത്ത ഉലുവ എടുത്ത് പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഈ പേസ്റ്റിലേക്ക് തൈര് ചേര്‍ത്ത് നന്നായി ഇളക്കുക. തൈരില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിയുടെ ഘടന കെട്ടിപ്പടുക്കുന്നതിനും ഈര്‍പ്പമുള്ളതാക്കുന്നതിനും സഹായിക്കുന്നു. ഈ മിശ്രിതത്തിലേക്ക് കറ്റാര്‍ വാഴ ജെല്‍ ചേര്‍ക്കുക.
നിങ്ങളുടെ തലയോട്ടിയിലെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ കറ്റാര്‍ വാഴ സഹായിക്കുന്നു. ശേഷം ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടി മൃദുവായി മസാജ് ചെയ്യുക. 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ ഇത് ഇങ്ങനെ ഇരിക്കട്ടെ.
ശേഷം വെള്ളവും ഷാംപൂവും ഉപയോഗിച്ച് മുടി കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ഈ മാസ്‌ക് ആഴ്ചതോറും പ്രയോഗിക്കുക. താരന്‍ അകറ്റാന്‍ ഇത് എങ്ങനെ സഹായിക്കുമെന്ന് പരീക്ഷിച്ച് തന്നെ അറിയൂ.












Click it and Unblock the Notifications