അകാല നരയാണോ പ്രശ്നം; വീട്ടിൽ തന്നെ ഉണ്ടാക്കാം മൈലാഞ്ചി കൊണ്ട് പ്രതിവിധി; ഹെന്ന തയ്യാറാക്കാം
അകാല നര ഇപ്പോൾ ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ്. ഡൈ ചെയലല്ലാതെ മറ്റ് വഴികൾ ഇല്ലാ എന്ന അവസ്ഥയിൽ എത്തിനിൽക്കുന്നവരും ഉണ്ട്. എന്നാൽ എപ്പോഴും ഡൈ ഉപയോഗിക്കുന്നത് അത്ര ഗുണപരമായ കാര്യമല്ല. എന്നാൽ നര വെച്ച് നടക്കാനും കഴിയില്ല, അപ്പോൾ എന്താണ് ചെയ്യുക. കെമിക്കൽ അടങ്ങിയ ഡൈയ്ക്ക് പകരം പ്രകൃതിദത്തമായ ഹെയർ ഡൈ ഉപയോഗിക്കാം.
മുടിക്കും ചർമ്മത്തിനും നിറം നൽകാൻ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന പ്രകൃതിദത്തമായ ഹെയർ ഡൈയാണ് ഹെന്ന. ഹെന്ന സാധാരണയായി ചുവപ്പ് കലർന്ന ടോണാണ് സൃഷ്ടിക്കുന്നതെങ്കിലും സ്വാഭാവികമായ കറുത്ത മുടി ലഭിക്കുന്നതിനും ഉപയോഗിക്കാം. ഹെന്ന പാക്ക് എങ്ങനെ വീട്ടിൽ ഉണ്ടാക്കാമെന്ന് നോക്കാം..

ചേരുവകൾ:
100 ഗ്രാം മൈലാഞ്ചി പൊടി
1 നാരങ്ങ നീര്
1 ടീസ്പൂൺ കാപ്പി പൊടി
വെള്ളം
എങ്ങനെയാണ് ഉണ്ടാക്കേണ്ടത്: ഒരു പാത്രത്തിൽ മൈലാഞ്ചി പൊടിയും കാപ്പിപ്പൊടിയും മിക്സ് ചെയ്യുക. കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കാൻ ആവശ്യത്തിന് വെള്ളം ഉപയോഗിക്കുക. തൈര് പോലെയിരിക്കണം. മിശ്രിതത്തിലേക്ക് നാരങ്ങനീര് ചേർത്ത് നന്നായി ഇളക്കുക. മൂടി വെയ്ക്കുക. മിശ്രിതം കുറച്ച് നേരം അങ്ങനെ തന്നെ വെയ്ക്കാം. മൈലാഞ്ചി പൊടിയിൽ നിന്ന് ചായം പുറന്തള്ളാൻ ഇത് സഹായിക്കും.
കുറച്ച് നേരം വെച്ച് കഴിയുമ്പോൾ ഹെന്ന പാകത്തിനാകും.
മൈലാഞ്ചി ഹെയർ പാക്ക് പ്രയോഗിക്കുന്നതിന് മുമ്പ് അഴുക്കും എണ്ണയും നീക്കം ചെയ്യാൻ മുടി നന്നായി കഴുകുക. നിങ്ങളുടെ തലമുടി വേർതിരിച്ച് മൈലാഞ്ചി പേസ്റ്റ് പുരട്ടുക. ശേഷം കുറച്ച് നേരം അങ്ങനെ വെയ്ക്കുക. 2-3 മണിക്കൂർ അങ്ങനെ തന്നെ വെയ്ക്കാം. നിങ്ങൾ എത്ര നേരം വെയ്ക്കുന്നുവോ അത്ര നിറം ലഭിക്കും.
2 -3 മണിക്കൂറിന് ശേഷം മുടി കഴുകാം, വെള്ളം തെളിയുന്നത് വരെ കഴുകണം, 24 മണിക്കൂർ ഷാംപൂ ഉപയോഗിക്കരുത്, 24 മണിക്കൂറിന് ശേഷം ഷാംപൂ ചെയ്ത മുടി പതിവുപോലെ കണ്ടീഷൻ ചെയ്യുക. ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്നാൽ മൈലാഞ്ചി പ്രതലങ്ങളിലും തുണിയിലുമൊക്കെ കറ ഉണ്ടാക്കിയേക്കാം. അതിനാൽ കയ്യുറകൾ ധരിക്കുന്നത് നന്നായിരിക്കും. അത് പോലെ നിങ്ങളുടെ ചർമ്മത്തിൽ അലർജി ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണം. പാച്ച് ടെസ്റ്റ് ചെയ്യാം












Click it and Unblock the Notifications