നാരങ്ങ മുതൽ വേപ്പില വരെ; താരൻ മാറ്റാൻ ഇതിലും നല്ല വഴികളില്ല;നിങ്ങൾക്ക് വീട്ടിലിരുന്ന് തയ്യാറാക്കാം
മുടിയെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഒക്കെ വില്ലനായി നിൽക്കുന്ന ഒന്നാണ് താരൻ. താരൻ .കാരണം ആത്മവിശ്വാസം പോലും നഷ്ടപ്പെടുപോകുന്ന മനുഷ്യരുണ്ട്. താരൻ ഇല്ലാതാക്കാൻ പല വഴികൾ പരീക്ഷിച്ച് മടുത്തുനിൽക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കൂ..
ടീ ട്രീ ഓയിൽ: ടീ ട്രീയിൽ ഓയലിലെ ശക്തമായ ആന്റി മൈക്രോബയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ താരനെതിരെ ഫലപ്രദമായി പ്രവർത്തിക്കുന്നു. നിങ്ങളുടെ ഷാംപൂവിൽ കുറച്ച് തുള്ളി ടീ ട്രീ ഓയിൽഡ മിക്സ് ചെയ്ത് തലയോട്ടിയിൽ പുരട്ടി ഏകദേശം 5 മിനിറ്റ് വിടുക.തണുത്ത വെള്ളത്തിൽ കഴുകുക. മികച്ച ഫലങ്ങൾക്കായി ആഴ്ചയിൽ രണ്ട് തവണ ഈ രീതി പിന്തുടരുക.

ഉലുവ: താരനെതിരെ പ്രവർത്തിക്കുന്ന ഒന്നാണ് ഉലുവ. ഉലുവയിൽ ആന്റി ബാക്ടീരിയൽ ആന്റി ഫംഗൽ ഗുണങ്ങൾ ധാരാളം ഉണ്ട്. കൂടാതെ ഇതിൽ പ്രോട്ടീൻ, വിറ്റാമിൻ സി, ഇരുമ്പ്, പൊട്ടാസ്യം, നിക്കോട്ടിനിക് ആസിഡ്, ലെസിത്തിൻ തുടങ്ങിയ പോഷകങ്ങൾ ഉണ്ട്. ഇത് നിങ്ങളുടെ മുടിയെ പരിചരിക്കും.
നാരങ്ങ നീര്: നാരങ്ങ നീര് സാധാരണയായി താരൻ നീക്കം ചെയ്യാൻ ഉപയോഗിക്കുന്നത് നാരങ്ങനീരിൽ സിട്രിക്ക് ആസിഡിന്റെ സമ്പന്നമായ ഉറവിടമായതിനാൽ ഇത് രോമ കൂപങ്ങളുടെ വേരുകളിൽ നിന്ന് താരനെ ചെറുക്കുന്നു. ആന്റി മൈക്രോബയൽ ഗുണങ്ങൾ താരൻ ഉണ്ടാക്കുന്ന ഫംഗസിനെ ഇല്ലാതാക്കുന്നു.
ഒരു പാത്രത്തിൽ നാരങ്ങാ നീരും തൈരും കലർത്തുക. മിശ്രിതം മുടിയിൽ പുരട്ടി നിങ്ങളുടെ വിരലുകൾ ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുക. ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് പതിവുപോലെ മുടി കഴുകുന്നതിനുമുമ്പ് ഏകദേശം 10 മിനിറ്റ് മിശ്രിതം അങ്ങനെ തന്നെ വെയ്ക്കുക . മാറ്റം കാണുന്നത് വരെ രണ്ടാഴ്ച ഉപയോഗിക്കുക .
വേപ്പില: ചർമ്മത്തിനും മുടി സംരക്ഷണത്തിനും വേപ്പ് ഫലപ്രദമാണ്. വേപ്പിൽ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് തലയോട്ടിയിലെ താരനെ ഇല്ലാതാക്കും. വേപ്പിൻ നീര് നിങ്ങളുടെ തലയോട്ടിയിലെ വിഷാംശം ഇല്ലാതാക്കാനും നിങ്ങളെ സഹായിക്കും. അധിക എണ്ണ ഉൽപാദനം നിയന്ത്രിക്കാൻ സഹായിക്കുന്നു












Click it and Unblock the Notifications