ഇനി സുന്ദരികള്‍ക്ക് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാം; മുടി കൊഴിച്ചിലിനോട് ബൈ, ഇതാ പരിഹാരം
ഇന്നത്തെ കാലത്ത് പുരുഷന്മാര്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്‌നമാണ് മുടികൊഴിച്ചില്‍. തങ്ങളുടെ മുടിയൊക്കെ കൊഴിഞ്ഞ് കഷണ്ടിയിലേക്ക് കടക്കുമോ എന്ന ചിന്ത ഇന്നത്തെ കാലത്തെ യുവാക്കള്‍ക്കുണ്ട്. ചിട്ടയല്ലാത്ത ജീവിതം, ഹോര്‍മോണ്‍ വൃതിയാനം എന്നിങ്ങനെ നിരവധി കാരണങ്ങളുണ്ട് മുടികൊഴിച്ചിലിന്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നം പാടേ മാറ്റാന്‍ സാധിക്കും. എന്തൊക്കെ ചെയ്താല്‍ നിങ്ങളുടെ മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് നോക്കാം.
കേശ സംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മികച്ച ഷാംപു തിരഞ്ഞെടുക്കുന്നത്. ഒരാളുടെ മുടിയെ പോഷിപ്പിക്കാന്‍ ഷാംപു സഹായിക്കുന്നു. എന്നാല്‍ ഷാംപു ഉപയോഗിക്കുന്ന മിക്കയാളുകളും കണ്ടീഷണര്‍ ഉപയോഗിക്കുന്നില്ല. എന്തിന് വേണ്ടിയാണ് കണ്ടീഷണര്‍ ഉപയോഗിക്കുന്നത്, അതിന്റെ ആവശ്യകത എന്താണെന്ന് മനസിലാക്കാത്തത് കൊണ്ടാണിത്. ഷാംപു ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും കണ്ടീഷണര്‍ ഉപയോഗിക്കണം.

മുടിയില്‍ രൂപപ്പെടുന്ന കെട്ടുകള്‍ നീക്കം ചെയ്യാന്‍ കണ്ടീഷണര്‍ സഹായിക്കുന്നു. ഇത് മുടിയിഴകളെ മൃദുവാക്കുന്നു. മുടി വളരാനും പൊട്ടിപ്പോകാനുമുള്ള സാധ്യത ഇത് കുറയ്ക്കും. കൃത്യമായ ഇടവേളകളില്‍ ഹെയര്‍ ഓയിലും തലയില്‍ തേക്കാവുന്നതാണ്. ഇവ മുടിക്ക് കരുത്തും മിനുസവും നല്‍കാന്‍ സഹായിക്കും.
ഇത് കൂടാതെ മറ്റ് ചില കാര്യങ്ങളും മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും. നിങ്ങളുടെ മുടി കഠിനമായ രീതിയില്‍ ചീകുന്നത് ഒഴിവാക്കണം. എപ്പോഴും മനസ് ശാന്തമായി ഇരിക്കുക. മാനസിക സമ്മര്‍ദ്ദം മുടി കൊഴിച്ചിലിന് കാരണമാകുന്ന പ്രധാന പ്രശ്‌നമാണ്. നിങ്ങളുടെ തലമുടിയില്‍ വളരെ ചൂടുള്ളതോ അല്ലെങ്കില്‍ വളരെ തണുത്തതോ ആയ വെള്ളം ഉപയോഗിക്കരുത്.












Click it and Unblock the Notifications