ചകിരി പോലയുള്ള മുടിയാണോ പ്രശ്നം? വിഷമിക്കേണ്ട, പരിഹാരം വീട്ടിലുണ്ട്..വിശദമായി അറിഞ്ഞാലോ
മുടി കൊഴിച്ചിൽ കാരണം ബുദ്ധിമുട്ടുന്ന പലരും ഉണ്ടാവും. എന്നാൽ ചിലർക്ക് മുടി കൊഴിയുന്നതായിരിക്കില്ല അലട്ടുന്ന പ്രശ്നം, കെട്ടിപ്പിണഞ്ഞ, ചകരി പോലെ ആയ മുടിയായിരിക്കും. അമിതമായി സ്റ്റൈാലിംഗ് ചെയ്യുന്നതിലൂടെ മുടിക്ക് കേടുപാടുകൾ ഉണ്ടാവാം. മുടി പെട്ടെന്ന് പൊട്ടും, അറ്റം പിളർന്നു പോകാം. ഈർപ്പം കുറയുമ്പോൾ മുടി കൊഴിച്ചിലും, പിളർപ്പും ഒക്കെ ഉണ്ടാവാം. അമിതമായ ചൂട് കാരണം കേടായ മുടി നന്നാക്കാൻ സഹായിക്കുന്ന ചില വഴികളാണ് ഇവിടെ വിശദീകരിക്കുന്നത്.
ചൂടിൽ കേടായ മുടി നന്നാക്കുന്നതിന് സഹായിക്കുന്ന ചില വഴികൾ:
കറ്റാർ വാഴ മാസ്ക്: മുടി സംരക്ഷണത്തിന് സഹായകമായ ഒന്നാണ് കറ്റാർ വാഴ. മുടക്ക് ആവശ്യമായ. അതിശയകരമായ മുടി ഗുണങ്ങളുള്ള ഒരു സമ്പൂർണ്ണ ഘടകമാണിത്. ഇത് മുടി കട്ടിയുള്ളതാക്കും, തിളക്കമുള്ളതും മിനുസമാർന്നതുമായ മുടി ലഭിക്കുകയും ചെയ്യും.

എസൻഷ്യൽ ഓയിൽ: എസൻഷ്യൽ ഓയിൽ :
എസൻഷ്യൽ ഓയിൽ നിങ്ങളുടെ മുടിയുടെ ഗുണനിലവാരത്തിന് ഗുണം ചെയ്യും. നിങ്ങളുടെ മുടി സംരക്ഷണ ദിനചര്യയിൽ ദിവസവും ലാവെൻഡർ, ദേവദാരു, കാശിത്തുമ്പ, പുതിന, റോസ്മേരി തുടങ്ങിയ എസൻഷ്യൽ എണ്ണകൾ ഉൾപ്പെടുത്തണം. എസൻഷ്യൽ എണ്ണകൾ ചർമ്മത്തിൽ പുരട്ടുന്നത് ഉടനടി ഒഴിവാക്കുക. പകരം, അവയെ കാരിയർ ഓയിൽ ഉപയോഗിച്ച് നേർപ്പിക്കുക.
ഓയിൽ മസാജ്: നിങ്ങളുടെ തലയോട്ടിയിലും മുടിയിലും മാസാജ് ചെയ്യാൻ നേർത്ത ചൂടുള്ള എണ്ണ ഉപയോഗിക്കുക. ഇത് മുടിയുടെ സംരക്ഷണത്തിന് സഹായിക്കും. വരണ്ട മുടിക്കും, താരനുള്ള മുടിക്കും ഇളം ചൂടുള്ള എണ്ണ കൊണ്ട് മസാജ് ചെയ്യുന്നത് ഏറെ ഗുണം ചെയ്യും. തലയോട്ടിയിൽ ജലാംശം നൽകുന്നതിനും ഇർപ്പം നിലനിർത്താനും ചൊറിച്ചിൽ മാറാനും ഓയിൽ മസാജ് സഹായിക്കും. ഹെയർ ഓയിൽ മസാജ് വഴി രക്തചംക്രമണം വർദ്ധിക്കുകയും വേരുകൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മുടിക്ക് മൊത്തത്തിൽ ഗുണം ചെയ്യുന്നു.
ഹെർബൽ ഷാംപൂ: ഹെർബൽ ഷാംപൂകൾ രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതിനും മുടിയുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.ഹെർബൽ ഷാംപൂവിൽ അപകടകരമായ രാസവസ്തുക്കൾ ഇല്ല. അതിനാൽ മുടിയെ ദോഷകരമായി ബാധിക്കില്ല, മുടിയെ മൃദുവാക്കാനും, താരനെതിരെ പോരാടാനും ആരോഗ്യമുള്ള മുടി നിലനിർത്തുന്നു തലയോട്ടിയും മുടിയും വൃത്തിയാക്കാനും സഹായിക്കുന്നു.
മുട്ടി ചകരി പോലെ ആവാതെ സംരക്ഷിക്കും.












Click it and Unblock the Notifications