Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏത് തരം താരനേയും അകറ്റാന്‍ വീട്ടില്‍ തന്നെയുണ്ട് പരിഹാരങ്ങള്‍; ഈ പൊടിക്കൈകള്‍ പരീക്ഷിക്കൂ..

ഇന്ന് പലരും അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്‌നമാണ് താരന്‍. തലയോട്ടിയിലെ ഒരു അവസ്ഥയാണ് താരന്‍. വെളുത്ത അടരുകള്‍ പോലെ കാണപ്പെടുന്ന ഇവ ചിലപ്പോഴൊക്കെ ചൊറിച്ചിലിന് കാരണമാകും. മുടി കൊഴിച്ചിലിന്റെ പ്രധാനകാരണങ്ങളിലൊന്നുമാണ് ഇത്. ചിലപ്പോള്‍ ഈ അടരുകള്‍ക്ക് മഞ്ഞകലര്‍ന്ന നിറമായിരിക്കും. ചെറിയ താരന്‍ പോലും ചൊറിച്ചില്‍ ഉണ്ടാക്കാം.

ചിലപ്പോള്‍ എണ്ണമയമുള്ള സ്രവങ്ങളോടൊപ്പം സ്‌കെയിലുകളും തലയോട്ടിയില്‍ പറ്റിനില്‍ക്കുന്നു. ഇതിനെ ആളുകള്‍ സാധാരണയായി 'സ്റ്റിക്കി താരന്‍' എന്ന് വിളിക്കുന്നു. ശൈത്യകാലത്ത്, ഈര്‍പ്പത്തിന്റെ അഭാവം മൂലം, തലയോട്ടി വരണ്ടതും അടരുകളുള്ളതുമായി മാറും. ഇത്തരത്തിലുള്ള താരന്‍ തലയോട്ടിയില്‍ പറ്റിനില്‍ക്കാത്ത അയഞ്ഞ തരമായിരിക്കും. താരനെതിരെ പൊരുതുന്ന നിരവധി മാര്‍ഗങ്ങള്‍ ഇന്ന് വിപണിയിലുണ്ട്. വീട്ടില്‍ നിന്ന് തന്നെ എങ്ങനെ താരനെ ചികിത്സിക്കാം എന്നതിനെ കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്.

hair care tips

ഹോട്ട് ഓയില്‍ തെറാപ്പി

സാധാരണ താരന്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഉപയോഗപ്രദമായ ചികിത്സയാണ് ഹോട്ട് ഓയില്‍ തെറാപ്പി. ഇത് തലയോട്ടിയിലെ വരള്‍ച്ച ഒഴിവാക്കുകയും തലയോട്ടിയിലെ സുഷിരങ്ങള്‍ അടയുന്നത് തടയുകയും ചെയ്യുന്നു. ഒലീവ് ഓയില്‍ ചൂടാക്കി പഞ്ഞി ഉപയോഗിച്ച് തലയില്‍ പുരട്ടുക. അടരുകള്‍ നീക്കാന്‍ സൗമ്യമായി തടവുക. എന്നിട്ട് ചൂടുവെള്ളത്തില്‍ ഒരു ടവല്‍ മുക്കി, വെള്ളം പിഴിഞ്ഞ്, തലപ്പാവ് പോലെ തലയില്‍ ടവല്‍ പൊതിയുക.

അഞ്ച് മിനിറ്റ് ഇത് വയ്ക്കുക. ചൂടുള്ള ടവല്‍ റാപ് മൂന്നോ നാലോ തവണ ആവര്‍ത്തിക്കുക. ഇത് മുടിയും തലയോട്ടിയും എണ്ണ നന്നായി ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. രാത്രി മുഴുവന്‍ എണ്ണ ഇങ്ങനെ വിടുക. പിറ്റേന്ന് രാവിലെ ചെറുനാരങ്ങയുടെ നീര് തലയില്‍ പുരട്ടി അരമണിക്കൂറിനു ശേഷം മുടി കഴുകുക. ഇത് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ചെയ്യാം.

മുടി വൃത്തിയായി സൂക്ഷിക്കുക

ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും മുടി കഴുകണം. കുറച്ച് ഷാംപൂ ഉപയോഗിച്ച് നന്നായി വെള്ളം ഉപയോഗിച്ച് വേണം കഴുകാന്‍. നീളം കുറവുള്ള മുടിക്ക് അര ടീസ്പൂണ്‍, നീളമുള്ള മുടിക്ക് ഒരു ടീസ്പൂണ്‍ എന്നിങ്ങനെയാണ് എടുക്കേണ്ടത്. അല്‍പം വെള്ളത്തില്‍ നേര്‍പ്പിച്ച് ഉപയോഗിക്കുക. വീര്യം കുറഞ്ഞ ഹെര്‍ബല്‍ ഷാംപൂ ഉപയോഗിക്കുക. ഷാംപൂ ചെയ്യുന്നതിന് അര മണിക്കൂര്‍ മുമ്പ് രണ്ട് ടേബിള്‍സ്പൂണ്‍ വിനാഗിരി തലയില്‍ പുരട്ടി ചെറുതായി തലയോട്ടിയില്‍ മസാജ് ചെയ്യുക.

ഷാംപൂവിന് ശേഷം രണ്ട് ടേബിള്‍സ്പൂണ്‍ വിനാഗിരി ഒരു മഗ് വെള്ളത്തില്‍ ചേര്‍ത്ത് കഴുകിക്കളയുക. പരമാവധി ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക, അല്ലെങ്കില്‍ ഭക്ഷണത്തിലും അച്ചാറിലും ഉപയോഗിക്കുന്ന വിനാഗിരി ഉപയോഗിക്കുക.

ബേക്കിംഗ് സോഡ

ബൈകാര്‍ബണേറ്റ് ഓഫ് സോഡ അല്ലെങ്കില്‍ ബേക്കിംഗ് സോഡയും തലയോട്ടിയില്‍ മസാജ് ചെയ്യാന്‍ ഉപയോഗിക്കാം. ഇത് അഞ്ച് മിനിറ്റ് വിട്ട ശേഷം വെള്ളം ഉപയോഗിച്ച് കഴുകുക. ഇത് ഫംഗസിനെ നിരുത്സാഹപ്പെടുത്തുമെന്ന് പറയപ്പെടുന്നു. വാസ്തവത്തില്‍, ഉപ്പ് തലയോട്ടിയില്‍ മൃദുവായി തടവാനും ഉപയോഗിക്കാം. ഇത് അടരുകളെ അകറ്റാനും സുഷിരങ്ങള്‍ വൃത്തിയാക്കാനും സഹായിക്കുന്നു. വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക.

ഉലുവ

ഒരു ടേബിള്‍സ്പൂണ്‍ ഉലുവ നന്നായി പൊടിച്ച് രണ്ട് കപ്പ് തണുത്ത വെള്ളത്തില്‍ കുതിര്‍ക്കുക. ഒറ്റരാത്രികൊണ്ട് വിടുക. അവസാനമായി കഴുകി കളയാനായി വെള്ളം അരിച്ചെടുത്ത് ഉപയോഗിക്കുക. ഉലുവയിലയുടെ പേസ്റ്റും പുരട്ടാം. ഇതിന് ശേഷം വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക.

വേപ്പില

നാലോ അഞ്ചോ കപ്പ് ചൂടുവെള്ളത്തില്‍ രണ്ട് പിടി വേപ്പില ചേര്‍ക്കുക. ഇത് ഒറ്റരാത്രി ഇങ്ങനെ നില്‍ക്കട്ടെ. അടുത്ത ദിവസം രാവിലെ വെള്ളം അരിച്ചെടുത്ത് മുടി കഴുകാന്‍ ഉപയോഗിക്കുക. ഇത് ചൊറിച്ചില്‍ ഒഴിവാക്കുകയും തലയോട്ടിയെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും അണുബാധകളില്‍ നിന്ന് മുക്തമാക്കുകയും ചെയ്യുന്നു. ഇത് താരന് ഉപയോഗപ്രദമാണ്. കുതിര്‍ത്ത വേപ്പില പേസ്റ്റ് രൂപത്തിലാക്കി തലയില്‍ പുരട്ടി അരമണിക്കൂറിനു ശേഷം വെള്ളത്തില്‍ കഴുകുന്നതും പരീക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+