Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടികൊഴിച്ചില്‍ ഇനി നിങ്ങളെ അലട്ടില്ല; ഒറ്റ വാഴപ്പഴം മതി, ഞൊടിയിടയില്‍ പരിഹാരം..!

ഏറെ പോഷകങ്ങള്‍ ഉള്ള ഒന്നാണ് വാഴപ്പഴം എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല. നമ്മളുടെ പലരുടേയും വീട്ടില്‍ സര്‍വ സാധാരണമായി കണ്ടുവരുന്നതുമാണ് വാഴപ്പഴം. വാഴപ്പഴം കഴിക്കുന്നതിനൊപ്പം ചര്‍മ്മ സംരക്ഷണത്തിനും പലരും ഉപയോഗിക്കാറുണ്ട്. വാഴപ്പഴം അതിന്റെ മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. എന്നാല്‍ മുടി സംരക്ഷണത്തിന് വാഴപ്പഴം എത്രത്തോളം സഹായകരമാണ് എന്ന് നിങ്ങള്‍ക്കറിയാമോ?

മുടി വളരാനും വാഴപ്പഴം നല്ലതാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. മുടിക്ക് വേണ്ട എല്ലാ പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ക്ക് മുടികൊഴിച്ചില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ വാഴപ്പഴം ശരിയായ ഒരു ഹെയര്‍ കെയര്‍ ഉല്‍പ്പന്നമായിരിക്കും എന്നതില്‍ സംശയമില്ല. മുടികൊഴിച്ചിലിനെ പ്രതിരോധിക്കാന്‍ വാഴപ്പഴം എങ്ങനെ സഹായിക്കും എന്ന് നമുക്ക് നോക്കാം.

HAIR CARE

കൂടുതല്‍ മുടി കൊഴിയുകയും വളര്‍ച്ച കുറയുകയും ചെയ്യുന്നുവെങ്കില്‍ അതാണ് മുടികൊഴിച്ചില്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ആരോഗ്യമുള്ള എല്ലാ മുതിര്‍ന്നവര്‍ക്കും തലയോട്ടിയില്‍ നിന്ന് മാത്രം പ്രതിദിനം നൂറ് മുടി വരെ നഷ്ടപ്പെടും. ഇത് സാധാരണമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഗര്‍ഭം, ഗര്‍ഭച്ഛിദ്രം, മുലയൂട്ടല്‍, ആര്‍ത്തവവിരാമം, മുടി സ്റ്റൈലിംഗ്, എന്‍ഡോക്രൈന്‍ തകരാറുകള്‍ തുടങ്ങിയ അവസ്ഥകള്‍ സ്ത്രീകളില്‍ മുടികൊഴിച്ചിലിന് കാരണമാകും.

സ്ത്രീകളിലെ മുടികൊഴിച്ചില്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ഘടകങ്ങളിലൊന്നായി വാഴപ്പഴം കണക്കാക്കപ്പെടുന്നു എന്നത് നേരത്തെ പറഞ്ഞല്ലോ. ഇത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് നോക്കാം. വാഴപ്പഴത്തില്‍ പൊട്ടാസ്യം, സിലിക്ക, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ സി, ഫൈബര്‍, പ്രകൃതിദത്ത എണ്ണകള്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

ഇതിന്റെ തൊലിയില്‍ പോഷകങ്ങളും ഉണ്ട്. അതിനാല്‍ വാഴപ്പഴത്തിന്റെ പള്‍പ്പും തൊലിയും മുടിക്ക് വേണ്ട ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു. വാഴപ്പഴത്തിന്റെ പള്‍പ്പ് അല്ലെങ്കില്‍ തൊലി തലയില്‍ പുരട്ടുന്നത് പോലെ വാഴപ്പഴം കഴിക്കുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. രണ്ട് പഴുത്ത ഏത്തപ്പഴത്തില്‍ നിന്നുള്ള പള്‍പ്പ് എടുത്ത് മിക്സിയില്‍ അടിച്ച് പേസ്റ്റ് തയ്യാറാക്കുക. ഇതിലേക്ക് ശിരോചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കുന്ന തൈര് ചേര്‍ക്കുക.

ഇത് ആഴ്ചയില്‍ രണ്ടു തവണ തലയില്‍ തേച്ചു പിടിപ്പിച്ച് 15 മിനിറ്റ് നേരം വെക്കുക. മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന മികച്ച ഹെയര്‍ മാസ്‌കായിരിക്കും ഇത്. വാഴപ്പഴവും അവോക്കാഡോയും വെച്ചും ഹെയര്‍ മാസ്‌ക് തയ്യാറാക്കാം. വിറ്റാമിന്‍ ഇ, ബയോട്ടിന്‍ എന്നിവയാല്‍ സമ്പന്നമാണ് അവോക്കാഡോ. വാഴപ്പഴവും അവക്കാഡോയും ഉപയോഗിച്ച് പേസ്റ്റ് ഉണ്ടാക്കി തലയില്‍ പുരട്ടുക.

ഇത് 15 മുതല്‍ 30 മിനിറ്റ് വരെ വെക്കാം. തുടര്‍ന്ന് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല കഴുകുക. വാഴപ്പഴവും തേനും ഉപയോഗിച്ചും ഹെയര്‍ മാസ്‌ക് ഉണ്ടാക്കാം. തലയോട്ടിയിലെ വരള്‍ച്ച കുറയ്ക്കാനും മുടി തഴച്ചുവളരുന്നത് ത്വരിതപ്പെടുത്താനും സഹായിക്കുന്നതാണ് തേന്‍. ഇവ രണ്ടും ചേര്‍ത്തുണ്ടാക്കുന്ന പേസ്റ്റ് തലയില്‍ തേക്കുക. 15 മിനിറ്റ് നേരം തലയില്‍ വെച്ച ശേഷം കഴുകി കളയുക.

വാഴപ്പഴം, പപ്പായ, തേന്‍ എന്നിവ ചേര്‍ത്തും ഹെയര്‍ മാസ്‌കുണ്ടാക്കാം. മുടിയുടെ വേരുകളെ പോഷിപ്പിക്കുന്ന ഫോളിക് ആസിഡ് പുറത്തുവിടുന്ന വാഴപ്പഴവും പപ്പായയും ചെറിയ കഷ്ണങ്ങളാക്കി ചതച്ചെടുക്കുക. ഇതിലേക്ക് തേന്‍ ചേര്‍ത്ത് നന്നായി പേസ്റ്റ് ആകുന്നത് വരെ ഇളക്കുക. ഇത് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടി കുറഞ്ഞത് 15 മിനിറ്റ് നേരത്തേക്ക് വയ്ക്കുക. ശേഷം കഴുകി കളയാം.

വാഴപ്പഴം, കറ്റാര്‍ വാഴ എന്നിവ ചേര്‍ത്തും ഹെയര്‍ മാസ്‌കുണ്ടാക്കാം. വാഴപ്പഴം ചെറിയ കഷ്ണങ്ങളാക്കി ബീറ്റാ കരോട്ടിന്‍, വിറ്റാമിനുകള്‍ എന്നിവയുടെ നല്ല ഉറവിടമായ കറ്റാര്‍ വാഴയുടെ പള്‍പ്പ് എടുക്കുക. ഇത് വാഴപ്പഴത്തോടൊപ്പം ബ്ലെന്‍ഡറില്‍ ചേര്‍ത്ത് അരക്കുക. ഇവ രണ്ടും മിക്‌സ് ചെയ്ത് കട്ടകളില്ലെന്ന് ഉറപ്പാക്കുക. തലയോട്ടിയില്‍ പുരട്ടി 15 മുതല്‍ 30 മിനിറ്റ് വരെ വെച്ച ശേഷം കഴുകാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+