മുടിയും വളരും താരനും പോകും അറ്റം പൊട്ടുകയുമില്ല; മുന്തിരിക്കുരു ഉണ്ടെങ്കിൽ മുടി പനങ്കുല പോലെ വളരും.. ഇങ്ങനെ
മുന്തിരി കഴിക്കാൻ ഇഷ്ടമുള്ളവർ ഒരുപാട് ഉണ്ടാവും. മുന്തിരിക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുമുണ്ട്. പക്ഷേ മുന്തിരിയുടെ കുരുവിന്റെ ഗുണങ്ങൾ അറിയാമോ.. നിങ്ങളുടെ മുടിയുടെ വളർച്ചയ്ക്ക് ഈ മുന്തിരിക്കുരു സഹായകമാകുമെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാനാകുമോ? അതെ നിങ്ങളുടെ മുടി വളർച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ് മുന്തിരക്കുരുവിന്റെ എണ്ണ. മുന്തിരി എണ്ണയിൽ ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ,സുപ്രധാന ഫാറ്റി ആസിഡുകൾ എന്നിവ ധാരാളമായി ഉണ്ട്.
ഇത് തലയോട്ടിയെയും രോമകൂപങ്ങളെയും പോഷിപ്പിക്കുകയും മുടി വളർച്ചയെ സഹായിക്കുകയും ചെയ്യും. താരൻ, വരണ്ട മുടി എന്നിവ ഒഴിവാക്കാനും ജലാംശം നൽകാനും സഹായിക്കും. ഈ എണ്ണ മുടിയുടെ തണ്ടിലേക്ക് വേഗത്തിൽ ആഗിരണം ചെയ്യപ്പെടുന്നു. ഇത് മുടിയുടെ വേഗത്തിലുള്ള വളർച്ചയ്ക്ക് സഹായകമാകും. തിളക്കമുള്ളതും മൃദുവായതുമായ മുടി ലഭിക്കുകയും ചെയ്യും.

നിങ്ങളുടെ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് രക്ത ചംക്രമണം വർദ്ധിപ്പിക്കുന്നതിന് വേണ്ടി മുന്തിരി എണ്ണ ഉപയോഗിച്ച് തലയോട്ടിയിൽ ഇട്യ്ക്കിടെ മസാജ് ചെയ്യുക. മാെത്തത്തിൽ മുന്തിരിക്കുരു എണ്ണ മുടി സംരക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സ്വാഭാവിക തിളക്കമുള്ളതും ഉറപ്പുള്ളതുമായ മുടി നിങ്ങൾക്ക് നൽകുന്നു. മുന്തിരി എണ്ണ ഉപയോഗിക്കുന്നതിൻ്റെ അത്ഭുതകരമായ ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം..
മുടി വളർച്ച: ജോജോബ, യൂക്കാലിപ്റ്റസ് അല്ലെങ്കിൽ പെപ്പർമിന്റ് ഓയിൽ എന്നിവയുമായി മുന്തിരി എണ്ണ സംയോജിപ്പിച്ച തേക്കുന്നത് മുടിക്ക് കൂടുതൽ തളിക്കവും ആരോഗ്യവും നൽകും. ഗ്രേപ് സീഡ് എണ്ണ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കും.
മുടി ചുരുണ്ട് പോകുന്നത് കുറയ്ക്കും: നിങ്ങൾക്ക് നല്ല നീളമുള്ള ഒട്ടിപ്പിടിക്കാത്ത മുടിയാണ് ഇഷ്ടമെങ്കിൽ ഇതിന് മുന്തിരിക്കുരു എണ്ണ സഹായിക്കും. ഈർപ്പം തടയുന്നതിനും മുടി ചുരുണ്ട് പോകുന്നത് തടയാനും ഗ്രേപ്പ് സീഡ് എണ്ണ സഹായിക്കും. അറ്റം പിളരുന്നത് തടയാനും ഈ എണ്ണ സഹായകമാണ്. ഈ എണ്ണയുടെ ആന്റി ഇൻഫ്ലമേറ്ററി ഗുണവും മോയ്ചറൈസിംഗ് ഗുണവും മുടിക്ക് ഗുണം ചെയ്യും.
ഇത് ഒലിവ് അല്ലെങ്കിൽ വെളിച്ചെണ്ണയ്ക്ക് പകരമായി പ്രവർത്തിക്കുന്നു
കണ്ടീഷനിംഗ്: ഒരു നല്ല കണ്ടീഷണർ എന്ന നിലയിൽ, മുന്തിരി എണ്ണ മുടിക്ക് ഏറെ ഗുണം ചെയ്യുന്നു, തലയോട്ടിയെ ശാന്തമാക്കുന്നു, പോഷകങ്ങൾ നിറഞ്ഞതാണ് ഈ എണ്ണ . നിങ്ങൾ ചെയ്യേണ്ടത്, എണ്ണ പുരട്ടി അര മണിക്കൂർ ഇരിക്കുകയും അതിന് ശേഷം കഴുകിക്കളയുകയും ചെയ്യുക.












Click it and Unblock the Notifications