Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹെയര്‍ എക്‌സ്റ്റന്‍ഷന്‍ ഉപയോഗിക്കുമ്പോള്‍ മുടി പൊട്ടുന്നുണ്ടോ..? പേടി വേണ്ട, പോംവഴിയുണ്ട്

മുടി കൊഴിച്ചില്‍ കാരണം പൊറുതി മുട്ടി പലമാര്‍ഗങ്ങളും പരീക്ഷിച്ച് പരാജയപ്പെട്ടവരെ നമുക്ക് അറിയാം. അവരില്‍ പലരും ഇപ്പോള്‍ ഹെയര്‍ എക്സ്റ്റന്‍ഷന്‍ എന്ന മാര്‍ഗത്തിലേക്ക് കടന്നിരിക്കുകയാണ്. എന്നാല്‍ പലര്‍ക്കും ഇപ്പോഴും ഹെയര്‍ എക്‌സ്റ്റന്‍ഷന്‍ ഉപയോഗിക്കാന്‍ പേടിയാണ്. മുടിക്ക് എന്തെങ്കിലും തരത്തില്‍ പ്രശ്‌നങ്ങള്‍ വരുമോ എന്ന സംശയമാണ് ഈ ആശങ്കയ്ക്ക് ആധാരം.

ഒരു വ്യക്തിയുടെ നിലവിലുള്ള മുടിയുടെ നീളമോ വോളിയമോ സ്‌റ്റൈലോ വര്‍ധിപ്പിക്കുന്നതിനായി ചേര്‍ക്കുന്ന കൃത്രിമമോ പ്രകൃതിദത്തമോ ആയ മുടിയിഴകളെ ആണ് ഹെയര്‍ എക്സ്റ്റന്‍ഷനുകള്‍ എന്ന് വിളിക്കുന്നത്. ക്ലിപ്പ്-ഇന്‍ മുതല്‍ ടേപ്പ്-ഇന്‍, തയ്യല്‍, ബോണ്ടഡ് എക്സ്റ്റന്‍ഷനുകള്‍ വരെ പലതരത്തിലുള്ള ഹെയര്‍ എക്സ്റ്റന്‍ഷന്‍ മാര്‍ഗങ്ങള്‍ ഇന്ന് ലഭ്യമാണ്. എങ്കിലും ചിലരൊക്കെ ഇത് ഉപയോഗിക്കാന്‍ വിമുഖത കാണിക്കുന്നവരാണ്.

hair

ആഗ്രഹമുണ്ടെങ്കിലും പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള ആശങ്കയാണ് ഇതിന് കാരണം. ഏതൊരു കാര്യത്തേയും എന്ന പോലെ ശ്രദ്ധാപൂര്‍വം ചെയ്തില്ലെങ്കില്‍ വിപരീത ഫലം തരുന്നവ തന്നെയാണ് ഹെയര്‍ എകസ്റ്റന്‍ഷനുകള്‍. എന്നാല്‍ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിച്ചാല്‍ ഹെയര്‍ എക്‌സ്റ്റന്‍ഷുകള്‍ നിങ്ങള്‍ക്ക് ദോഷം ചെയ്യില്ല. അത് എങ്ങനെയാണ് എന്ന് നമുക്ക് നോക്കാം.

വിപണിയില്‍ പല തരത്തിലുള്ള ഹെയര്‍ എക്സ്റ്റന്‍ഷുകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ നല്ല ഗുണമേന്മയുള്ള ഹെയര്‍ എക്സ്റ്റന്‍ഷുകള്‍ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം. ഈ മേഖലയില്‍ പ്രശസ്തമായ ബ്രാന്‍ഡുകളും മെറ്റീരിയലുകളും തിരഞ്ഞെടുക്കുക എന്നതാണ് അതിന് ചെയ്യേണ്ടത്. സര്‍ട്ടിഫൈഡ് സ്‌റ്റൈലിസ്റ്റിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരന്നത് നല്ലതാണ്. ഹെയര്‍ എക്സ്റ്റന്‍ഷന്‍ കൃത്യമായി വെക്കാന്‍ ഇത് സഹായിക്കും.

മുടിയുടെയും തലയോട്ടിയുടേയും സ്വാഭാവിക ആരോഗ്യം നിലനിര്‍ത്തുന്നതിന് ഹെയര്‍ എക്‌സ്റ്റന്‍ഷനുകളുടെ തുടര്‍ച്ചയായ ഉപയോഗം ഒഴിവാക്കുക. ഏതെങ്കിലും തരത്തിലുള്ള അണുബാധകള്‍ ഉണ്ടാകാതിരിക്കാന്‍ പതിവായി മുടിയും തലയോട്ടിയും വൃത്തിയാക്കുക. ഹെയര്‍ എക്‌സ്റ്റന്‍ഷന്‍ എടുത്ത് മാറ്റാന്‍ ഹെയര്‍ ബ്രഷിന് പകരം നിങ്ങളുടെ വിരലുകള്‍ മൃദുവായി ഉപയോഗിക്കുക.

ഹെയര്‍ സ്റ്റൈലിസ്റ്റ് നിര്‍ദ്ദേശിച്ച പ്രകാരമുള്ള ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക. ഷാംപൂ പുരട്ടുമ്പോഴും കഴുകുമ്പോഴും മൃദുവായി ചെയ്യുക. ഹെയര്‍ എക്‌സ്റ്റന്‍ഷന്‍ നന്നായി പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. കാരണം നിങ്ങളുടെ സ്വന്തം മുടിയില്‍ നിന്ന് വ്യത്യസ്തമായി നിങ്ങളുടെ തലയോട്ടിയില്‍ നിന്ന് ആവശ്യമായ പോഷണം അവയ്ക്ക് ലഭിക്കുന്നില്ല. അതിനാല്‍ ഇവ ശ്രദ്ധയോടെയും കരുതലോടെയും കൈകാര്യം ചെയ്യുകയും വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+