Get Updates
Get notified of breaking news, exclusive insights, and must-see stories!

​ഗ്രീൻ ടീയ്ക്കൊപ്പം കറ്റാർവാഴ, ഉള്ളിനീരിനൊപ്പവും; തീർന്നില്ല; ഇങ്ങനെ ഉപയോ​ഗിച്ചുനോക്കൂ, മുടി വളരും

കറ്റാർവാഴയുടെ ആരോ​ഗ്യ​ഗുണത്തെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. മുടി കൊഴിച്ചിൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് കറ്റാർവാഴ പരിഹാരമാണ്. മുടി വളർച്ചയ്ക്ക് കറ്റാർ വാഴ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. 20 ധാതുക്കൾ, 18 അമിനോ ആസിഡുകൾ, 12 വിറ്റാമിനുകൾ എന്നിവ ഉൾപ്പെടുന്ന 75-ലധികം പോഷകങ്ങൾ കറ്റാർ വാഴ ജെല്ലിൽ ഉണ്ട്.

ഇത് മുടി കൊഴിച്ചൽ കുറയ്ക്കുന്നതിനും മുടിയുടെ മോയ്സ്ചറൈസിംഗ് വർദ്ധിപ്പിക്കന്നതിനും മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. മുടിക്ക് കറ്റാർ വാഴയുടെ ഗുണങ്ങൾ എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് കൂടുതലറിയാം.

aloe vera tp

കറ്റാർ വാഴ ജെൽ എങ്ങനെ വേർതിരിച്ചെടുക്കാം?

കറ്റാർ വാഴ ചെടിയിൽ നിന്ന് ഒരു തണ്ട് അരിഞ്ഞെടുക്കുക. ഒരു സ്പൂണിന്റെ സഹായത്തോടെ, ഇല രണ്ടായി മുറിച്ച ശേഷം ജെൽ വേർതിരിച്ചെടുക്കുക.

മുടി വളർച്ചയ്ക്ക് കറ്റാർ വാഴ എങ്ങനെ ഉപയോഗിക്കാം?
കറ്റാർ വാഴ ഒന്നുകിൽ ജെല്ലെടുത്ത് അങ്ങനെ തന്നെ ഉപയോഗിക്കാം അല്ലെങ്കിൽ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഹെയർ മാസ്കുകൾ ഉണ്ടാക്കാൻ മറ്റ് പല ചേരുവകളും ചേർത്ത് ഉപയോഗിക്കാം

1. ആവണക്കെണ്ണയും കറ്റാർ വാഴയും

സ്വാഭാവിക മുടി വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും മുടി കട്ടിയിൽ വളരാനും, കറ്റാർ വാഴ ആവണക്കെണ്ണയിൽ കലർത്തി ഉപയോ​ഗിക്കാം. ഒരു കപ്പ് കറ്റാർ വാഴ ജെൽ എടുത്ത് അതിൽ രണ്ട് ടേബിൾസ്പൂൺ ആവണക്കെണ്ണ ചേർക്കാം. തലയോട്ടിയിൽ തേച്ച് കൊടുക്കാം. മുടിയിഴകളിലും ചേക്കാം. ശേഷം തല ഒരു ഷവർ തൊപ്പി കൊണ്ട് മൂടി 2-3 മണിക്കൂർ വെയ്ക്കാം. വീര്യം കുറഞ്ഞ ഒരു ഷാംപൂ കൊണ്ട് മുടി കഴുകാം.

2. ഉള്ളി നീരും കറ്റാർ വാഴയും

കറ്റാർ വാഴ, ഉള്ളി നീരുമായി ചേർത്ത് മുടി വളർച്ചയ്ക്ക് സഹായിക്കുന്ന ഒരു മാരകമായ കോമ്പിനേഷൻ ഉണ്ടാക്കാവുന്നതാണ്. ഉള്ളി നീര് തലയോട്ടിയെ ഉത്തേജിപ്പിക്കുകയും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും അടഞ്ഞുപോയ രോമകൂപങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നു. കൂടാതെ, ഉള്ളി ജ്യൂസിൽ ഉയർന്ന സൾഫർ സാന്ദ്രതയുണ്ട്, ഇത് കൊളാജൻ ഉൽപാദനത്തിന് ഉത്തേജനം നൽകുന്നു, മുടി കൊഴിച്ചിൽ തടയുന്നു.

3. ഗ്രീൻ ടീയ്‌ക്കൊപ്പം കറ്റാർ വാഴ

മുടി വളരാൻ ഗ്രീൻ ടീ ഫലപ്രദമാണ്. മുടികൊഴിച്ചിൽ തടയുന്ന കാറ്റെച്ചിനുകൾ അടങ്ങിയ ഗ്രീൻ ടീ മുടികൊഴിച്ചിലിന് കാരണമാകുന്ന ഡൈഹൈഡ്രോട്ടെസ്റ്റോസ്റ്റിറോൺ കുറയ്ക്കുന്നു. ഒരു കപ്പ് കറ്റാർ വാഴയും. ഗ്രീൻ ടീയും കലർത്തി നന്നായി ഇളക്കുക. ഈ മിശ്രിതം മസാജ് ചെയ്ത് മൃദുവായ കൈകളാൽ തലയോട്ടിയിൽ പുരട്ടുക, നിങ്ങളുടെ എല്ലാ മുടിയിഴകളും ഒരേപോലെ പുരട്ടുക. 15-20 മിനിറ്റ് പുരട്ടിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+