തൈരിൽ ഒരു സ്പൂൺ കറിവേപ്പില എണ്ണ, മുടി മുട്ടോളം വളരും; എണ്ണ വീട്ടിൽ തന്നെ തയ്യാറാക്കം ഇങ്ങനെ
കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് കറിവേപ്പില. മുടികൊഴിച്ചൽ കുറയ്ക്കാൻ സഹായിക്കുന്ന ബീറ്റാ കരോട്ടിനും പ്രോട്ടീനും ഇവയിൽ ധാരാളം ഉണ്ട്.
കറിവേപ്പിലയിൽ ഉള്ള ആന്റിഓക്‌സിഡന്റുകൾ തലയോട്ടിയിൽ നിർജ്ജീവമായ ഫോളിക്കിളുകൾ അടിഞ്ഞുകൂടുന്നത് തടയുന്നു.കൂടാതെ, മുടികൊഴിച്ചിൽ നിയന്ത്രിക്കുന്നതിനും അകാല നര ഇല്ലാതാക്കുന്നതിനും കറിവേപ്പില ഹെയർ ഓയിൽ കാലങ്ങളായി ഉപയോഗിച്ചുവരുന്നു.

പ്രധാനമായി, ഒന്നിലധികം ഗുണങ്ങളുള്ള ഈ കറിവേപ്പില എണ്ണ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും വളരെ ഫലപ്രദം ആയതും ആണ്. നിങ്ങളുടെ മുടിക്ക് വേണ്ടി ഈ സ്പെഷ്യൽ കറിവേപ്പില എണ്ണ വീട്ടിൽ തന്നെ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് വിശദമായി അറിയാം.
ഈ എണ്ണ തയ്യാറാക്കാൻ വേണ്ടത് ഒരു പിടി ഫ്രഷ് കറിവേപ്പിലയും ഒരു കപ്പ് വെളിച്ചെണ്ണയുമാണ്. ഒരു ചെറിയ പാത്രത്തിൽ ഒരു കപ്പ് വെളിച്ചെണ്ണ എടുത്ത് അതിലേക്ക് കറിവേപ്പില ഇടുക. ഒരു വലിയ പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് ഗ്യാസിൽ ചൂടാക്കാൻ വെയ്ക്കാം.
വെള്ളം ചൂടായിക്കഴിഞ്ഞാൽ മീഡിയം ഫ്ലെയിം ആക്കി അതിൽ കറിവേപ്പിലയും വെളിച്ചെണ്ണയും വെച്ച പാത്രം വെയ്ക്കാം. വെളിച്ചെണ്ണയോ കറിവേപ്പിലയോ നേരിട്ട് ചൂടിലേക്ക് ഇടുന്നില്ല. പരോക്ഷമായി ചൂടാക്കുകയാണ്.
കറിവേപ്പിലയുടെ കറുത്ത അംശം എണ്ണയിൽ ഒലിക്കുന്നത് വരെ ചൂടാക്കി കൊണ്ടിരിക്കുക.
തീ ഓഫ് ചെയ്ത് എണ്ണ കുറച്ച് നേരം തണുക്കാൻ വെക്കുക. ഇലകൾ നീക്കം ചെയ്യുക. എണ്ണയിൽ കറുത്ത അവശിഷ്ടം ഉണ്ടാകും. എണ്ണ അരിച്ചെടുക്കരുത്. ആഴ്ചയിൽ രണ്ടുതവണയെങ്കിലും ഉപയോഗിക്കുന്നത് തുടരുക. ഏതാനും ആഴ്ചകൾക്കുള്ളിൽ നിങ്ങൾക്ക് ഫലം ലഭിക്കാൻ തുടങ്ങും.
കറിവേപ്പില എണ്ണയുടെ ഗുണങ്ങൾ
മുടി കൊഴിച്ചിൽ നിയന്ത്രിക്കുന്നതിനും മുടി നരയ്ക്കുന്നത് തടയുന്നതിനും പുറമെ, മുകളിൽ തയ്യാറാക്കിയ കറിവേപ്പില എണ്ണയ്ക്ക് മറ്റ് നിരവധി ഗുണങ്ങളുണ്ട്. താരൻ, തലയോട്ടിയിലെ മറ്റ് അണുബാധകൾ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം ആണിത്.
ഹെയർ മാസ്ക് തയ്യാറാക്കുന്നതിനും അണുബാധ നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കും. കേട് വന്ന മുടിക്കും പരിഹാരമാണ്. തൈരിൽ ഒരു ടീസ്പൂൺ കറിവേപ്പില എണ്ണ കലർത്തി തലയോട്ടിയിൽ പുരട്ടുക. 20 മിനിറ്റ് അങ്ങനെ തന്നെ വെയ്ക്കാം, ചെറുചൂടുള്ള വെള്ളത്തിൽ കഴുക. ഇത് നിങ്ങളുടെ മുടിക്ക് നല്ലതാണ്.












Click it and Unblock the Notifications