താരന്‍ എന്നന്നേക്കുമായി മാറും, തിരിച്ചുവരില്ല; വെളുത്തുള്ളി ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
വെളുത്തുള്ളി നമ്മളുടെ എല്ലാവരുടേയും വീട്ടിലെ സ്ഥിരം അടുക്കള ചേരുവകളിലൊന്നാണ്. വിഭവങ്ങള്‍ക്ക് വ്യതിരിക്തമായ സ്വാദ് നല്‍കുന്നതിനൊപ്പം നമ്മുടെ ശരീരത്തിന് സവിശേഷമായ ആരോഗ്യഗുണങ്ങളും ഇത് പ്രധാനം ചെയ്യുന്നു. എന്നാല്‍ നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു സാധാരണ മുടി പ്രശ്‌നമായ താരനെതിരെ പോരാടാന്‍ വെളുത്തുള്ളിക്ക് സാധിക്കും എന്ന് എത്ര പേര്‍ക്കറിയാം.
അമ്പരക്കേണ്ട, വെളുത്തുള്ളി പലവിധത്തില്‍ പ്രയോഗിക്കുന്നത് വഴി താരനെതിരെ ഫലപ്രദമായി പോരാടാന്‍ സാധിക്കും. വെളുത്തുള്ളിക്ക് ആന്റിഫംഗല്‍, ആന്റിഓക്സിഡന്റ്, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. താരന്‍ ചികിത്സയ്ക്ക് ഇതിന്റെ ആന്റിഫംഗല്‍ പ്രോപ്പര്‍ട്ടി നന്നായി പ്രവര്‍ത്തിക്കുന്നു. താരന് വെളുത്തുള്ളി എങ്ങനെ ഉപയോഗിക്കാമെന്നതിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

വെളുത്തുള്ളി എണ്ണ-ഒലിവ് ഓയില്‍
രണ്ട് ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി എണ്ണ, അഞ്ച് ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവയാണ് ഇതിന് ആവശ്യം. ഒരു പാത്രത്തില്‍ വെളുത്തുള്ളി എണ്ണയും ഒലിവ് ഓയിലും മിക്‌സ് ചെയ്യുക. ശേഷം വൃത്താകൃതിയിലുള്ള ചലനത്തില്‍ നിങ്ങളുടെ മുടിയുടെ വേരുകളില്‍ ഇത് നന്നായ മസാജ് ചെയ്യുക. 20 മിനിറ്റിന് ശേഷം മുടി ഷാംപൂ ചെയ്യുക.
വെളുത്തുള്ളി എണ്ണ-വെളിച്ചെണ്ണ
രണ്ട് ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി എണ്ണ, നാല് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് ഇതിന് ആവശ്യം. വെളുത്തുള്ളി എണ്ണയും വെളിച്ചെണ്ണയും മിക്‌സ് ചെയ്യുക. ഈ മിശ്രിതം കുറച്ച് സെക്കന്‍ഡ് ചൂടാക്കുക. വൃത്താകൃതിയിലുള്ള ചലനത്തില്‍ ഇത് നിങ്ങളുടെ തലയോട്ടിയില്‍ മസാജ് ചെയ്യുക. 20 മിനിറ്റ് കാത്തിരുന്ന ശേഷം മുടി ഷാംപൂ ചെയ്യുക.
വെളുത്തുള്ളി പൊടി-തൈര്
വെളുത്തുള്ളി പൊടി 2 ടീസ്പൂണ്‍, തൈര് 5 ടേബിള്‍സ്പൂണ്‍, വെള്ളം, വെളിച്ചെണ്ണ എന്നിവയാണ് ഇതിന് ആവശ്യം. ഒരു പാത്രത്തില്‍ തൈരും വെളുത്തുള്ളി പൊടിയും മിക്‌സ് ചെയ്യുക. അല്പം വെള്ളം ചേര്‍ത്ത് നന്നായി ഇളക്കുക. ആദ്യം വെളിച്ചെണ്ണ ഉപയോഗിച്ച് തലയോട്ടിയില്‍ മസാജ് ചെയ്യുക. ശേഷം തൈര്-വെളുത്തുള്ളി മാസ്‌ക് നിങ്ങളുടെ തലയില്‍ പുരട്ടുക. 20-30 മിനിറ്റ് വെച്ച ശേഷം മുടി കഴുകുക.
വെളുത്തുള്ളി-കറ്റാര്‍ വാഴ
രണ്ട് ടീസ്പൂണ്‍ വെളുത്തുള്ളി നീര്, നാല് ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ എന്നിവയാണ് ഇതിന് വേണ്ടത്. വെളുത്തുള്ളി നീരും കറ്റാര്‍ വാഴ ജെല്ലും ഒരു പാത്രത്തില്‍ മിക്‌സ് ചെയ്യുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. ഷവര്‍ തൊപ്പി ധരിച്ച് 30 മിനിറ്റ് കാത്തിരിക്കുക. ശേഷം നിങ്ങളുടെ മുടി ഷാംപൂ ചെയ്യുക.
വെളുത്തുള്ളി-തേന്‍-നാരങ്ങ
രണ്ട് ടേബിള്‍സ്പൂണ്‍ വെളുത്തുള്ളി എണ്ണ, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, രണ്ട് ടേബിള്‍സ്പൂണ്‍ നാരങ്ങ നീര്, വെളിച്ചെണ്ണ എന്നിവയാണ് ഇതിന് ആവശ്യം. ഒരു പാത്രത്തില്‍ വെളുത്തുള്ളി എണ്ണ, തേന്‍, നാരങ്ങ നീര് എന്നിവ മിക്‌സ് ചെയ്യുക. വെളിച്ചെണ്ണ ഉപയോഗിച്ച് തലയോട്ടിയില്‍ മസാജ് ചെയ്യുക. ശേഷം നേരത്തെ തയ്യാറാക്കി വെച്ച വെളുത്തുള്ളി മാസ്‌ക് നിങ്ങളുടെ തലയില്‍ പുരട്ടുക. ഷവര്‍ തൊപ്പി ധരിച്ച് 20 മിനിറ്റ് കാത്തിരിക്കുക. ശേഷം മുടി ഷാംപൂ ചെയ്യുക.
താരന്‍ അകറ്റാന്‍ ഏറ്റവും മികച്ച അഞ്ച് വെളുത്തുള്ളി ഹെയര്‍ മാസ്‌കുകള്‍ മുകളില്‍ പറഞ്ഞവയാണ്. ഇതില്‍ എല്ലാം ഉപയോഗിക്കുന്ന വെളുത്തുള്ളി എണ്ണ എങ്ങനെ ലഭിക്കും എന്ന ആശങ്കയിലാണോ നിങ്ങള്‍? നിരാശ വേണ്ട, വെളുത്തുള്ളി എണ്ണയും വീട്ടില്‍ തന്നെ തയ്യാറാക്കാം. അത് എങ്ങനെയാണ് എന്ന് നോക്കാം.
5-8 വെളുത്തുള്ളി അല്ലി, 500 മില്ലി വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലിവ് ഓയില്‍ എന്നിവയാണ് ഇതിന് ആവശ്യം. വെളുത്തുള്ളി അല്ലി ചതച്ച് രാത്രി മുഴുവന്‍ വെളിച്ചെണ്ണ / ഒലിവ് എണ്ണയില്‍ മുക്കിവയ്ക്കുക. രാവിലെ എണ്ണ ചൂടാക്കുക. ശേഷം ഇത് തണുക്കാന്‍ മാറ്റിവെക്കുക.












Click it and Unblock the Notifications