മുടിയും വളരും മുഖവും തിളങ്ങും; മാവില ഇതുപോലെയൊന്ന് ഉപയോഗിച്ച് നോക്കൂ, കാണാം മാറ്റം..
മാമ്പഴത്തിന് ഏറെ ആരോഗ്യഗുണങ്ങൾ ഉണ്ടെന്ന് അറിയാമല്ലോ. മാമ്പഴത്തിന് മാത്രമല്ല. മാവിലയ്ക്കും ഉണ്ട് ഗുണങ്ങൾ. മാവില മുടി സംരക്ഷണത്തിനും ചർമ്മ സംരക്ഷണത്തിനും സഹായകമാണ്. നിങ്ങൾക്ക് വിശ്വാസമായില്ലേ? എന്നാൽ മാവിലയുടെ ഗുണങ്ങളെക്കുറിച്ച് വിശദമായി അറിയാം. കട്ടിയുള്ള,നീളമുള്ള മുടിയാണ് എല്ലാവരും സ്വപ്നം കാണുന്നത്. പക്ഷേ മുടി കൊഴിച്ചിൽ ആണ് പ്രശ്നം, ദിവസേന കുറച്ച് മുടി കൊഴിയുന്നത് പ്രശ്നമില്ലെങ്കിലും അമിതമായ മുടി കൊഴിച്ചിൽ വളരെ ശ്രദ്ധിക്കേണ്ടതാണ്.
മുടി കൊഴിച്ചിലിന് നിരവധി പ്രതിവിധികളുണ്ട്. പല വഴികളും നിങ്ങൾ പരീക്ഷിച്ചും കാണും. എന്നാൽ ഇന്ന് നമുക്ക് മറ്റൊരു പ്രതിവിധി പരിചയപ്പെടാം. അത് മാവിലയാണ്. മുടികൊഴിച്ചിൽ തടയാൻ മാവിലയ്ക്ക് എങ്ങനെ കഴിയുമെന്നാണോ ചിന്തിക്കുന്നത് ? നിങ്ങളുടെ മുടിക്ക് ശക്തമായ അടിത്തറ നൽകുന്നതിന് കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുന്ന വിറ്റാമിൻ എ, സി, ഇ എന്നിവ മാവിലയിൽ അടങ്ങിയിട്ടുണ്ട്.

മുടി വളർച്ചയ്ക്ക് മാവില വളരെ സഹായകമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവയ്‌ക്കൊപ്പം, മുടി വളർച്ചയെ സഹായിക്കുന്ന ആൻ്റി ഓക്‌സിഡൻ്റുകളും മാവിലയിൽ ഉണ്ട്. കൂടാതെ, തലയോട്ടിയിലെ രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയുകയും രക്തചംക്രമണം വർദ്ധിപ്പിക്കുകയും ചെയ്യാനും ഇത് സഹായകമാണ്..
മാവിലയിൽ ഉള്ള പ്രകൃതിദത്തമായ എണ്ണ മുടിയുടെ സംരക്ഷണത്തിന് ഒരു മോയ്സ്ചറൈസിംഗ് ഏജന്റായി പ്രവർത്തിക്കുന്നു. അകാല വാർദ്ധക്യത്തിൽ നിന്നും നരയിൽ ന്നും മുടി സംരക്ഷിക്കാൻ മാവിലയിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്‌സിഡൻ്റുകൾ മികച്ചതാണ്.
മുടിയുടെ വളർച്ചയ്ക്കും പുനരുജ്ജീവനത്തിനും മാവില സഹായിക്കും..
മുടി വളർച്ചയ്ക്ക് എങ്ങനെയാണ് മാവില ഉപയോഗിക്കേണ്ടത് എന്ന് നോക്കാം..
കുറച്ച് മാവില പൊടിച്ച് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ആവശ്യത്തിന് വെള്ളം ചേർക്കുക. ഇത് നിങ്ങളുടെ മുടിയിൽ ഒരു ഹെയർ മാസ്കായി ഉപയോഗിക്കുക. നന്നായി മുടിയിൽ തേച്ച് കാെടുക്കാം. മുടിയുടെ സംരക്ഷണത്തിന് മാത്രമല്ല, മാവില നിങ്ങളുടെ ചർമ്മത്തിനും മികച്ച സംരക്ഷണം തന്നെ നൽകും. മാവില പേസ്റ്റിൽ തൈര്, തേൻ, ചെറുപയർ അല്ലെങ്കിൽ ഫുള്ളേഴ്സ് എർത്ത് (മുൾട്ടാണി മിട്ടി) എന്നിവ ചേർക്കുക.
തയ്യാറാക്കിയ ഈ പേസ്റ്റ് ഫേസ് മാസ്കായി ഉപയോഗിക്കുക, 15 മിനിറ്റിന് ശേഷം കഴുകുക. ആഴ്ചയിൽ രണ്ടുതവണ ഇത് ഉപയോഗിച്ചാൽ ചർമ്മ പ്രശ്‌നങ്ങൾ ഇല്ലാതാകും. മാവിലകൾ പ്രകൃതിദത്തവും മുടിക്കും ചർമ്മത്തിനും വളരെ സഹായകവുമാണ്. മുടിക്കും ചമ്മത്തിനും ഗുണം കിട്ടും.












Click it and Unblock the Notifications