മുടി തിളക്കത്തിൽ വളരും; കറ്റാർവാഴ ജെൽ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ, ഫലം കാണും!!
നല്ല ആരോഗ്യമുള്ള മുടി ആരാണ് ആഗ്രഹിക്കാത്തത്. മുടി വളർച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ് കറ്റാർ വാഴ എന്ന് എല്ലാവർക്കും അറിയാമല്ലോ.. എന്നാൽ അത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് അറിയാമോ? അമിനോ ആസിഡുകളും ധാതുക്കളും കറ്റാർ വാഴയിൽ അടങ്ങിയിട്ടുണ്ട്.
ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കും മോയ്ചറൈസ് ചെയ്യുകയും ചെയ്യും. നിങ്ങളുടെ മുടി കഴുകിയതിന് ശേഷം ഒരു കണ്ടീഷണറായി ഉപയോഗിക്കുകയും ചെയ്യാം. ഇനി എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് വിശദമായി അറിയാം..

കറ്റാർ വാഴ ഉപയോഗിച്ച് നിങ്ങളുടെ മുടി കണ്ടീഷനിംഗ് ചെയ്യാം:
നിങ്ങളുടെ കണ്ടീഷറിന്റെ പകുതി ഭാഗം എടുക്കുക. അതിലേക്ക് കറ്റാർ വാഴ ജെൽ ചേർക്കാം. കണ്ടീഷണറും കറ്റാർവാഴ ജെല്ലും നന്നായി മിക്സ് ചെയ്യുക. എല്ലാം ഒന്നിച്ചാകുന്നത് വരെ നന്നായി കുലുക്കാം. അതിന് ശേഷം മുടി കഴുകിയ ശേഷം കണ്ടീഷണർ പുരട്ടി രണ്ട് മിനിറ്റ് അങ്ങനെ വെയ്ക്കാം.
ഇത് തുടർച്ചയായി ചെയ്യണം. നിങ്ങൾക്ക് വ്യത്യാസം കാണാൻ ഒന്നോ രണ്ടോ ആഴ്ച എടുത്തേക്കാം. എന്നാൽ അധികം താമസിയാതെ കറ്റാർവാഴ നിങ്ങളുടെ മുടിയിൽ അതിന്റെ മാന്ത്രികത കാണിക്കും. കറ്റാർവാഴ വരണ്ട ചർമ്മത്തേയും താരനെയും ഇല്ലാതാക്കാൻ സഹായിക്കും. ഇത് നിങ്ങളുടെ മുടിക്ക് ദോഷം ചെയ്യുകയുമില്ല.
മുടി വളർച്ചയ്ക്ക് കറ്റാർ വാഴ ജെൽ ഉപയോഗിക്കുന്നത്:
കറ്റാർ വാഴ ജെൽ നേരിട്ട് തലയോട്ടിയിൽ പുരട്ടുക. 2 മുതൽ 3 ടേബിൾ സ്പൂൺ ( 30 മുതൽ 44 മില്ലി വരെ ) കറ്റാർ വാഴ ജെൽ എടുക്കുക. നിങ്ങളുടെ തലയോട്ടിയിൽ മസാജ് ചെയ്യുക. നിങ്ങളുടെ മുടിയുടെ പിൻഭാഗത്തും തേച്ച് കൊടുക്കാം. നിങ്ങൾ കറ്റാർ വാഴ വാങ്ങിയും ഉപയോഗിക്കാം. അല്ലെങ്കിൽ വീട്ടിൽ കറ്റാർവാഴ ഉണ്ടെങ്കിൽ അത് ഉപയോഗിക്കാം.
കറ്റാർ വാഴ ജെൽ നിങ്ങളുടെ തലയിൽ 10 മുതൽ 20 മിനിറ്റ് വരെ വെയ്ക്കുക. ഒരു ടവ്വലോ ഷവർ തൊപ്പിയോ ഉപയോഗിച്ച് നിങ്ങളുടെ മുടി പൊതിയാം. അതിന് ശേഷം ജെൽ കഴുകിക്കളയാം. മികച്ച ഫലങ്ങൾക്കായി ആഴ്ചയിൽ 2-3 തവണ ഇത് ചെയ്യാം. കൃത്യമായി ഉപയോഗിക്കുന്നത് മിനിസവും തിളക്കവുമുള്ള മുടി ലഭിക്കാൻ സഹായകം ആകും.












Click it and Unblock the Notifications