ഒറ്റയടിക്ക് താരനെ തുരത്താം... അതും വീട്ടില്‍ നിന്ന് തന്നെ; ഇതാ ചില പൊടിക്കൈകള്‍
താരന്‍ ഇന്നത്തെ കാലത്ത് ഭൂരിഭാഗം പേരും നേരിടുന്ന സാധാരണ മുടി പ്രശ്‌നമാണ്. പലകാരണങ്ങളാല്‍ താരന്‍ ഉണ്ടാകാമെങ്കിലും പ്രധാന കാരണം മോശം മുടി പരിപാലന രീതി തന്നെയാണ്. താരനെ നേരിടാന്‍ എന്ന പേരില്‍ പലതരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ അമിതമായി ഷാംപൂകളും കെമിക്കല്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങളും ഉപയോഗിച്ച് നിങ്ങളുടെ മുടി കൈകാര്യം ചെയ്യുന്നത് മുടിയുടെ കനം കുറയ്ക്കാന്‍ ഇടയാക്കും.
അതിനാല്‍ താരന് പരിഹാരമായി വീട്ടില്‍ തന്നെ ഉപയോഗിക്കാവുന്ന ചില പൊടിക്കൈകളെ കുറിച്ചാണ് ഇനി ഇവിടെ പറയാന്‍ പോകുന്നത്. ഇത് നിങ്ങള്‍ക്ക് മികച്ച ഫലം നല്‍കുന്നതോടൊപ്പം പോക്കറ്റ് കാലിയാകുന്നില്ല എന്ന കാര്യവും ഉറപ്പാക്കുന്നു.

നാരങ്ങ നീര്
താരന്‍ ചികിത്സയില്‍ നാരങ്ങ നീര് ഒരു വലിയ ഘടകമാണ്. തലയോട്ടിയിലെ പിഎച്ച് ലെവലിലേക്ക് നാരങ്ങ പെട്ടെന്ന് ക്രമീകരിക്കപ്പെടും. ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങാനീര് കാല്‍ ഗ്ലാസ് വെള്ളത്തില്‍ നേര്‍പ്പിച്ച ശേഷം ഷാംപൂവിന് മുമ്പ് നിങ്ങളുടെ തലയില്‍ പുരട്ടുക. ഒരു മണിക്കൂര്‍ വെച്ച ശേഷം നല്ല ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. സിട്രിക് ആസിഡും അതിന്റെ സൂക്ഷ്മജീവഗുണങ്ങളും നിങ്ങളുടെ മുടിയില്‍ നിന്ന് ഫംഗസ് നീക്കം ചെയ്യുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യും.
കാപ്പിപ്പൊടി
എല്ലാ വീട്ടിലും കാണപ്പെടുന്ന കാപ്പിപ്പൊടി നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും മികച്ചതാണ്. ഇത് മൃതകോശങ്ങളെ പുറംതള്ളുന്നതിനും അഴുക്ക് കുറയ്ക്കുന്നതിനും സഹായിക്കുന്നു. താരന് കാരണമാകുന്ന ഫംഗസ്, ബാക്ടീരിയ എന്നിവയില്‍ നിന്ന് മുക്തി നേടാന്‍ കാപ്പിപ്പൊടി നിങ്ങളെ സഹായിക്കുന്നു. കുറച്ച് വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് കാപ്പിപ്പൊടി ചേര്‍ക്കുക. നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കി ഇത് തലയില്‍ പുരട്ടുക. 30 മിനിറ്റ് ഇരിക്കാന്‍ അനുവദിച്ച ശേഷം മൃദുവായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ നിങ്ങളുടെ തലയോട്ടിയെ സൗമ്യമായി വൃത്തിയാക്കുകയും താരന്‍ ചികിത്സിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാല്‍ നിറഞ്ഞിരിക്കുന്ന ഇത് നിങ്ങളുടെ തലയോട്ടിയിലെ സ്വാഭാവിക പിഎച്ച് ബാലന്‍സ് പുനഃസ്ഥാപിക്കും. രണ്ട് ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ആഴ്ചയില്‍ രണ്ട് തവണ തലയില്‍ പുരട്ടുന്നത് താരനെ തുരത്തും.
വെളുത്തുള്ളി
താരനുള്ള മികച്ച വീട്ടുവൈദ്യങ്ങളിലൊന്നാണ് വെളുത്തുള്ളി. ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍, ആന്റിഓക്സിഡന്റ്, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളാല്‍ സമ്പുഷ്ടമായ ഇത് പ്രധാനമായും താരനിലേക്ക് നയിക്കുന്ന തലയോട്ടിയിലെ അണുബാധകളെ ചികിത്സിക്കുന്നു. ആഴ്ചയില്‍ രണ്ടുതവണ വെളുത്തുള്ളി നീര് ഉപയോഗിച്ച് തല നന്നായി മസാജ് ചെയ്യുക. ശേഷം നല്ല ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക












Click it and Unblock the Notifications