Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി വൃത്തിയാക്കാന്‍ ഷാംപൂ ഉപയോഗിച്ച് കഴുകേണ്ട; എളുപ്പമാര്‍ഗം വേറെയുണ്ട്, ആരോഗ്യത്തിനും നല്ലത്

മുടി വൃത്തിയായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും എന്നതില്‍ സംശയമില്ല. ദിവസവും മുടി കഴുകുന്നത് വൃത്തിയും നല്ല മുടിയും പ്രദാനം ചെയ്യുന്നു എന്നാണ് എല്ലാവരുടേയും ധാരണ. എന്നാല്‍ ദിവസവും മുടി കഴുകുന്നത് നല്ലതല്ലെന്നാണ് ഡോക്ടര്‍മാരും ഡെര്‍മറ്റോളജിസ്റ്റകളും ശുപാര്‍ശ ചെയ്യുന്നത്. മാത്രമല്ല പലരും മുടി കഴുകുന്നതിന് എല്ലാ ദിവസവും ഷാംപൂ ചെയ്യുന്നവരാണ്.

ധാരാളം വിയര്‍ക്കുന്നവരോ എണ്ണമയമുള്ള മുടിയുള്ളവരോ ആണെങ്കില്‍ എല്ലാ ദിവസവും മുടി കഴുകേണ്ടി വന്നേക്കാം. എന്തൊക്കെയാണെങ്കിലും മുടി വൃത്തിയായി സൂക്ഷിക്കാന്‍ നിങ്ങള്‍ എപ്പോഴും ഷാംപൂവിനെ ആശ്രയിക്കേണ്ടതില്ല എന്നതാണ് മനസിലാക്കേണ്ടത്. മുടിയെയും ആരോഗ്യത്തെയും പോഷിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന പ്രകൃതിദത്ത എണ്ണയായ സെബം തലയോട്ടി ഉത്പാദിപ്പിക്കുന്നുണ്ട്.

HAIR CARE

മുടി ഇടയ്ക്കിടെ കഴുകുന്നത് ഈ എണ്ണ നീക്കം ചെയ്യും. ഇത് നിങ്ങളുടെ മുടി വരണ്ടതാക്കുകയും പൊട്ടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇടയ്ക്കിടെ കഴുകുന്നത് സെബത്തിന്റെ അമിത ഉല്‍പാദനത്തിലേക്കും നയിച്ചേക്കാം. ഇതും മുടിയ്ക്ക് ദോഷം ചെയ്യും. കഴുകാതെ തന്നെ എങ്ങനെയൊക്കെ മുടി വൃത്തിയായി സൂക്ഷിക്കാം എന്ന് നോക്കാം.

കിടക്കുമ്പോള്‍ സില്‍ക്ക് കവറുള്ള തലയിണ ഉപയോഗിക്കുക. ഇത് നിങ്ങളുടെ തലയിണയും തലയും തമ്മിലുള്ള ഘര്‍ഷണം കുറയ്ക്കും. ഒപ്പം എണ്ണ ആഗിരണം ചെയ്യുന്നത് കുറയ്ക്കുകയും ചെയ്യും. അതിനാല്‍ ഇത് നിങ്ങളുടെ മുടി കൂടുതല്‍ നേരം വൃത്തിയാക്കാന്‍ സഹായിക്കും. വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ സമീകൃതാഹാരം പൊതുവെ നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്.

ഇത് ആരോഗ്യമുള്ള മുടിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ എ, ഇ, ബയോട്ടിന്‍ (വിറ്റാമിന്‍ ബി 7) എന്നിവ മുട്ട, കാരറ്റ്, മധുരക്കിഴങ്ങ്, പരിപ്പ് തുടങ്ങിയ ഭക്ഷണങ്ങളില്‍ ലഭ്യമാണ്. അവ മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ശുചിത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, ഇരുമ്പ്, സിങ്ക് തുടങ്ങിയ പോഷകങ്ങള്‍ മുടിയുടെ പരിപാലനത്തിനും നന്നാക്കലിനും അത്യന്താപേക്ഷിതമാണ്.

മാംസം, ബീന്‍സ്, ചീര, മത്തങ്ങ തുടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. അവ ഈ പോഷക ഘടകങ്ങളുടെ സമ്പന്നമായ ഉറവിടങ്ങളാണ്. സ്ത്രീകള്‍ മുടി കെട്ടിയിടുക. നിങ്ങളുടെ മുഖത്തും കഴുത്തിലും ഉണ്ടാകുന്ന എണ്ണയും അഴുക്കും മുടിയിലേക്ക് വരാതിരിക്കാന്‍ ഇത് സഹായിക്കും. ഷാംപു ഇല്ലാതെ തന്നെ തണുത്ത വെള്ളത്തില്‍ വെറുതെ മുടി കഴുകാവുന്നതാണ്.

ഇത് പൊടി നീക്കം ചെയ്യാനും ഫ്രഷ് അപ് ആകാനും സഹായിക്കും. ആപ്പിള്‍ സിഡെര്‍ വിനെഗര്‍, ബേക്കിംഗ് സോഡ തുടങ്ങിയവ ഉപയോഗിച്ചും മുടി വൃത്തിയാക്കാം. ഇവ നിങ്ങളുടെ മുടിയുടെ സ്വാഭാവിക ഈര്‍പ്പം നിലനിര്‍ത്തിക്കൊണ്ട് തന്നെ മുടി വൃത്തിയാക്കും. ആഴ്ചയിലൊരിക്കല്‍ മുടി കഴുകുന്നതാണ് ഏറ്റവും ഉത്തമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+