കറ്റാർവാഴ ഇങ്ങനെ ഉപയോഗിച്ചുനോക്കൂ; മുടി കൊഴിച്ചിൽ കുറയും, തേയ്ക്കുമ്പോഴും കഴുകുമ്പോഴും ശ്രദ്ധിക്കേണ്ടത്
കറ്റാർ വാഴ മുടിയുടെ ആരോഗ്യത്തിന് ധാരാളം ഗുണങ്ങൾ നൽകുന്ന പ്രകൃതിദത്തമായ പ്രതിവിധിയാണ്. ഇതിന്റെ ജെൽ പോലെയുള്ള പദാർത്ഥം അവശ്യ വിറ്റാമിനുകൾ, എൻസൈമുകൾ, അമിനോ ആസിഡുകൾ എന്നിവയാൽ സമ്പന്നം ആണ്, ഇത് മുടിയിഴകളെ പോഷിപ്പിക്കാനും ശക്തിപ്പെടുത്താനും സഹായിക്കും
കറ്റാർവാഴയിൽ അടങ്ങിയിട്ടുള്ള എൻസൈമുകൾ തലയോട്ടിയിൽ ആരോഗ്യകരമായ പി എച്ച് ബാലൻസ് പ്രോത്സാഹിപ്പിക്കും, അതുവഴി മുടിയുടെ വളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. മുടി കൊഴിച്ചിൽ കുറയ്ക്കാനും ആരോഗ്യകരമായ തലയോട്ടിക്കും കറ്റാർവാഴ സഹായിക്കും.

ഇത് മുടിയിഴകളെ ശക്തിപ്പെടുത്തുകയും ബലമുള്ളതാക്കുകയും ചെയ്യും. മുടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് കറ്റാർവാഴ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. കറ്റാർ വാഴ ഇല അല്ലെങ്കിൽ ശുദ്ധമായ കറ്റാർ വാഴ ജെൽ. ഒരു കറ്റാർ വാഴ ചെടിയുണ്ടെങ്കിൽ, അതിൽ നിന്ന് ഒരു തണ്ടെടുക്കാം. അല്ലെങ്കിൽ, ശുദ്ധമായ കറ്റാർ വാഴ ജെൽ ഉപയോഗിക്കാം. തണ്ടാണ് ഉപയോഗിക്കുന്നതെങ്കിൽ അത് നന്നായി വൃത്തിയാക്കണം.
ജെൽ വേർതിരിച്ചെടുക്കുക, അകത്തെ ജെല്ലെടുക്കാൻ തണ്ട് നീളത്തിൽ മുറിക്കാം. ഒരു സ്പൂൺ ഉപയോഗിച്ച് ജെൽ പുറത്തെടുക്കാം. കടയിൽ നിന്ന് വാങ്ങിയ ജെല്ലാണെങ്കിൽ ആവശ്യത്തിന് എടുക്കാവുന്നതാണ്. നിങ്ങളുടെ വിരലുകളോ ബ്രഷോ ഉപയോഗിച്ച് കറ്റാർ വാഴ ജെൽ നേരിട്ട് തലയോട്ടിയിൽ പുരട്ടാം. വേരുകളിൽ നിന്ന് ആരംഭിച്ച് നിങ്ങളുടെ മുടിയുടെ മുകൾ ഭാഗം വരെ തേച്ച് കൊടുക്കാം.
ഏകദേശം 5 - 10 മിനിറ്റ് നിങ്ങളുടെ തലയോട്ടിയിൽ മൃദുവായി മസാജ് ചെയ്യുക. ഇത് രക്തയോട്ടം ഉത്തേജിപ്പിക്കാൻ സഹായിക്കും. ഇത് മുടി വളർച്ചയെ പ്രതോത്സാഹിപ്പിക്കും, അതിനൊപ്പം ചർമ്മ പ്രശ്നങ്ങൾക്കും കറ്റാർ വാഴ ജ്യൂസ് നല്ലതാണ്. നിങ്ങൾക്ക ജെല്ല് കൂടുതൽ സ്മൂത്താക്കാൻ അടിച്ചെടുക്കാവുന്നതാണ്.
കറ്റാർ വാഴ പുരട്ടും മുമ്പ് മുടി തയ്യാറാക്കണം. കറ്റാർ വാഴ് തേയ്ക്കുന്നതിന് മുമ്പ് മുടി വൃത്തിയുള്ളതാണെന്നും ഈർപ്പം ഉള്ളതാണെന്നും ഉറപ്പാക്കണം. ഒന്നുകിൽ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകണം. അതിന് ശേഷം മുടി തോർത്ത് കൊണ്ട് തോർത്തിയെടുക്കണം. കറ്റാർവാഴ ജെൽ 30 മിനിറ്റ് വെയ്ക്കാം. നിങ്ങൾക്ക് സമയം ഉണ്ടെങ്കിൽ രാത്രി മുഴുവൻ തലയിൽ വെയ്ക്കാം. അതിന് ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകണം.












Click it and Unblock the Notifications