Get Updates
Get notified of breaking news, exclusive insights, and must-see stories!

നല്ല കട്ടിയുള്ള മുടിയല്ലേ വേണ്ടത്; എങ്കിൽ വേ​ഗം ഈ നട്സും വിത്തുകളും തിന്നുതുടങ്ങക്കോളൂ

നീളമുള്ളതും ബലമുള്ളതും തിളക്കമുള്ളതുമായ മുടി മിക്കവാറും എല്ലാവരുടെയും സ്വപ്നമാണ്, പക്ഷേ എല്ലാവർക്കും അങ്ങന മുടി ഉണ്ടാവണം എന്നില്ല. തീർച്ചയായും, നിങ്ങളുടെ തലയോട്ടി ആരോഗ്യകരമായി നിലനിർത്തേണ്ടത് പ്രധാനമാണ്, എന്നാൽ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്.

ഓരോ ഇഴയും കെരാറ്റിൻ എന്ന കട്ടിയുള്ള പ്രോട്ടീൻ അടങ്ങിയ കോശങ്ങളാലാണ് നിർമ്മിച്ചിട്ടുള്ളത്. നിങ്ങളുടെ മുടി കട്ടിയോടെ വളരണമെങ്കിൽ അവയ്ക്ക് ധാതുക്കളും വിറ്റാമനികളും കൃതമായി ലഭിക്കേണ്ടതുണ്ട്.

hair

മുടി വളരാൻ വേണ്ടി ഷാംപൂവും എണ്ണകളും മാത്രം പോര, ഭക്ഷണത്തിലും ശ്രദ്ധിക്കണം. മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ ധാതുക്കളും വിറ്റാമിനുകളും നിങ്ങൾ ദൈനംദിന ഭക്ഷണത്തിൽ തീർച്ചയായും ചേർക്കേണ്ടതാണ്. മുടി വേഗത്തിൽ വളരാൻ സഹായിക്കുന്ന ആരോഗ്യമുള്ള മുടിക്ക് ഏറ്റവും മികച്ച ഭക്ഷണം ഏതാണ്? അറിയാം.

1. മുട്ട : മുട്ട നിങ്ങളുടെ മുടിക്ക് പ്രോട്ടീൻ നൽകുന്നു. നിങ്ങളുടെ മുടി പ്രോട്ടീൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, അത് കൊണ്ട് നിങ്ങളുടെ ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണം. പ്രോട്ടീൻ മുടിയുടെ നിർമ്മാണ ഘടകമാണ്, മുട്ട പ്രോട്ടീന്റെ ഏറ്റവും സമ്പന്നമായ പ്രകൃതിദത്ത ഉറവിടങ്ങളിൽ ഒന്നാണ്.

2. ചീരയും മറ്റ് ഇലക്കറികളും: ചീരയും ഇലക്കറികളും ഇരുമ്പ് നൽകുന്നു. നിങ്ങളുടെ മുടി കോശങ്ങൾക്ക് ഏറെ ആവശ്യമുള്ള ധാതുക്കളിൽ ഒന്നാണ് ഇരുമ്പ്. ശരീരത്തിൽ ഇരുമ്പിന്റെ കുറവ് മുടി കൊഴിച്ചിലിന് കാരണമാകും. നിങ്ങളുടെ ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുമ്പോൾ, ഓക്സിജനും പോഷകങ്ങളും മുടിയുടെ വേരുകളിലേക്കും ഫോളിക്കിളുകളിലേക്കും വേണ്ടത്ര എത്തില്ല, ഇത് മുടി വളരുന്നത് തടയുകയും നിങ്ങളുടെ ഇഴകളെ ദുർബലമാക്കുകയും ചെയ്യും.

നട്സും സീഡ്സും: ഒമേഗ -3 ഫാറ്റി ആസിഡുകൾ മുടിയെ പോഷിപ്പിക്കുകയും കട്ടിയായി വളരാനും സഹായിക്കും. നിങ്ങളുടെ ശരീരത്തിന് ഈ ആരോഗ്യകരമായ കൊഴുപ്പുകൾ ഉത്പാദിപ്പിക്കാൻ കഴിയാത്തതിനാൽ നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് അവ ശരീരത്തിൽ എത്തണം. ബദാം, വാൽനട്ട് എന്നിവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ഉണ്ട്. അതുപോലെ, ഫ്ളാക്സ് സീഡുകൾ നിങ്ങളുടെ മുടിക്ക് ആവശ്യമായ കൊഴുപ്പ് നൽകുന്നു,

ബയോട്ടിൻ ലഭിക്കാൻ ധാന്യങ്ങൾ: ധാന്യങ്ങളിൽ ഇരുമ്പ്, സിങ്ക്, ബി വിറ്റാമിനുകൾ എന്നിവയ്‌ക്കൊപ്പം ബയോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. കോശങ്ങളുടെ വ്യാപനത്തിന് ബയോട്ടിൻ ആവശ്യമാണ് കൂടാതെ നിങ്ങളുടെ മുടി വളരുന്നതിന് ആവശ്യമായ അമിനോ ആസിഡുകൾ (പ്രോട്ടീൻ) ഉൽപ്പാദിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+