Get Updates
Get notified of breaking news, exclusive insights, and must-see stories!

അകാല നരയുണ്ടോ? നരച്ചമുടി പിഴുതെടുക്കാറുണ്ടോ? എങ്കിൽ ഇക്കാര്യം അറിയണം

അകാല നര ഒട്ടുമിക്ക പേരും അനുഭവിക്കുന്ന പ്രശ്നമാണ്. പ്രായമാകുമ്പോൾ മുടി നരയ്ക്കുന്നത് സാധാരണമാണ്. എന്നാൽ ചെറുപ്പത്തിൽ തന്നെ മുടി നരച്ചാലോ? വെളുത്ത മുടി കാണുന്നത് അത്ര സന്തോഷമുള്ള കാര്യമല്ല, ഒന്നോ രണ്ടോ മുടികൾ നരച്ച് കാണുമ്പോൾ അത് പിഴുതെടുക്കുന്ന ആളുകൾ ഉണ്ട്. എന്നാൽ ഇങ്ങനെ നരച്ച മുടി പിഴുതെടുക്കുന്നത് നല്ലതാണോ ദോഷം ആണോ എന്ന് നിങ്ങൾ ആലോചിച്ച് നോക്കിയിട്ടുണോ? ഇങ്ങനെ മുടി വലിക്കുന്നതിൻ്റെ ഫലമാണ് ഇനി പറയുന്നത്. അകാല നരയെ തടൻ ഉള്ള യഥാർത്ഥ വഴികളും നമുക്ക് നോക്കാം.

നരച്ച മുടി പിഴുതെടുക്കുന്നത് കൂടുതൽ നരച്ച മുടി ഉണ്ടാവാൻ കാരണം ആകുമെന്നാണ് ചിലർ കരുതുന്നത്. ആ പറയുന്നത് ശരിയാണോ അല്ലെങ്കിൽ നരച്ച മുടി പിഴുത് കളയുന്നത് കൂടുതൽ മുടി നരയ്ക്കുന്നത് തടയാൻ സഹായിക്കുമോ? ഡോക്ടർ റാണ പറയുന്നത് പ്രകാരം നരച്ച മുടി പിഴുത് കളയുന്നത് മറ്റ് മുടികൾ നരയ്ക്കുന്നത് തടയാൻ കഴിയില്ല. ആ മുടി വലിച്ച് പൊട്ടിച്ചാൽ അത് നമ്മുടെ മുടിയുടെ വേരിനെ മോശമായി ബാധിക്കും. മുടി കൊഴിയാൻ കാരണം ആകും. ഏറ്റവും നല്ല കാര്യം അത് പിഴുതെടുക്കാതെയിരിക്കാം എന്നതാണ്.

Hair Tips

അകാല നര നിയന്ത്രിക്കുന്നതിനുള്ള ടിപ്പുകൾ

നരച്ച മുടി പിഴുതെടുക്കുന്നതിന് പകരം മുടി നരയ്ക്കാതിരിക്കാനുള്ള ടിപ്പുകൾ നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്. ആരോ​ഗ്യകരമായ ജീവത രീതി നിലനിർത്തുക എന്നതാണ് പ്രധാനപ്പെട്ടത്. പോഷകങ്ങളും ധാതുക്കളും നിറഞ്ഞ പോഷകാഹാരം കഴിക്കുക, വ്യായാമം ചെയ്യുക, സമ്മർദ്ദം കൈകാര്യം ചെയ്യുക എന്നിവയെല്ലാം ആരോഗ്യകരമായ മുടി വളർച്ചയെ സഹായിക്കും. കൂടാതെ, പുകവലിയിൽ നിന്നും അമിതമായ മദ്യപാനത്തിൽ നിന്നും അകന്നുനിൽക്കുന്നത് അകാല നര ഉണ്ടാവുന്നതിൽ നിന്നും തടയാൻ സഹായകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+