Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴം മാത്രം മതി മുടി വേഗത്തിൽ വളരും; അറിയാം ചില പഴ മാസ്കുകൾ

മുടി സംരക്ഷണത്തിന് വളരെ അധികം ഫലപ്രദമാണ് വാഴപ്പഴം. ഇവയിൽ വിറ്റാമിനുകൾ, പോഷകങ്ങൾ, പ്രകൃതിദത്ത എണ്ണകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ പോഷിപ്പിക്കാൻ സഹായിക്കും. മുടിക്ക് മൃദുത്വം നൽകാനും ഇവ ഉത്തമമാണ്. പഴം കൊണ്ട് തയ്യാറാക്കിയ ഹെയർ മാസ്കുകൾ സ്ഥിരമായി ഉപയോഗിക്കുന്നത് മുടിയുടെ ഘടന വർധിപ്പിക്കാനും മുടിക്ക് മിനുസം നൽകാനും സഹായിക്കും. മുടിയെ ആഴത്തിൽ പോഷിപ്പിക്കാനും ഇവ ഉത്തമമാണ്.

മുടിക്ക് കട്ടിയില്ലെന്നത് പലരുടേയും പരാതിയാണ്. എന്നാൽ പഴം സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ മുടിക്ക് ശക്തി ലഭിക്കുന്നു. ഇലയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം മുടിയുടെ വേരിൽ തന്നെ പ്രവർത്തിച്ച് തലയോട്ടിയിലേക്ക് രക്തചംക്രമണം വേഗത്തിലാക്കും. ഇത് മുടി വളർച്ചയ്ക്ക് സഹായിക്കും.

banananwn

ഇനി പഴം കൊണ്ടുള്ള ചില ഹെയർ മാസ്കുകൾ പരിചയപ്പെടാം

പഴവും തേനും ചേർത്തുള്ള ഹെയർ മാസ്ക്

നന്നായി പഴുത്ത പഴം ഉടച്ചെടുക്കാം. ഇതിലേക്ക് അൽപം തേൻ കൂടി ചേർത്ത് കൊടുക്കണം. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കണം. ഷവർ ക്യാപ് ധരിച്ച് ഏകദേശം 30 മിനിറ്റോളം സൂക്ഷിക്കാം. അതിനുശേഷം ഇളം ചൂടവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

തേൻ-യോഗേർട്ട് മാസ്ക്

തേനിന് പകരം യേഗർട്ട് ഉരയോഗിക്കുന്നുവെന്ന വ്യത്യാസം മാത്രമേ ഉള്ളൂ.

അവക്കാഡോ-പഴം മാസ്ക്

പഴവും അവക്കാഡോയും ഒരുമിച്ചാണ് ഉടച്ചെടുക്കേണ്ടത്. ചില മാസ്കുകൾ തലയോട്ടിയിൽ മാത്രം ഉപയോഗിക്കേണ്ടതാവും. ചിലത് മുടിയിൽ മാത്രവും. ഈ മാസ്ക് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കാം. 30 മിനിറ്റോളം തേച്ച് വെച്ചതിന് ശേഷം ഷാംപൂ ഉപയോഗിച്ച് ഇളം ചൂടുവെള്ളം കൊണ്ട് കഴുകിയെടുക്കാം.

ഒലീവ് എണ്ണ-പഴം മാസ്ക്

ഉടച്ചെടുത്ത പഴത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഒലീവ് എണ്ണയാണ് ചേർക്കേമ്ടത്. തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിച്ചതിന് ശേഷം ഏകദേശം 30 മിനിറ്റിന് ശേഷം കഴുകാം. കഴുകുമ്പോൾ ചൂട് വെള്ളം ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

പഴവും മുട്ടയും ചേർത്ത മാസ്ക്

ഈ മാസ്ക് തയ്യാറാക്കായി ഒരു മുട്ടയാണ് ആവശ്യം. ന്നനായി പഴവും മുട്ടയും അടിച്ചെടുക്കാം. മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കാം. എണ്ണമയമുള്ള മുടിയാണെങ്കിൽ മുടിയുടെ വേരുകളിൽ തേക്കുന്നത് ഒഴിവാക്കാം. മാസ്ക് തേച്ച് പിടിപ്പിച്ചതിന് ശേഷം 30 മിനിറ്റോളം ഷവർ ക്യാപ്പിട്ട് വെക്കാം. ഷാംപൂവും ഇളം ചൂടുവെള്ളവും ഉപയോഗിച്ച് കഴിക്കാം.

മാസ്തുകൾ എങ്ങനെ ഉപയോഗിക്കണം?

പലപ്പോഴും ഒരു ഹെയർമാസ്ക് എത്ര ഇടവേളകൽക്കിടയിൽ ഉപയോഗിക്കണമെന്നതൊന്നും പലർക്കും അറിയില്ല. മികച്ച ഫലത്തിനായി ആഴ്ചയിൽ ഒരിക്കൽ ഈ ഹെയർ മാസ്ക് ഉപയോഗിക്കാം. മുടിയുടെ ഘടനയും സ്വഭാവവും അനുസരിച്ച് ഹെയർ മാസ്ക് തെരഞ്ഞെടുക്കാം. ഉദാഹരണത്തിന് എണ്ണമയമുള്ള മുടിയാണെന്ന് കരുതുക അപ്പോൾ കൂടുതൽ എണ്ണ മാസ്കിൽ ചേർക്കുന്നത് ഒഴവാക്കാം.

മുടിക്കുള്ളിലേക്ക് കയറി സംരക്ഷണം ഒരുക്കണമെന്നാണെങ്കിൽ ചൂടുവെള്ളത്തിൽ കഴുകിയ ടൗവ്വൽ ഉപയോഗിച്ച് തലയിൽ കെട്ടി വെക്കാം. മാസ്ക് കഴുകിക്കളഞ്ഞതിന് ശേഷം കൂടുതൽ മൃദുത്വത്തിനായി കണ്ടീഷ്ണർ ഉപയോഗിക്കാം. പഴം മാസ്കിന്റെ സ്ഥിരമായ ഉപയോഗം മുടയുടെ ആരോഗ്യവും മുടിയുടെ ഭംഗിയും വർധിപ്പിക്കും.

ഇങ്ങനെയൊക്കെ ആണെന്ന് കരുതി ഈ മാസ്കിന് ദോഷ വശങ്ങൾ ഇല്ലെന്ന് കരുതരുത് കേട്ടോ. ചിലർക്ക് പഴം മാസ്ക് അലർജി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും. അമിതമായ ഉപയോഗം മുടി കൂടുതൽ മൃദുവാകാൻ സഹായിക്കും.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+