താരനുള്ള മുടിയിൽ എണ്ണ തേച്ചാൽ പ്രശ്നം ഉണ്ടോ? ഗുണമോ, ദോഷമോ? വിശദമായി അറിയാം
താരൻ ഉള്ള ആളുകൾ മുടിയിൽ എണ്ണ തേയ്ക്കുന്നത് കൊണ്ട് കുഴപ്പുമുണ്ടോ എന്ന സംശയം ഇല്ലാത്തവർ കുറവായിരിക്കും. മുടിയിൽ എണ്ണ തേയ്ക്കുന്നത് മുടിക്ക് ഈർപ്പവും പോഷണവും നിലനിർത്താൻ സഹായിക്കും. എന്നാൽ എണ്ണ തേച്ച് കൂടുതൽ നേരം ഇരിക്കുന്നത് താരൻ പ്രശ്നങ്ങൾ വഷളാക്കും.
താരൻ ഉള്ള വ്യക്തികൾ തലയിൽ എണ്ണയിടണോ?
തലയോട്ടിയിൽ അമിതമായ എണ്ണ സ്രവിക്കുന്നത് കൊണ്ടാണ് താരൻ സാധാരണയായി പ്രത്യക്ഷപ്പെടാറുള്ളത്. ആ എണ്ണയിൽ മലസീസിയ ഇനത്തെിൽപ്പെട്ട ഒരു ഫംഗസ് ഉണ്ട്.

ഇതിനെ സാധാരണയായി പിറ്റിറോസ്പോറെ ഓവൽ എന്നും വിളിക്കുന്നു, ഈ ഫംഗസ് എണ്ണമയമുള്ള അന്തരീക്ഷത്തിൽ തഴച്ചുവളരുകയും നമ്മുടെ ശരീരം ആ ഫംഗസിനോട് പ്രതികരിക്കുകയും അത് മൂലം താരൻ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
താരൻ അടരുകളായി ഉയർന്നുവരുന്നു.
ചില ആളുകൾക്ക് ഫംഗസിനോട് മോശമായ പ്രതികരണം ഉണ്ടാകാം. കൂടാതെ ചൊറിച്ചലും ചുവന്ന തിണർപ്പുകളും ഉണ്ടാവും. അതാണ് താരൻ വരാൻ ഉള്ള പ്രധാനമായ കാരണം. നിങ്ങൾ എണ്ണപുരട്ടുമ്പോൾ താരനുള്ള ആ ഭാഗത്തെ
എണ്ണമയം വർദ്ധിക്കാൻ കാരണം ആകും. ആ ഫംഗസ് കൂടുതൽ വളരാൻ അത് കാരണമാകും. അങ്ങനെ താരൻ കൂടുതൽ വഷളാകും.
താരൻ വരാൻ സാധ്യതയുള്ള മുടിയിൽ അടരുകളുള്ളതിനാൽ എണ്ണ തേക്കണമെന്ന പൊതുധാരണയിൽ നിന്ന് വ്യത്യസ്തമായി ഇത് തിരിച്ചാണ് എന്നാണ് പറയുന്നത്. നിങ്ങൾ എണ്ണ പുരട്ടുകയാണെങ്കിൽ നിങ്ങൾ അത് ചെയ്യരുത്. ആ പ്രശ്നം കൂടുതൽ വഷളാകും. നിങ്ങൾ ഇതിനകം എണ്ണമയമുള്ള തലയോട്ടിയിൽ എണ്ണ പുരട്ടുന്നുണ്ടെങ്കിൽ അത് പ്രശ്നം വഷളാക്കാനാണ് സാധ്യത എന്നാണ് പറയുന്നത്.
എണ്ണ പുരട്ടുന്നത് താത്ക്കാലിക ആശ്വാസം നൽകുമെങ്കിലും നിങ്ങളുടെ താരന്റെ അടിസ്ഥാന കാരണം ഇത് പരിഹരിക്കില്ല. നിങ്ങൾക്ക് സെബോറെഹിക് ഡെർമറ്റൈറ്റിസ് എക്സിമ അല്ലെങ്കിൽ മറ്റ് അടിസ്ഥാന അവസ്ഥകൾ ഉണ്ടെങ്കിൽ എണ്ണ പുരട്ടുന്നത് ദീർഘകാല പരിഹാരം നൽകില്ല. വിദഗ്‌ധ സഹായം തേടുന്നതും ഔഷധ ചികിത്സകൾ ഉപയോഗിക്കുന്നതും ചികിത്സയ്ക്ക് നിർണായകമാകും.
എണ്ണമയമുള്ള തലയോട്ടിയാണെങ്കിൽ എണ്ണ പുരട്ടുമ്പോൾ ശ്രദ്ധ കൊടുക്കുക. അമിതമായ എണ്ണമായം ആയാൽ നിങ്ങളുടെ താരൻ വർദ്ധിക്കാൻ കാരണം ആവാം. അത് കൊണ്ട് അക്കാര്യം പരിശോധിച്ചതിന് ശേഷം മാത്രം തലയിൽ എണ്ണ തേയ്ക്കുക.












Click it and Unblock the Notifications