Get Updates
Get notified of breaking news, exclusive insights, and must-see stories!

താരന്‍ കളയാന്‍ ഏറ്റവും നല്ലത് ആര്യവേപ്പ് തന്നെ; ഒറ്റത്തവണ ഉപയോഗിച്ചാല്‍ തന്നെ മാറ്റമറിയാം! ഒന്ന് നോക്കിയാലോ?

ഇന്നത്തെ കാലത്ത് പൊതുവെ എല്ലാവരും നേരിടുന്ന പ്രധാന മുടി പ്രശ്‌നമാണ് താരന്‍. മുടി കൊഴിച്ചിലിനും മുടി ഉള്ള് കുറയുന്നതിനും വരെ ഇത് കാരണമായേക്കാം. താരന്‍ നിങ്ങളുടെ തലയോട്ടിയെ മാത്രമല്ല മുഖത്തേയും ശരീരത്തെ ആകെ തന്നേയും ദോഷകരമായി ബാധിച്ചേക്കാം. വരണ്ട തലയോട്ടിയാണ് താരന്റെ പ്രധാന കാരണം എന്ന് പൊതുവെ പറയാറുണ്ട്. വാസ്തവത്തില്‍ വളരെ ചെറിയ ആയുസ് ഉള്ള ചര്‍മ്മകോശങ്ങള്‍ മൂലമാണ് ഇത് സംഭവിക്കുന്നത്.

അവ വളരെ വേഗത്തില്‍ വളരുകയും മരിക്കുകയും ചെയ്യുന്നു. മലാസെസിയ എന്നറിയപ്പെടുന്ന ഒരു ഫംഗസാണ് താരന് കാരണമാകുന്നത്. ശീതകാലമാണ് ഇത് വളരാന്‍ ഏറ്റവും അനുയോജ്യമെന്ന് പറയപ്പെടുന്നു. ശരിയായി ചികിത്സിച്ചില്ലെങ്കില്‍ അത് വീണ്ടും വളരും. ചികിത്സിക്കാത്ത താരന്റെ അനന്തരഫലമാണ് മുടികൊഴിച്ചില്‍. അതിനാല്‍ കൃത്യസമയത്ത് പ്രശ്‌നം കണ്ടെത്തുകയും കൃത്യമായ ചികിത്സ പിന്തുടരുകയും ചെയ്യുന്നതാണ് നല്ലത്.

hair care tips

താരന്‍ തടയാന്‍ ഏറ്റവും ഫലപ്രദമായ പ്രകൃതിദത്ത പരിഹാരങ്ങളിലൊന്നാണ് ആര്യവേപ്പ്. ഇത് നമ്മുടെ വീടുകളിലും പരിസരങ്ങളിലും എളുപ്പത്തില്‍ ലഭിക്കുന്ന ഒന്നാണ്. വേപ്പിലയില്‍ അടങ്ങിയിരിക്കുന്ന ഗുണങ്ങള്‍ ഒന്നിലധികം ചര്‍മ്മ, മുടി പ്രശ്‌നങ്ങള്‍ക്ക് ചികിത്സിക്കാന്‍ ഉപയോഗിക്കുന്നു. ഇതിന് രക്തശുദ്ധീകരണവും ആന്റി മൈക്രോബയല്‍ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.

താരന്‍ അകറ്റാനും സുന്ദരവും തിളക്കമുള്ളതുമായ മുടി ലഭിക്കാന്‍ വേപ്പ് ഒന്നിലധികം മാര്‍ഗങ്ങളില്‍ ഉപയോഗിക്കാം. അതിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. അസാധാരണമായി തോന്നുമെങ്കിലും വിവിധ ആരോഗ്യ സൗന്ദര്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ താരന്‍ അകറ്റാനുള്ള ഏറ്റവും എളുപ്പ മാര്‍ഗം എല്ലാ ദിവസവും രാവിലെ വേപ്പില ചവയ്ക്കുക എന്നതാണ്. കയ്പ് കുറയ്ക്കാന്‍ ഇലകള്‍ തേനില്‍ കലര്‍ത്താം.

വേപ്പില തിളപ്പിച്ച് കഷായം ഉണ്ടാക്കുകയും അരിച്ചെടുത്ത വെള്ളം കുടിക്കുകയും ചെയ്യുന്നതും ഫലപ്രദമാണ്. വെളിച്ചെണ്ണയില്‍ കുറച്ച് വേപ്പില ചേര്‍ത്ത് തിളപ്പിച്ച് അവസാനം കുറച്ച് ചെറുനാരങ്ങയും ചേര്‍ത്തുണ്ടാക്കുന്ന വേപ്പെണ്ണയും താരനെതിരെ പോരാടാന്‍ സഹായിക്കും. നാരങ്ങ മിതമായാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് ഉറപ്പാക്കണം. ഈ എണ്ണ ഉപയോഗിച്ചതിന് ശേഷം സൂര്യപ്രകാശത്തിലേക്ക് പോകാതിരിക്കാന്‍ ശ്രമിക്കുക.

എണ്ണ തലയില്‍ മൃദുവായി പുരട്ടി രാത്രി മുഴുവന്‍ വെച്ച ശേഷം രാവിലെ കഴുകി കളയുന്നതാണ് ഏറ്റവും നല്ല മാര്‍ഗം. വേപ്പിലയും തൈരും ചേര്‍ത്തിയും താരന്‍ തടയാന്‍ മാര്‍ഗമുണ്ട്. വേപ്പില അരച്ച് ഒരു പേസ്റ്റ് ഉണ്ടാക്കുക. ഇത് തൈരില്‍ ചേര്‍ത്ത് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. 15-20 മിനിറ്റ് ഇങ്ങനെ വിടുക, തുടര്‍ന്ന് കഴുകിക്കളയുക. വേപ്പിന്റെ ആന്റി ഫംഗല്‍ ഗുണങ്ങളും തൈരിന്റെ ശാന്തവും തണുപ്പുള്ളതുമായ ഫലവും താരനെതിരെ പോരാടുന്നതിന് സഹായിക്കും.

താരനുള്ള ഏറ്റവും എളുപ്പമുള്ള പ്രതിവിധിയാണ് വേപ്പ് ഹെയര്‍ മാസ്‌ക്. കുറച്ച് വേപ്പില എടുത്ത് മിക്‌സിയില്‍ പൊടിച്ച് അതില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്താല്‍ മതി. ഈ കട്ടിയുള്ള പേസ്റ്റ് ഒരു ഹെയര്‍ മാസ്‌ക് പോലെ തലയോട്ടിയില്‍ പുരട്ടി 20 മിനിറ്റ് നില്‍ക്കാന്‍ അനുവദിക്കുക. ഇത് നന്നായി ഉണങ്ങുമ്പോള്‍ കഴുകി കളയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+