മുടി മുട്ടറ്റം വരെ വളരും, താരനും പരിഹാരം; ഉള്ളിനീരും തേനും ഉരുളക്കിഴങ്ങും കൊണ്ടൊരു കൂട്ട്, തയ്യാറാക്കാം
മുടിയുടെ കാര്യത്തിൽ ഒട്ടുമിക്ക ആളുകൾക്കും ആശങ്ക കാണും. മുടി കൊഴിച്ചിൽ, താരൻ, അകാല നര, പൊട്ടൽ ഇങ്ങനെ എന്തൊക്കെ പ്രശ്നങ്ങളാണ്. പലതരത്തിലുള്ള പരിഹാരങ്ങൾ പരീക്ഷിച്ച് ഫലം കാണാത്ത നിരാശയിൽ ആണ് നിങ്ങളെങ്കിൽ വിഷമിക്കേണ്ട, ഇനി പറയുന്ന കാര്യങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കൂ.
നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒന്നാണ് ഉള്ളി നീര്. തിളക്കമുള്ളതും നല്ല നിറമുള്ളതും ആരോഗ്യമുള്ളതുമായ മുടി ലഭിക്കാൻ ഉള്ളി നീര് സഹായകമാകുന്നതാണ്. ഉള്ളി നീര് രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും മുടിയിടെ വളർച്ച വേഗത്തിലാക്കുകയും ചെയ്യുന്നു. ഉള്ളി നീരിൽ ഉള്ള ഉയർന്ന സൾഫറിന്റെ അംശം കാരണം മുടി കൊഴിയുന്നത് കുറയുമെന്നാണ് കരുതുന്നത്.

ഇതിൽ ആൻറി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകൾക്കെതിരായി പോരാടുകയും ആരോഗ്യമുള്ള മുടിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കൂടാതെ ഉള്ളി ജ്യൂസിന്റെ എല്ലാ ആന്റി മൈക്രോബയൽ ഗുണങ്ങളും തലയോട്ടിയിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. താരൻ കുറയ്ക്കാനും തലയോട്ടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായകമാകുമെന്നും പറയുന്നു.
1. ഉള്ളി നീരും വെളിച്ചെണ്ണയും
ഒരു ചെറിയ പാത്രത്തിൽ 7 - 8 ടേബിൽ സ്പൂൺ ഉള്ളിനീരും 5 ടേബിൾ സ്പൂൺ വെളിച്ചെണ്ണയും യോജിപ്പിച്ച് ഒരു മിശ്രിതം ഉണ്ടാക്കുക. നല്ല കട്ടിയുള്ള മിശ്രിതം ആ.യിരിക്കണം. എന്നിട്ട് നിങ്ങളുടെ മുടിയുടെ വേര് മുതൽ അറ്റം വരെ ഇത് തേച്ച് കൊടുക്കുക. ആഴ്ചയിൽ രണ്ട് തവണ ഇത് ഉപയോഗിക്കണം.
2. നാരങ്ങയും ഉള്ളി നീരും: നാരങ്ങ, ഉള്ളി നീര് മാസ്ക് ഉണ്ടാക്കാൻ നിങ്ങൾക്ക് 6 ടേബിൾ സ്പൂൺ ഉള്ളി നീരും 4 ടേബിൾ സ്പൂൺ നാരങ്ങ നീരും ആവശ്യമാണ്. ഇവ രണ്ടും യോജിപ്പിച്ച് മുടിയിൽ പുരട്ടാം. 10 മിനിറ്റ് മസാജ് ചെയ്യാം. ശേഷം കഴുകുക.
3. ഉള്ളി നീരും തേനും: വളരെ ലളിതമായി തയ്യാറാക്കാൻ സാധിക്കുന്ന ഹെയർ മാസ്കാണ് ഇത്, നിങ്ങൾ ചെയ്യേണ്ടത് 2 ടേബിൾ സ്പൂൺ തേനും
5 - 7 ടേബിൽ സ്പൂൺ ഉള്ളി നീരുമാണ്. ഇവ യോജിപ്പിക്കുക. ശേഷം കട്ടിയാകുന്നത് വരെ ഇത് ഇളക്കുക. ശേഷം ഇത് മുടിയിൽ തേയ്ക്കാം,
4. ഉള്ളി ഉരുളക്കിഴങ്ങ് ജ്യൂസ്: 6 - 7 ടേബിൾ സ്പൂൺ ഉരുളക്കിഴങ്ങ് നീരും 5 ടേബിൾ സ്പൂൺ ഉള്ളി നീരും ഒരു ചെറിയ ഗ്ലാസ് പാത്രത്തിൽ യോജിപ്പിച്ച് ഒരു മിശ്രിതം തയ്യാറാക്കാം. ഈ മിശ്രിതം മുടിയിൽ പുരട്ടാം. വേര് മുതൽ തലയിൽ മുഴുവൻ പുരട്ടാം.












Click it and Unblock the Notifications