മുടി നരച്ചുതുടങ്ങിയോ; കട്ടൻ ചായയും ഉലുവയും ചേർത്തൊരു കൂട്ട്; മുടികൊഴിച്ചിലിനും നരയ്ക്കും പരിഹാരം!
മുടി കൊഴിച്ചിലും അകാലനരയും, ഈ പ്രശ്നങ്ങൾ അനുഭവിക്കാത്തവർ കുറവായിരിക്കും. പരിഹാരമായി പല പല വഴികൾ പരീക്ഷിച്ച് നോക്കിയിട്ടും ഉണ്ടാവും. സാധാരണ അകാലനര കണ്ടുതുടങ്ങുമ്പോൾ പലരും ചെയ്യുന്ന കാര്യമാണ് ഡൈ വാങ്ങി മുടിയിൽ തേയ്ക്കുക, അല്ലെങ്കിൽ ബ്യൂട്ടി പാർലറിൽ പോയി ഡൈ ചെയ്യുക.
കുറച്ച് പണം ചെലവായാലും മുടി കറുക്കുമല്ലോ എന്ന് ചിന്തിച്ചാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ചെറിയ പ്രായത്തിൽ തന്നെ ഇങ്ങനെ ഡൈ ഒക്കെ ചെയ്യുന്നത് അത്ര നല്ല കാര്യമല്ലല്ലോ. താത്ക്കാലികമായ പ്രതിവിധി ആവുമായിരിക്കും. പക്ഷേ കാലങ്ങളോളം ഇങ്ങനെ ഡൈ ചെയ്ത് കൊണ്ടേയിരിക്കണം.

ഡൈയിലെ രാസവസ്തുക്കൾ നമുക്ക് പ്രശ്നം ഉണ്ടാക്കുകയും ചെയ്യും. അപ്പോൾ എന്താണ് ചെയ്യുക. ഇനി പറയാൻ പോകുന്ന കാര്യം ചെയ്താൽ മതിയാവും. അകാല നരയ്ക്ക് മാത്രമല്ല മുടി കൊഴിച്ചിലിനും പരിഹാരമാകും. പ്രകൃതി ദത്തമായ പ്രതിവിധി.
നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നാണിത്. അടുക്കളിയിൽ സാധാരണയായി ഉണ്ടാവാറുള്ള ഉലുവയും കരിഞ്ചീരകവും ആണ് ഇതിന് ആവശ്യം. പാത്രത്തിൽ ഒരു ടേബിൽ സ്പൂൺ ഉലുവ എടുക്കുക.
അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ കരിഞ്ചീരകം ഇടാം. ഇത് രണ്ടും നന്നായി ചൂടാക്കണം. അതിന് ശേഷം തണുക്കാനായി കുറച്ച് നേരം മാറ്റി വെയ്ക്കണം. നന്നായി തണുത്ത ശേഷം ഇവ പൊടിച്ചെടുക്കണം.
വേറൊരു പാത്രം എടുത്ത് അതിൽ ഒരു കപ്പ് വെള്ളം ഒഴിക്കുക. അതിലേക്ക് ഒരു ടേബിൽ സ്പൂൺ തേയിലയും കാപ്പി പൊടിയും ചേർക്കാം, നന്നായി ചൂടാക്കാം. ഈ മിശ്രിതം അരിച്ചെടുക്കുക. ശേഷം ഈ രണ്ട് സാധനങ്ങളും നന്നായി യോജിപ്പിച്ചെടുക്കുക.
ഒരു രാത്രി മുഴുവനും ഇത് അടച്ച് വെയ്ക്കുക.. മുടിയിഴകളിൽ നന്നായി എണ്ണ പുരട്ടിയതിന് ശേഷം മാത്രം ഈ നാച്ചുറൽ ഡൈ തലയിൽ തേക്കാം. ആഴ്ചയിൽ ഒരു തവണയെങ്കിലും ഇത് പുരട്ടണം. ഫലം തീർച്ചയാണ്.
അപ്പോൾ ഇനി അകാല നര വന്നാൽ ഉടൻ ഡൈ വാങ്ങി തേക്കാൻ നിൽക്കാതെ വീട്ടിൽ തന്നെ ഈ മിശ്രിതം തയ്യാറാക്കുക. മുടി നല്ല കറുകറുപ്പാകും. മാത്രവുമല്ല ഇത് കെമിക്കലും അല്ല. അപ്പോൾ വീട്ടിൽ തന്നെ ഈ ഡൈ തയ്യാറാക്കൂ.












Click it and Unblock the Notifications