Get Updates
Get notified of breaking news, exclusive insights, and must-see stories!

താരനും മുടി കൊഴിച്ചിലും ഉണ്ടോ? റോസാപ്പൂ മുതൽ ചെമ്പരത്തി വരെ, വീട്ടിൽ തന്നെ ഉണ്ട് പരിഹാരം

മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ചില പൂക്കളെക്കുറിച്ചാണ് പറയുന്നത്. മുടിയുടെ വളർച്ചയ്ക്ക് മാത്രമല്ല മുടിയുടെ അറ്റം പിളരുന്നത് തടയാനും വരണ്ടുപോകുന്നത് തടയാനും നേരത്തെ നരയ്ക്കാതിരിക്കാതിരിക്കാനും ഒക്കെ ഈ പൂക്കൾ സഹായകമാകും. മുടിയുടെ വളർച്ചയ്ക്ക് സഹായിക്കാൻ കഴിയുന്ന ചില പൂക്കളാണ് ഇവിടെ പറയുന്നത്.

ചെമ്പരത്തി: ചെമ്പരത്തി പൊതുവേ മുടി സംരക്ഷണത്തിന് ഉപയോ​ഗിക്കാറുണ്ട്. മുടിയുടെ വളർച്ചയെ സഹായിക്കുന്ന ഫ്ലേവനോയ്ഡുകൾ, അമിനോ ആസിഡുകൾ, മറ്റ് ഘടകങ്ങൾ എന്നിവ ചെമ്പരത്തിയിൽ ഉണ്ട്. രോമകൂപങ്ങളെ ചുറ്റിപ്പറ്റിയുള്ള രക്തധമനികളിലെ പേശികളുടെ വിശ്രമത്തിന് ഫ്ലേവനോയിഡുകൾ സഹായിക്കുകയും മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്നാണ് പറയുന്നത്.

hair

എങ്ങനെയാണ് ചെമ്പരത്തി ഉപയോ​ഗിക്കേണ്ടതത് എന്ന് നോക്കാം. 5 - 8 ഇലകളും 3 - 5 ചെമ്പരത്തി പൂവും ഉപയോഗിച്ച് നിങ്ങൾക്ക് നല്ല പേസ്റ്റ് ഉണ്ടാക്കാം. വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ പാത്രത്തിലേക്ക് പേസ്റ്റ് ചേർക്കുക. ഇത് തണുക്കാൻ വയ്ക്കാം. ഇതിനു ശേഷം , നിങ്ങളുടെ തലയോട്ടിയിൽ നന്നായി മസാജ് ചെയ്യുക

റോസ്മേരി: മുടിയുടെ വളർച്ചയ്ക്കും തലയോട്ടിയുടെ ആരോ​ഗ്യത്തിനും റോസ്മേരി പൂക്കൾ പതിവായി ഉപയോഗിക്കുന്നത് ഏറെ ​ഗുണം ചെയ്യും. അതിൻ്റെ സജീവ ഘടകങ്ങളിലൊന്നായ കാർണോസിക് ആസിഡിന് തലയോട്ടിയിലെ ഞരമ്പുകളെ പുനരുജ്ജീവിപ്പിക്കാനും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

നിങ്ങളുടെ മുടിയിൽ റോസ്മേരി ഓയിൽ ഉപയോഗിക്കാം, റോസ്മേരി മറ്റ് എണ്ണകളുമായി കലർത്തുക, ഷാംപൂവിൽ റോസ്മേരി ചേർക്കുക, മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് റോസ്മേരി ചായ കുടിക്കാം.

മുല്ലപ്പൂ: മുല്ലപ്പൂക്കളുടെ സ്വാഭാവിക കണ്ടീഷണർ തലയോട്ടിയിലും ഈർപ്പം നൽകുന്നു. മുടിക്ക് തിളക്കം നൽകും. മുടി കെട്ടുപിണയാതിരിക്കും.
ജാസ്മിൻ പൂക്കൾ വെള്ളത്തിൽ ഇട്ട് വയ്ക്കാം, തണുക്കാൻ അനുവദിക്കുക, തുടർന്ന് മുടി ഷാംപൂ ചെയ്ത ശേഷം കഴുകി കളയാം.

റോസ്: റോസ് ദളങ്ങൾ മുടിക്ക് ​ഗുണം ചെയ്യും. മുടിയിൽ റോസാദളങ്ങൾ പതിവായി പുരട്ടുന്നത് ഫോളിക്കിളുകളെ ശക്തിപ്പെടുത്തുന്നതാണ്.
മുടി പോഷിപ്പിക്കുകയും ചെയ്യുന്നു, ഇത് മുടി വളരാനും സഹായകമാണ്. മുടിയുടെ വളർച്ചയ്ക്ക് റോസാപ്പൂക്കൾ ഉപയോഗിക്കുന്നതിന് ആഴ്ചയിൽ ഒരിക്കൽ മുടി കഴുകി, കണ്ടീഷനിങ്ങ് ചെയ്ത ശേഷം റോസ് വാട്ടർ ഉപയോ​ഗിച്ച് മുടി കഴുകാം. ഇത് മുടിക്ക് നല്ല തിളക്കവും നൽകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+