തലയില്‍ പേനും താരനും നിറയുന്നോ..? നിങ്ങളുടെ ഈ ഒരൊറ്റശീലം മാറ്റിയാല്‍ മതി
മുടിസംരക്ഷണം ഏറെ പണിപ്പെട്ട ജോലിയാണ് എന്നതില്‍ സംശയമില്ല. അതിനൊപ്പം തിരക്ക് പിടിച്ച ജോലി കൂടിയുള്ളവരാണ് എങ്കില്‍ ഇരട്ടി പണിയാകുകയും ചെയ്യും. ആരോഗ്യമുള്ള മുടിക്ക് ശരിയായ സംരക്ഷണം വേണം എന്നതില്‍ സംശയമില്ല. അതില്‍ തന്നെ പ്രധാനമാണ് മുടി കഴുകുന്നത്. രാവിലത്തെ തിരക്ക് കാരണം പലരും രാത്രിയില്‍ തല കുളിച്ച് കിടക്കാറുണ്ട്. എന്നാല്‍ ഇത് അത്ര നല്ല ശീലമല്ല എന്ന് അറിയാമോ?
നിങ്ങള്‍ നേരിടുന്ന പല മുടി പ്രശ്‌നങ്ങള്‍ക്കും കാരണം ഈ ശീലമായിരിക്കും. നനഞ്ഞ മുടി എങ്ങനെയൊക്കെയാണ് നിങ്ങളുടെ മുടിയെ ദോഷകരമായി ബാധിക്കുക എന്നതിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. നനഞ്ഞ മുടിയോട് കൂടി ഉറങ്ങുമ്പോള്‍ മുടി പൊട്ടാനുള്ള സാധ്യത കൂടുതലാണ്. കാരണം മുടി ഏറ്റവും ദുര്‍ബലമായിരിക്കുക നനഞ്ഞിരിക്കുമ്പോഴാണ്.

മാത്രമല്ല സ്വാഭാവികമായും ഉറങ്ങുമ്പോള്‍ തലയിണയുമായി മുടി ഘര്‍ഷണത്തില്‍ വരും. തിരിഞ്ഞ് മറിഞ്ഞും കിടക്കുമ്പോഴുള്ള ഉരസല്‍ മുടിയുടെ ഈ ബലഹീനതയെ ചൂഷണം ചെയ്യുകയും മുടി പൊട്ടുന്നതിലേക്ക് നയിക്കുകയും ചെയ്യും. താരന്‍ ഉള്ളവരാണ് നിങ്ങള്‍ എങ്കില്‍ ഒരിക്കലും രാത്രിയില്‍ തല കുളിക്കാന്‍ പാടില്ല. ഒരുപക്ഷെ നിങ്ങളുടെ താരന് കാരണം പോലും രാത്രിയില്‍ കുളിക്കുന്ന ശീലമായേക്കാം.
തലയിലെ ഈര്‍പ്പം ബാക്ടീരിയയേയും ഫംഗസിനേയും വളര്‍ത്തും. ഇതുവഴി തലയില്‍ അണുബാധയുണ്ടാകാനും സാധ്യതയേറെയാണ്. തലയില്‍ ഉണ്ടാകുന്ന ഇത്തരം അണുബാധകള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക മുടിയേയാണ്. നനഞ്ഞ മുടിയോടെ ഉറങ്ങുന്നത് തലയില്‍ പേന്‍ നിറക്കാനും കാരണമാകും. ഇത് തലയോട്ടിയിലെ ചൊറിച്ചിലിലേക്കും പ്രകോപനത്തിലേക്കും നയിച്ചേക്കാം.
മുടിയിലെ എണ്ണ ശരിയായി ഉണങ്ങിയിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് നല്ല ഉറക്കം ലഭിക്കില്ല എന്നൊരു പ്രശ്‌നം കൂടിയുണ്ട്. മുടിയിലെ എണ്ണ കഴുത്തിലേക്കും കണ്ണിലേക്കുമെല്ലാം ഇറങ്ങുന്നത് അസ്വസ്ഥയുണ്ടാക്കും. തല അമര്‍ന്ന് കിടക്കുന്നതിനാല്‍ തന്നെ ഇവ വേഗത്തില്‍ ഉണങ്ങുകയുമില്ല. നനഞ്ഞ മുടിയുമായി ഉറങ്ങുന്നതുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ മറ്റൊരുപ്രശ്‌നം തലവേദന, ജലദോഷം, ചുമ പോലുള്ള അസുഖങ്ങളാണ്.
ഇത് മൊത്തത്തിലുള്ള ക്ഷേമത്തേയും പിന്നോട്ടടിപ്പിക്കും. ഇത്രയും പറഞ്ഞതില്‍ നിന്ന് നനഞ്ഞ മുടിയുമായി ഉറങ്ങുന്നതിലെ പ്രശ്‌നങ്ങള്‍ മനസിലായി കാണുമല്ലോ? ചുരുക്കി പറഞ്ഞാല്‍ രാത്രി കുളിക്കുന്നതല്ല, നനഞ്ഞ മുടിയോട് കൂടി ഉറങ്ങുന്നതാണ് പ്രശ്‌നം. രാത്രിയില്‍ നിങ്ങളുടെ മുടി കഴുകുന്നതില്‍ ഒരു ദോഷവുമില്ല. എന്നാല്‍ ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് അവ നന്നായി ഉണങ്ങിയിട്ടുണ്ട് എന്ന് ഉറപ്പാക്കണം.












Click it and Unblock the Notifications