Get Updates
Get notified of breaking news, exclusive insights, and must-see stories!

നെല്ലിക്ക ജ്യൂസ്, തേങ്ങാവെള്ളം... മുടികൊഴിച്ചില്‍ തടയാന്‍ ഈ പാനീയങ്ങള്‍ കുടിച്ച് നോക്കൂ... മാറ്റമറിയാം

മുടികൊഴിച്ചില്‍ ഇന്ന് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. മാറിയ ജീവിത സാഹചര്യങ്ങളും കാലാവസ്ഥയും ജീവിതശൈലിയും ആണ് മിക്കപ്പോഴും മുടികൊഴിച്ചിലിന് കാരണമാകുന്നത്. മുടികൊഴിച്ചിലിനായി പലതരത്തിലുള്ള പോംവഴികള്‍ പരീക്ഷിച്ചിട്ടും ഫലം കാണാതെ നിരാശരായിരിക്കുന്ന നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. ഇന്ത്യയില്‍ പുരാതന കാലം മുമ്പ് തന്നെ പ്രചാരത്തിലുള്ളതാണ് ആയുര്‍വേദം.

വൈദ്യശാസ്ത്ര ശാഖകള്‍ പലതും പുതിയതായി വന്നെങ്കിലും പലരുടേയും ഉള്ളില്‍ ആയുര്‍വേദത്തിന്റെ പ്രസക്തി ഇപ്പോഴും നിലനില്‍ക്കുന്നു. ചില ആയുര്‍വേദ പാനീയങ്ങള്‍ മുടി കൊഴിച്ചില്‍ തടയാന്‍ മാത്രമല്ല മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ധിപ്പിക്കാനും സഹായിക്കുന്നു എന്നാണ് പറയുന്നത്. അവ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

HAIR CARE

നെല്ലിക്ക ജ്യൂസ്

ഏറെ ഔഷധഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്കയെന്ന് അറിയാമല്ലോ. മുടിവളര്‍ച്ച ത്വരിതപ്പെടുത്താന്‍ നെല്ലിക്കയുടെ ജ്യൂസ് കഴിക്കുന്നത് ഏറെ ഗുണപരമാണ് എന്നാണ് ആയുര്‍വേദത്തില്‍ പറഞ്ഞിരിക്കുന്നത്. വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ നെല്ലിക്ക ജ്യൂസ് രോമകൂപങ്ങളെ പോഷിപ്പിക്കുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും അകാല നരയെ തടയുകയും ചെയ്യുന്നു. പതിവായി നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് തലയോട്ടിയിലെ വീക്കം പരിഹരിക്കും

കയ്യോന്നി ചായ

നൂറ്റാണ്ടുകളായി ആയുര്‍വേദത്തിലെ മുടി സംരക്ഷണത്തിന്റെ മൂലക്കല്ലാണ് കയ്യോന്നി. കയ്യോന്നിയുടെ ഇലകളിട്ട് ചായ ഉണ്ടാക്കുന്നത് തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും രോമവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് മുടി കൊഴിയുന്നത് തടയുകയും കേടായ മുടിയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.

ഉലുവ വെള്ളം

പ്രോട്ടീനുകളും അവശ്യ പോഷകങ്ങളും ഒരുപാട് അടങ്ങിയിട്ടുള്ളവയാണ് ഉലുവ വെള്ളം. ഇത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും പൊട്ടുന്നത് തടയുകയും ചെയ്യുന്നു. ഉലുവ ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെറും വയറ്റില്‍ കുടിക്കുക. പതിവായി കഴിക്കുന്നത് മുടികൊഴിച്ചില്‍ തടയുക മാത്രമല്ല മുടികള്‍ക്ക് സ്വാഭാവിക തിളക്കം നല്‍കുകയും ചെയ്യുന്നു.

ചെമ്പരത്തി

ചെമ്പരത്തി പൂക്കള്‍ രോമകൂപങ്ങളെ പോഷിപ്പിക്കുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിറ്റാമിനുകളുടെയും അമിനോ ആസിഡുകളുടെയും സമ്പന്നമായ ഉറവിടമാണ്. ചെമ്പരത്തി ഇതളുകള്‍ ചായയിലിടുന്നത് മുടികൊഴിച്ചില്‍ തടയുകയും താരന്‍ തടയുകയും സ്വാഭാവിക തിളക്കം നല്‍കുകയും ചെയ്യുന്നം

തേങ്ങാവെള്ളം

തേങ്ങാവെള്ളം മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. പൊട്ടാസ്യം, ഇലക്ട്രോലൈറ്റ് എന്നിവയാല്‍ സമ്പന്നമായ ഇത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും രോമകൂപങ്ങളിലേക്കുള്ള പോഷക വിതരണത്തെ സഹായിക്കുകയും ചെയ്യുന്നു. തേങ്ങാവെള്ളം പതിവായി ഉപയോഗിക്കുന്നത് തലയോട്ടിയിലെ ആരോഗ്യകരമായ അന്തരീക്ഷം നിലനിര്‍ത്താനും മുടികൊഴിച്ചില്‍ കുറയ്ക്കാനും സഹായിക്കുന്നു.

വേപ്പ് വെള്ളം

ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ക്ക് പേരുകേട്ട വേപ്പ്, തലയോട്ടി ശുദ്ധീകരിക്കുകയും മുടി കൊഴിച്ചിലിന് കാരണമാകുന്ന അണുബാധ തടയുകയും ചെയ്യുന്നു. വേപ്പില തിളപ്പിച്ച് വേപ്പിന്‍ വെള്ളത്തിന്റെ ലായനി ഉണ്ടാക്കുന്നത് രക്തപ്രവാഹം ശുദ്ധീകരിക്കാനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

ബ്രഹ്‌മി ചായ

മുടി കൊഴിച്ചിലിന് സമ്മര്‍ദ്ദം ഒരു പ്രധാന കാരണമാണ്. അതിനാല്‍ നിങ്ങള്‍ പിരിമുറുക്കം കൂടാതെയിരിക്കേണ്ടത് പ്രധാനമാണ്. മനസിനും ശരീരത്തിനും ശാന്തത നല്‍കാന്‍ ബ്രഹ്‌മി ചായയ്ക്ക് സാധിക്കും എന്നാണ് പറയുന്നത്. ഇത് ആത്യന്തികമായി മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ശാന്തമായ മനസ് ആരോഗ്യമുള്ള മുടി വളര്‍ച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+