Get Updates
Get notified of breaking news, exclusive insights, and must-see stories!

കാണുന്നതെല്ലാം തലയില്‍ തേക്കല്ലേ..! ഈ ഭക്ഷണങ്ങള്‍ എന്നും കഴിച്ച് നോക്കൂ; മുട്ടറ്റം മുടി വളരും

മുടിയുടെ സംരക്ഷണം പലപ്പോഴും വെല്ലുവിളിയാണ്. പലരും നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ് മുടി കൊഴിച്ചില്‍. ഇതിനായി പല മാര്‍ഗങ്ങളും അന്വേഷിച്ച് വലഞ്ഞവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും ഈ പരീക്ഷണങ്ങളൊക്കെ ദുരന്തങ്ങളായി മാറുന്ന കാഴ്ചയാണ് കാണുന്നത്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ കഴിച്ച് തന്നെ മുടിയുടെ ആരോഗ്യം സംരക്ഷിച്ച് നിര്‍ത്താമെന്ന് പലര്‍ക്കും അറിയില്ല എന്നതാണ് വസ്തുത.

മുടി വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ ധാതുവാണ് സിങ്ക്. സിങ്ക് രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടികൊഴിച്ചില്‍ തടയുകയും ചെയ്യുന്നു. തലയോട്ടിയിലെ എണ്ണ ഉല്‍പാദനം നിയന്ത്രിക്കാനും താരന്‍ കുറയ്ക്കാനും മുടി വളര്‍ച്ചയ്ക്ക് ആരോഗ്യകരമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കുന്നു. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ മതിയായ അളവില്‍ സിങ്ക് ചേര്‍ത്താല്‍ തന്നെ മുടി വളര്‍ച്ച പരിപോഷിപ്പിക്കാന്‍ പറ്റും.

HAIR CARE

മുടി വളര്‍ച്ചയ്ക്കും മുടി കൊഴിച്ചില്‍ നിയന്ത്രണത്തിനും ആവശ്യമായ വിറ്റാമിന്‍, സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണമാണ് കല്ലുമ്മക്കായ. ഇത് സെബം ഉല്‍പ്പാദനത്തെ നിയന്ത്രിക്കുകയും തലയോട്ടിയെയും മുടിയെയും ജലാംശം നിലനിര്‍ത്തി സംരക്ഷിക്കുകയും ചെയ്യും. കല്ലുമ്മക്കായയില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം, ഇരുമ്പ്, ഒമേഗ -3 ഫാറ്റി ആസിഡുകള്‍ എന്നിവ മുടി വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.

ചീരയില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ്, വിറ്റാമിന്‍ എ, സി, ഫോളേറ്റ് എന്നിവയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. മുടിയുടെ പ്രോട്ടീനുകള്‍ നിലനിര്‍ത്തുന്നതിനും മുടിയെ ശക്തമാക്കുന്നതിനും ഇതില്‍ അടങ്ങിയിരിക്കുന്ന സിങ്ക് സഹായിക്കുന്നു. ചീരയിലെ ഉയര്‍ന്ന അളവിലുള്ള ഇരുമ്പിന്റെ അംശം നിങ്ങളുടെ രോമകൂപങ്ങള്‍ക്ക് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും മുടി വളര്‍ച്ച വര്‍ധിപ്പിക്കുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യുന്നു.

മുടി വളരാന്‍ സഹായിക്കുന്ന ധാരാളം വിത്തുകള്‍ ഉണ്ട്. മത്തങ്ങ വിത്തുകള്‍ അവയില്‍ ഏറ്റവും മികച്ചതും സിങ്കിന്റെ മികച്ച ഉറവിടവുമാണ്. മത്തങ്ങ വിത്തുകളില്‍ അടങ്ങിയിരിക്കുന്ന സിങ്ക്, കെരാറ്റിന്‍ എന്ന പ്രോട്ടീനിന്റെ ഉല്‍പാദനത്തിന് അത്യന്താപേക്ഷിതമാണ്. മത്തങ്ങയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്, വിറ്റാമിന്‍ ഇ, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ മുടി പൊട്ടുന്നത് തടയാനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്ന സിങ്ക് തൈരിലും കൂടുതലാണ്. മുടിയുടെ കോശങ്ങളുടെ പുനരുജ്ജീവനത്തിന് ഇത് സഹായിക്കുന്നു. മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ബയോട്ടിനും തൈരില്‍ കൂടുതലാണ്. ബദാം, കശുവണ്ടി തുടങ്ങിയ വിവിധ പരിപ്പുകളില്‍ സിങ്കും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. അണ്ടിപ്പരിപ്പിലെ സിങ്ക് മുടി കോശങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.

അണ്ടിപ്പരിപ്പ് പ്രോട്ടീന്റെ മികച്ച ഉറവിടമായതിനാല്‍ അവ മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും മുടി ഇലാസ്തികത പുനഃസ്ഥാപിക്കാനും സഹായിക്കുന്നു. അണ്ടിപ്പരിപ്പ് പോലെ മുട്ടയും പ്രോട്ടീന്‍ പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ്. മുട്ടയില്‍ സിങ്ക്, ബയോട്ടിന്‍, വിറ്റാമിന്‍ ബി എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് നിങ്ങളുടെ രോമകൂപങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിലും മുടി കൊഴിച്ചില്‍ തടയുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു.

നിങ്ങളുടെ ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് തലയോട്ടിയിലെ രക്തചംക്രമണം വര്‍ധിപ്പിക്കും. ഇത് നിങ്ങളുടെ രോമകൂപങ്ങള്‍ക്ക് തഴച്ചുവളരാന്‍ ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ഇരുമ്പ്, സിങ്ക്, ചെമ്പ് തുടങ്ങിയ ധാതുക്കള്‍ ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ തലയോട്ടിയിലെ ചര്‍മ്മത്തിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുകയും മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

മുടി കട്ടിയുള്ളതും തിളക്കമുള്ളതുമായി നിലനിര്‍ത്തുന്നതില്‍ ഇവ പ്രധാന പങ്ക് വഹിക്കുന്നു. ഫ്രീ റാഡിക്കലുകളെ ചെറുക്കാനും നിങ്ങളുടെ പ്രതിരോധശേഷി നിലനിര്‍ത്താനും കഴിയുന്ന ആന്റിഓക്സിഡന്റുകള്‍ ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ചെറുപയറിലും സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. ഒപ്പം മഗ്നീഷ്യത്തിന്റെ കലവയുമാണ്. ഇവ രണ്ടും മുടിയുടെ വളര്‍ച്ചയെ ശക്തിപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+