Get Updates
Get notified of breaking news, exclusive insights, and must-see stories!

പനങ്കുല പോലെ മുടി വളരും.. പാര്‍ലറിലൊന്നും പോകേണ്ട...; ഇത് കഴിക്കൂ

നീളമുള്ളതും മനോഹരവുമായ മുടി എല്ലാവരുടെയും സ്വപ്നമാണ്. നമുക്ക് ലഭിക്കുന്ന മുടി നമ്മുടെ പാരമ്പര്യത്തെ കൂടി ആശ്രയിച്ചിരിക്കുന്നുവെന്ന് നമുക്കറിയാം. എന്നാല്‍ ശരിയായ പരിചരണം നല്‍കിയാല്‍ നമ്മുടെ സ്വപ്നത്തിലെ മുടി നമുക്ക് ലഭിക്കും. നമ്മുടെ മുടിയുടെ ഗുണമേന്മ വര്‍ധിപ്പിക്കാനും മുടി വളരാനും സഹായിക്കുമെന്ന് അവകാശപ്പെടുന്ന എണ്ണമറ്റ ഉല്‍പ്പന്നങ്ങളും ചികിത്സകളും ഇന്ന് വിപണിയില്‍ സുലഭമാണ്.

എന്നാല്‍ മുടി സംരക്ഷണത്തിന്റെ കാര്യം വരുമ്പോള്‍ ഇക്കാലത്തും പലരുടേയും ആദ്യ തിരഞ്ഞെടുപ്പ് പ്രകൃതിദത്ത മാര്‍ഗങ്ങള്‍ തന്നെയായിരിക്കും. പ്രകൃതിദത്ത പരിഹാരങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് വീട്ടില്‍ നിന്ന് തന്നെ മുടി സംരക്ഷണം ഒരു എളുപ്പമുള്ള ജോലിയായി തീരും. അതില്‍ ഏറ്റവും പ്രധാനം നമ്മള്‍ തിരഞ്ഞെടുക്കുന്ന ഭക്ഷണമാണ്. നിങ്ങളുടെ മുടി സ്വാഭാവികമായി വളരാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

hair care tips

കറ്റാര്‍ വാഴയില്‍ നല്ല അളവില്‍ പ്രോട്ടിയോലൈറ്റിക് എന്‍സൈമുകള്‍ ഉണ്ടെന്ന് അറിയപ്പെടുന്നു. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെയും രോമകൂപങ്ങളെയും നന്നാക്കുകയും വേഗത്തിലുള്ള മുടി വളര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്യും. ഒരു ഗ്ലാസ് കറ്റാര്‍ വാഴ ജ്യൂസ് കുടിച്ച് ദിവസം ആരംഭിക്കുന്നത് നല്ലതാണ്. മുടി, ചര്‍മ്മം എന്നിവക്ക് ഏറെ ഗുണപ്രദമാണ് കറ്റാര്‍ വാഴ എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ബദാം, പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍, സിങ്ക് പോലുള്ള ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടമായതിനാല്‍ മുടിയുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. ബദാമില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ കെരാറ്റിന്‍ ഉല്‍പാദനത്തെ പ്രേരിപ്പിച്ച് കേടായ മുടി നന്നാക്കാന്‍ വളരെ സഹായകരമാണെന്ന് പറയപ്പെടുന്നു. സമാനമായി വാഴപ്പഴം നമ്മുടെ മുടിയെ പോഷിപ്പിക്കുന്നതിന് ഉയര്‍ന്ന അളവില്‍ കാല്‍സ്യവും ഫോളിക് ആസിഡും നല്‍കുന്നു.

ഈ രണ്ട് ഭക്ഷണങ്ങളും പാലില്‍ കുറച്ച് കറുവപ്പട്ട പൊടി, തേന്‍ എന്നിവ ചേര്‍ത്ത് ബദാം- ബനാന സ്മൂത്തി ഉണ്ടാക്കി കഴിക്കുന്നത് മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും. പ്രോട്ടീന്‍ സമ്പുഷ്ടമായ ഡയറ്റ് നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് മുടിക്ക് സഹായകരമാകും. നമ്മുടെ മുടി 95% കെരാറ്റിന്‍ (ഒരു പ്രോട്ടീന്‍), 18 അമിനോ ആസിഡുകള്‍ (പ്രോട്ടീനുകളുടെ നിര്‍മ്മാണ ബ്ലോക്കുകള്‍) എന്നിവയാല്‍ നിര്‍മ്മിതമാണ്.

അതുകൊണ്ട് നിങ്ങളുടെ ഭക്ഷണത്തില്‍ പ്രോട്ടീന്‍ ചേര്‍ക്കുന്നത് മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കും. മുട്ട, ചിക്കന്‍, കോഴി, പാല്‍, ചീസ്, നട്സ്, തൈര്, ക്വിനോവ എന്നിവ പ്രോട്ടീനുകളുടെ മികച്ച ഉറവിടങ്ങളാണ്. അവ ധാരാളമായി കഴിക്കണം. ബാര്‍ലി വെള്ളം കുടിക്കുന്നത് ചുവന്ന രക്താണുക്കളുടെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുകയും രോമകൂപങ്ങളെ ശക്തമാക്കുകയും ചെയ്യും.

ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി എന്നിവയുടെ ഉയര്‍ന്ന ഉള്ളടക്കവും പൊട്ടാസ്യം, കാല്‍സ്യം, ഇരുമ്പ് തുടങ്ങിയ അവശ്യ ധാതുക്കളും ഉലുവയില്‍ അടങ്ങിയിരിക്കുന്നു. മാത്രമല്ല, ഇത് നല്ല അളവില്‍ പ്രോട്ടീനും വാഗ്ദാനം ചെയ്യുന്നു. ഈ പോഷകങ്ങളെല്ലാം മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മുടി വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+