അരിഞ്ഞ വെളുത്തുള്ളിയും ഇത്തിരി തേനും മതി; മുടി കൊഴിയുകയുമില്ല, കെട്ടും വീഴില്ല; തയ്യാറാക്കാം ഇങ്ങനെ
വെളുത്തുള്ളിക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. ഇത് നിങ്ങളുടെ മുടി സംരക്ഷണത്തിന് സഹായകമാകുമെന്ന് അറിയാമോ? മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫറും സെലിനിയവും മുടിയുടെ ഘടനയെ ശക്തിപ്പെടുത്താൻ സഹായിക്കും. ഇത് മുടി വീണ്ടും വളരാൻ സഹായിക്കുക മാത്രമല്ല, നിലവിലുള്ള മുടിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
മുടി വളർച്ചയ്ക്ക് വെളുത്തുള്ളിയുടെ ചില ഗുണങ്ങൾ ഇതാ:
വെളുത്തുള്ളിയിൽ ആന്റി - മൈക്രോബയൽ ഗുണങ്ങുണ്ട്. ഇത് അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കാൻ സഹായിക്കുന്നു. ഈ തലയോട്ടിക്ക് കേടുപാടുകൾ വരുത്തുകയും മുടി വളർച്ച തടയുകയും ചെയ്യുന്നു. എന്നാൽ വെളുത്തുള്ളി ഇവയ്ക്കെതിരെ പ്രവർത്തിക്കുന്നു.

പച്ച വെളുത്തുള്ളിയിൽ വിറ്റാമനിൻ സി അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് മികച്ചതാണ്. മുടി വളർച്ചയെ ഉത്തേജിപ്പിക്കാൻ സഹായിക്കുകയും കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മുടിയിൽ കെട്ട് പിണയുന്നത് ഇല്ലാതാക്കാനും വരണ്ട് പോകുന്നത് തടയാനും സഹായിക്കും
വെളുത്തുള്ളിയിലെ സെലിനിയത്തിന്റെ സാന്നിധ്യം പരമാവധി പോഷണത്തിനായി രക്ത ചംക്രമണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. രോമകൂപങ്ങളെ ശുദ്ധീകരിക്കാനും അവയെ ശക്തിപ്പെടുത്താനും കട്ടപിടിക്കുന്നത് തടയാനും മുടി കൊഴിച്ചിൽ തടയാനും ഇത് സഹായിക്കുന്നു.
താരന്റെ പ്രശ്നം അനുഭവിക്കുന്നുണ്ടെങ്കിൽ വെളുത്തുള്ളി നിങ്ങൾക്ക് സഹായകമാകും. തലയോട്ടിയുടെ ചൊറിച്ചിൽ കുറയ്ക്കാൻ വെളുത്തുള്ളി
സഹായിക്കും.
മുടി വളർച്ചയ്ക്ക് എങ്ങനെയാണ് വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം: ഈ വഴികൾ പരീക്ഷിക്കാം
വെളുത്തുള്ളിയും തേനും: മുടി വളർച്ചയ്ക്ക് വെളുത്തുള്ളിയും തേനും ഒരു പാത്രത്തിൽ എടുക്കുക. അരിഞ്ഞ വെളുത്തുള്ളി തേനും ചേർത്ത് നന്നായി ഇളക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും പുരട്ടി ഏകദേശം 30 മിനിറ്റോ അതിൽ കൂടുതലോ വെയ്ക്കുക. ശേഷം നന്നായി മുടി കഴുകുക.
വെളുത്തുള്ളിയും വെളിച്ചെണ്ണയും: മുടി കൊഴിച്ചിൽ കുറയ്ക്കാൻ വെളുത്തുള്ളിയും വെളിച്ചെണ്ണയും സഹായകമാകും. അരിഞ്ഞെടുത്ത വെളുത്തുള്ളി ചെറുചൂടുള്ള വെളിച്ചെണ്ണയിൽ കലർത്തുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും മസാജ് ചെയ്ത് ഏകദേശം 30 മിനിറ്റ് നേരം വെയ്ക്കുക. ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്നു വെച്ചാൽ വെളുത്തുള്ളി മാത്രം ഉപയോഗിക്കുന്നത് ചർമ്മത്തിൽ പ്രകോപനം ഉണ്ടാക്കും.
അത് കൊണ്ട് മിക്സ് ചെയ്ത് ശേഷം മാത്രം ഉപയോഗിക്കുക.


Click it and Unblock the Notifications