Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉലുവ, കറിവേപ്പില, കടുകെണ്ണ; വീട്ടിൽ തയ്യാറാക്കാം ഈ എണ്ണ; അറ്റംപൊട്ടാതെ മുടി വളരും

തിളക്കമുള്ള നീളമുള്ള മുടി ആരാണ് ആ​ഗ്രഹിക്കാത്തത്. മുട്ടിറങ്ങി നിൽക്കുന്ന മുടിയും നിങ്ങളുടെ സ്വപ്നമായിരിക്കും. കൃത്യമായ സംരക്ഷണം ഉണ്ടെങ്കിൽ മാത്രമേ മുടി നീളത്തിലും മിനുസത്തിലുമൊക്കെ വളരൂ. മുടിയിലെ താരൻ മാറാനും മുടി വളരാനുമൊക്കെ പല മാർ​​ഗങ്ങളും പരീക്ഷിച്ച് മടുത്തിനിൽക്കുകയാണോ നിങ്ങൾ എന്നാൽ ഇനി പറയാൻ പോകുന്ന കാര്യം നിങ്ങളെ സഹായിക്കുന്നതാണ്.

മുടി സംരക്ഷണത്തിന് പ്രകൃതി ദത്തമായ മാർ​ഗങ്ങളാണ് നല്ലത്. അത് കൊണ്ട് തന്നെ നിങ്ങളുടെ മുടിയുടെ സംരക്ഷണത്തിന് സ​ഹായകമാകുന്ന ഒരു എണ്ണയെക്കുറിച്ചാണ് പറയുന്നത്. പ്രകൃതിദത്തമായ ചേരുവകൾ ഉപയോ​ഗിച്ച് ഉണ്ടാക്കുന്ന ഈ എണ്ണ മുടി വളർച്ചയ്ക്ക് സഹായിക്കും. ഈ എണ്ണ തയ്യാറാക്കാൻ കടുക് എണ്ണ, ബ​ദാം എണ്ണം ഉലുവ എന്നിവ ഉപയോ​ഗിക്കാം, ഇത് നിങ്ങളുടെ മുടി വലറാനും താരനെ ഇല്ലാതാക്കാനുമൊക്കെ സഹായിക്കും.

Hair care nn

എങ്ങനെ ഈ എണ്ണ തയ്യാറാക്കാം ;

കടുകെണ്ണ, കറിവേപ്പില, റോസ്മേരി ഇല, ഉലുവ, ബദാം ഓയിൽ, കരിമ്പിന്റെ എണ്ണ എന്നിവയാണ് ഈ എണ്ണ തയ്യാറാക്കാൻ ആവശ്യം.

തയ്യാറക്കേണ്ട വിധം: ആദ്യം ഒരു പാനിൽ നെയ്യ് ഒഴിച്ച് നന്നായി ചൂടാക്കുക. ചൂടാകുമ്പോൾ‌ ഉലുവ, റോസ് മേരി ഇല, കുറച്ച് ബദാം ഓയിൽ, വിളക്കെണ്ണ എന്നിവ ഒരുമിച്ച് ചേർക്കുക, ഇതിന് ശേഷം എണ്ണയുടെ നിറം ഇരുണ്ടതായി വരുമ്പോൾ ​ഗ്യാസ് ഓഫ് ചെയ്യുക. ഈ എണ്ണ തണുപ്പിക്കാൻ വെയ്ക്കാം. എണ്ണ തണുത്തതിന് ശേഷം ഒരു ​ഗ്ലാസ് ബോട്ടിലേക്ക് മാറ്റി സൂക്ഷിക്കാം. ആഴ്ചയിൽ രണ്ട് തവണ ഈ എണ്ണ ഉപയോ​ഗിച്ചാൽ മാറ്റം ഉണ്ടാകും..

‌​ഗുണം: ഈ എണ്ണയുടെ പ്രധാന ചേരുവായ കടുകെണ്ണയിൽ ആൽഫ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ കണ്ടീഷൻ ചെയ്യാനും മുടി കാെഴിയുന്നത് തടയാനും സഹായിക്കുന്നു. ഉലുവയും റോസ്മേരിയും ചേർത്ത് പതിവായി മുടിയിൽ പുരട്ടുന്നത് മുടിയുടെ വേരുകളെ പോഷിപ്പിക്കാനും രക്ത ചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ഇത് മുടി വേ​ഗത്തിൽ വളരാൻ സഹായിക്കും. മുടിയുടെ വേരുകൾ ശക്തമാകും. കറിവേപ്പില് പതിവായി ഉപയോ​ഗിക്കുമ്പോെൾ‌ മുടിക്ക് തിളക്കം ലഭിക്കുകയും ചെയ്യും. പ്രോട്ടീനും ബീറ്റാ കരോട്ടിനും വഴി മുടിയുടെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+