താരനില്ലാതെ മുടി വളരും, ഈ ഒരു സൂപ്പർ ഡ്രിങ്ക് മതി; വീട്ടിൽ തയ്യാറാക്കാം ഈ ചായ
മുടി കൊഴിച്ചിലിന്റെ പ്രശ്നം നേരിടാത്തവർ കുറവായിരിക്കും. പലരും പല വഴികളും പരീക്ഷിച്ച് മടുത്ത് നിൽക്കുകയും ആയിരിക്കും. എന്നാൽ മുടി കൊഴിച്ചിൽ കുറയ്ക്കാൻ ഫലപ്രദമായി സഹായിക്കുന്ന ഒരു സൂപ്പർ ഡ്രിങ്കാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ചൊറിയണം, മല്ലി, ഉലുവ, പെരും ജീരകം എന്നിവയാണ് ഈ സൂപ്പർ ചായയ്ക്ക് ആവശ്യം. വളരെ എളുപ്പത്തിൽ ഈ ചായ തയ്യാറാക്കാം. എങ്ങനെയാണെന്ന് നോക്കാം.
ചൊറിയണം(Nettle): ചെറിയണം ഇലകളിൽ നിന്ന് ഉണ്ടാക്കുന്ന ചൊറിയണം ചായയാണ് സൂപ്പർ ടീ റെസിപ്പിയുടെ മൂലക്കല്ല്. ഇരുമ്പ്, സിലിക്ക, ആന്റി ഓക്സിഡന്റ് എന്നിവയുൾപ്പെടെ വിറ്റാമിനുകളും ധാതുക്കളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഏറെ ഗുണം ചെയ്യും.

മല്ലി : പാചകത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് മല്ല. ഇത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. മല്ലി വിത്തിന് ഹോർമോൺ ബാസൻസിംഗ് ഗുണങ്ങളുണ്ട്. തലയോട്ടിയിലെ വീക്കം തടയുന്ന ആൻരി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ മല്ലിയിൽ അടങ്ങിയിട്ടുണ്ട്. സൂപ്പർ ടീയിലെ വളരെ പ്രധാനപ്പെട്ട ചേരുവയാണ് ഇത്.
ഉലുവ: ഉലവയും കറികളിൽ സാധാരണയായി ഉപയോഗിക്കാറുണ്ട്. നിങ്ങളുടെ മുടിക്ക് ഇത് ഏറെ ഗുണം ചെയ്യും. പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഇത് മുടിയുടെ ശക്തിക്കും വളർച്ചയ്ക്കും വളരെ ആവശ്യമാണ്. രക്തത്തിലെ പഞ്ചസാര അളവ് നിയന്ത്രിക്കുകയും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുനര്നു ഗാലക്റ്റോമന്നൻ ഉലുവയിൽ ഉണ്ട്.
പെരും ജീരകം: പെരുമം ജീരക വിത്തുകൾ സൂപ്പർ ചായയ്ക്ക് സ്വാഭാവികമായി മധുരം നൽകുന്നു. എന്ന അവയുടെ ഗുണങ്ങൾ രുചിക്ക് അപ്പുറത്താണ്. പെരും ജീരകം വിത്തുകളിൽ അനെത്തോൾ, ഫ്ലേവനോയ്ഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. അവയ്ക്ക് ആന്റി ഇന്റഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് തലയോട്ടിക്ക് ഗുണം ചെയ്യും.
എങ്ങനെ ഈ ചായി തയ്യാറാക്കാം:
ഒരു ചെറിയ പാത്രത്തിൽ വെള്ളം തിളപ്പിക്കുക, തിളയ്ക്കുന്ന വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ മല്ലിയില, ഒരു ടീ സ്പൂൺ ഉലുവ, അര ടീസ്പൂൺ പെരുംജീരകം എന്നിവ ചേർക്കുക. തിളയ്ക്കും വരെ കാത്തിരിക്കാം. ശേഷം ഓഫ് ചെയ്യാം. ചായ ഒരു കപ്പിലേക്ക് മാറ്റം. ചൊറിയണത്തിന്റെ ടീ ബാഗ് മുക്കി വെയ്ക്കാം. സത്ത് എല്ലാം അലിഞ്ഞ ശേഷം മാത്രം അത് മാറ്റാം.


Click it and Unblock the Notifications