Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലറും സലൂണൂം ഒന്നും വേണ്ട, മുടികൊഴിച്ചിലിന് പരിഹാരം അടുക്കളയിലുണ്ട്..!

ഇന്നത്തെ കാലത്ത് മുടികൊഴിച്ചില്‍ എല്ലാ പ്രായത്തിലും ലിംഗഭേദത്തിലും പെട്ട ആളുകളെ ബാധിക്കുന്ന ഒരു സാധാരണ പ്രശ്‌നമാണ്. അതിനാല്‍ തന്നെ ഇതിനെ ചെറുക്കാന്‍ വേണ്ടി വിപണിയില്‍ ലഭിക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളും പരീക്ഷിക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍ പലരും. ചിലരൊക്കെ ഇതില്‍ പരാജയപ്പെട്ട് നിരാശരായിരിക്കുന്നവരും ഉണ്ടാകാം. മുടി കൊഴിച്ചിലിന് പ്രകൃതിദത്ത പരിഹാരങ്ങള്‍ തേടുന്നവരും നിരവധിയാണ്.

നമ്മുടെ എല്ലാവരുടേയും വീടുകളിലെ അടുക്കളയില്‍ കാണപ്പെടുന്ന പല സുഗന്ധവ്യഞ്ജനങ്ങള്‍ക്കും മുടികൊഴിച്ചില്‍ പരിഹരിക്കാന്‍ സഹായിക്കുന്ന ഗുണങ്ങളുണ്ട് എന്ന് നിങ്ങള്‍ക്ക് അറിയാമോ? ഈ സുഗന്ധവ്യഞ്ജനങ്ങളില്‍ ചിലതെല്ലാം എങ്ങനെയാണ് നിങ്ങളുടെ മുടി സംരക്ഷണ ദിനചര്യയില്‍ ഉള്‍പ്പെടുത്തേണ്ടത് എന്ന് നമുക്കൊന്ന് പരിശോധിക്കാം.

HAIR CARE

ആന്റിമൈക്രോബയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ക്ക് പേരുകേട്ട ഒരു ബഹുമുഖ സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ഇത് മുടികൊഴിച്ചില്‍ തടയാനുള്ള ഒരു മികച്ച തിരഞ്ഞെടുപ്പാണ് എന്നതില്‍ സംശയമില്ല. തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ കറുവപ്പട്ട സഹായിക്കുന്നു.

ഒപ്പം രോമകൂപങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങളും ഓക്‌സിജനും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. കറുവപ്പട്ട ഉപയോഗിച്ച് ഒരു ഹെയര്‍ മാസ്‌ക് ഉണ്ടാക്കാം. അതിനായി ഇത് ആദ്യം തേനില്‍ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടി 15-20 മിനിറ്റ് നേരത്തേക്ക് വെക്കുക. ശേഷം നന്നായി കഴുകി കളയാം

ഇഞ്ചി അതിന്റെ ഉത്തേജക ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. ഇത് രോമകൂപങ്ങളെ പുനരുജ്ജീവിപ്പിക്കുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മുടിയെ പോഷിപ്പിക്കാനും മുടികൊഴിച്ചില്‍ തടയാനും സഹായിക്കുകയും ചെയ്യുന്ന ഫാറ്റി ആസിഡുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇഞ്ചിനീര് വേര്‍തിരിച്ചെടുത്ത് ഒലിവ് ഓയില്‍ കലര്‍ത്തുക. ഈ മിശ്രിതം തലയോട്ടിയില്‍ മസാജ് ചെയ്ത് 30 മിനിറ്റ് നേരം വെക്കാം.

ഉലുവ വിത്ത് പ്രോട്ടീനുകളും നിക്കോട്ടിനിക് ആസിഡും ഉള്‍പ്പെടെയുള്ള പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ്. ഇവ രണ്ടും മുടിയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കും. ഉലുവയില്‍ ലെസിത്തിന്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് ജലാംശം നല്‍കുകയും വേരുകളെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യുന്നു. ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ പുരട്ടുക. 30 മിനിറ്റിന് ശേഷം കഴുകി കളയാം.

മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് കുരുമുളക്. ഇത് തലയോട്ടിയിലെ രക്തയോട്ടം ഉത്തേജിപ്പിക്കുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പൊടിച്ച കുരുമുളക് ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് ഉണ്ടാക്കുക. അത് നിങ്ങളുടെ തലയില്‍ പുരട്ടുക. 10-15 മിനിറ്റുകള്‍ക്ക് ശേഷം ഇത് കഴുകി കളയാം.

ആരോഗ്യകരമായ തലയോട്ടി നിലനിര്‍ത്താന്‍ സഹായിക്കുന്ന ശക്തമായ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഫംഗല്‍ സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍. ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ക്ക് പേരുകേട്ട സംയുക്തമായ കുര്‍ക്കുമിന്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോമകൂപങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കും. തൈരില്‍ മഞ്ഞള്‍ കലര്‍ത്തി ഒരു പേസ്റ്റ് ഉണ്ടാക്കി തലയോട്ടിയില്‍ പുരട്ടുക. 20 മിനിറ്റിന് ശേഷം നന്നായി കഴുകി കളയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+