Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടോ..? എങ്കില്‍ മുടികൊഴിച്ചിലും കഷണ്ടിയും ഉറപ്പ്..!

മുടികൊഴിച്ചില്‍ ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. മാറിയ ജീവിതശൈലി, കാലാവസ്ഥാ വ്യതിയാനം, സമ്മര്‍ദ്ദം, മോശം മുടി പരിപാലനം എന്നിവക്കൊപ്പം നിങ്ങള്‍ കഴിക്കുന്നതും മുടിയുടെ ആരോഗ്യത്തെ സ്വാധീനിച്ചേക്കാം. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണംവയറിനേയോ രുചി മുകുളങ്ങളെയോ തൃപ്തിപ്പെടുത്തുക മാത്രമല്ല, നിങ്ങളുടെ മുടിക്കും ചര്‍മ്മത്തിനും ബാധകമാകുന്നുണ്ട്.

നിങ്ങള്‍ക്ക് അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളുണ്ടെങ്കില്‍ നിങ്ങളുടെ മുടി എങ്ങനെ കാണപ്പെടുന്നുവെന്ന് അത് പ്രതിഫലിപ്പിക്കും. മുടികൊഴിച്ചില്‍ നിങ്ങളെ നിരന്തരം അലട്ടുന്ന ഒരു പ്രശ്‌നമാണെങ്കില്‍, ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മുടികൊഴിച്ചിലിന് കാരണമാകുന്ന അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.

hair care

എത്ര വലിയ പോഷകഗുണമുള്ളതാണെങ്കിലും എല്ലാറ്റിന്റെയും ആധിക്യം ദോഷകരമാണ്. മുടിയുടെയും കണ്ണിന്റെയും ആരോഗ്യത്തിന് വിറ്റാമിന്‍ എ അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഇതിന്റെ അധിക ഉപയോഗം മുടികൊഴിച്ചിലിന് കാരണമാകും. വറുത്ത ഭക്ഷണങ്ങളില്‍ കാണപ്പെടുന്ന കൊഴുപ്പുകളും ഡൈഹൈഡ്രോട്ടെസ്റ്റോസ്റ്റിറോണ്‍, ടെസ്റ്റോസ്റ്റിറോണ്‍ അളവ് എന്നിവയുടെ വര്‍ധനവും തമ്മില്‍ ബന്ധമുണ്ട്.

ഇത് പുരുഷന്മാരുടെയും സ്ത്രീകളുടെയും കഷണ്ടിയിലേക്ക് നയിക്കുന്ന ഹോര്‍മോണാണ്. വറുത്തതോ കൊഴുപ്പുള്ളതോ ആയ ഭക്ഷണങ്ങളില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ ഇല്ല. ഇത് മുടി കൊഴിച്ചിലിന് കാരണമാകുന്നു. ഉയര്‍ന്ന ഊഷ്മാവില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുമ്പോള്‍ അത് ശരീരത്തിന്റെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് വര്‍ധിപ്പിക്കും. ഇത് വീക്കം ഉണ്ടാക്കുകയും ഒടുവില്‍ മുടി കൊഴിച്ചിലിലേക്ക് നയിക്കുകയും ചെയ്യുന്നു.

അയല, ട്യൂണ തുടങ്ങിയ ചില മത്സ്യങ്ങളില്‍ മെര്‍ക്കുറി കൂടുതലാണ്. ഉയര്‍ന്ന അളവിലുള്ള മെര്‍ക്കുറി മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ടിരിക്കുന്നു. മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ അമിനോ ആസിഡുകള്‍ പ്രോട്ടീനില്‍ അടങ്ങിയിട്ടുണ്ട്. രോമകൂപങ്ങള്‍ക്ക് വളരാനും ശരിയായി പ്രവര്‍ത്തിക്കാനും പ്രോട്ടീനുകളുടെ നിരന്തരമായ വിതരണം ആവശ്യമാണ്. പ്രോട്ടീന്റെ കുറവ് മുടി കൊഴിച്ചിലിനും മുടി പൊട്ടുന്നതിനും കാരണമാകുന്നു.

ഉയര്‍ന്ന ഗ്ലൈസെമിക് ഭക്ഷണങ്ങള്‍ വളരെ എളുപ്പത്തില്‍ പഞ്ചസാരയായി വിഘടിക്കുന്നു. ഈ വര്‍ധിച്ച പഞ്ചസാര ശരീരത്തില്‍ ഇന്‍സുലിന്‍, ആന്‍ഡ്രോജന്‍ എന്നിവ വര്‍ധിപ്പിക്കുകയും മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന അളവില്‍ സംസ്‌കരിച്ച പഞ്ചസാര കഴിക്കുന്നത് ഇന്‍സുലിന്‍ വര്‍ധനവിലേക്ക് നയിക്കുന്നു. ഇത് രോമകൂപങ്ങളെ ചുരുക്കി മുടികൊഴിച്ചിലിലേക്ക് നയിക്കുന്നു.

അതിനാല്‍ ബേക്കറി സാധനങ്ങളും പാക്ക് ചെയ്ത ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ആവശ്യമായ കെരാറ്റിന്‍ രൂപീകരണത്തിന് സിങ്കും ഇരുമ്പും സഹായിക്കുന്നു. ഈ പോഷകങ്ങളുടെ കുറഞ്ഞ ഉപഭോഗം മുടിയെ പ്രതികൂലമായി ബാധിക്കുന്നു. നമ്മുടെ ശരീരത്തിന് സ്വന്തമായി ഉത്പാദിപ്പിക്കാന്‍ കഴിയാത്ത ഒരു അവശ്യ ധാതുവാണ് സിങ്ക്.

നമ്മുടെ ഭക്ഷണ ശീലങ്ങളിലൂടെ അത് ശരിയായ അളവില്‍ കഴിക്കണം. മുടി വളരാന്‍ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇരുമ്പിന്റെ അഭാവം വിളര്‍ച്ചയ്ക്ക് കാരണമാകും. ഇത് രോമകൂപങ്ങളിലേക്കുള്ള പോഷകങ്ങളുടെ വിതരണത്തെ തടസപ്പെടുത്തുകയും മുടി വളര്‍ച്ചാ ചക്രം തടസ്സപ്പെടുത്തുകയും ചെയ്യും. ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ മുടി നിലനിര്‍ത്തുന്നതിലും കാല്‍സ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു. കാല്‍സ്യത്തിന്റെ കുറവ് മുടി കൊഴിച്ചിലിന് കാരണമാകുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+