Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ഞളും വെളിച്ചെണ്ണയും ചേർത്തൊരു സ്പെഷ്യൽ കൂട്ട്; താരന്റെ പൊടിപോലും കാണില്ല; തയ്യാറാക്കാം ഇങ്ങനെ

താരൻ മൂലമുള്ള പ്ര​ശ്നം അനുഭവിക്കാത്തവർ കുറവായിരിക്കും. തണുപ്പ് കാലം ആയതുകൊണ്ട് തന്നെ താരന്റെ പ്രശ്നം വഷളായേക്കാം. അതുകൊണ്ട് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ കൊടുക്കണം. തണുപ്പ് കാലത്ത് തൊലി ഉണങ്ങുമ്പോൾ താരൻ വർദ്ധിക്കും. താരൻ കൂടുതലും സെബോറെഹിക് ഡെർമറ്റൈറ്റിസ് (തലയോട്ടിയിൽ ചെതുമ്പൽ പാടുകൾക്കും ചുവന്ന ചർമ്മത്തിനും കാരണമാകുന്ന ഒരു ചർമ്മ അവസ്ഥ) അല്ലെങ്കിൽ തലയോട്ടിയിലെ സോറിയാസിസ് മൂലം‌ ആണ് ഉണ്ടാകുന്നത്.

വരണ്ട ചർമ്മപ്രശ്‌നങ്ങൾ തണുപ്പ് കാലത്ത് വർദ്ധിക്കും. വരണ്ടതും തണുത്തതുമായ വായു തലയോട്ടിയിലെ ഈർപ്പം വേഗത്തിൽ നഷ്‌ടപ്പെടുത്തും. മഞ്ഞുകാലം അടുക്കുമ്പോൾ താരൻ കൂടുതലായി കണ്ടുതുടങ്ങും. ഈ സമയത്ത് താരനെ ഇല്ലാതാക്കാൻ ചില കാര്യങ്ങൾ ചെയ്യാം. താരനെ ഇല്ലാതാക്കാൻ സഹായിക്കുന്ന മൂന്ന് ടിപ്പുകളാണ് പറയുന്നത്. ഇത് നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്.

hair

വേപ്പ് സത്ത്: താരൻ ഇല്ലാതാക്കാൻ ഇത് നിങ്ങളെ സഹായിക്കും. വേപ്പ് തലയോട്ടിയെ വൃത്തിയാക്കാൻ മാത്രമല്ല മുടിയുടെ വളർ‌ച്ച മെച്ചപ്പെടുത്താനും സഹായിക്കും. വേപ്പിന്റെ പുനരുൽപ്പാദന ഗുണങ്ങൾ താരൻ ചികിത്സയ്ക്ക് അത്യന്താപേക്ഷിതവും ഫലപ്രദവുമാണ്. വേപ്പിലയുടെ സത്ത് പുരട്ടി ചെറുചൂടുവെള്ളത്തിൽ കഴുകുക. തീർച്ചയായും താരൻ കുറയും.

മഞ്ഞളും വെളിച്ചെണ്ണയും: മഞ്ഞളും വെളിച്ചെണ്ണയും താരന്റെ പ്രശ്നം പരിഹരിക്കാൻ സഹായിക്കും, വെളിച്ചെണ്ണം പുറംതൊലിക്ക് അടിയിലൂടെ കടന്ന് വരൾച്ചയിൽ നിന്നും വീക്കത്തിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും.

വെളിച്ചെണ്ണ സാധരാണ തലയിൽ പുരട്ടാൻ ഉപയോ​ഗിക്കാറുണ്ട്. പരമ്പരാ​ഗതമായി പ്രകൃതിദത്ത ആന്റി - മൈക്രോബയൽ ഉൽപ്പന്നമായും ഉപയോ​ഗിക്കുന്നു, ലോറിക് ആസിഡ് പോലുള്ള പ്രധാന ചേരുവകൾ താരനെ അകറ്റും. മഞ്ഞളിന്റെ ആന്റി ഫം​ഗൽ, ആന്റി ബാക്ടീരിയൽ ​ഗുണങ്ങൾ തലയോട്ടിയിലെ വരൾച്ചയ്ക്കെതിരേയും താരൻ പോലുള്ള പ്രശ്നങ്ങൾക്ക് എതിരേയും പ്രവർത്തിക്കും.

തൈരും നെല്ലിക്കപ്പൊടിയും: പൊതുവേ മുടിയുടെ വളർച്ചയ്ക്ക് വേണ്ടി സാധരാണയായി ഉപയോ​ഗിക്കുന്നവയാണ് തൈരും നെല്ലിക്കയുമൊക്കെ. ഇത് മുടി വളരാൻ മാത്രമല്ല താരനെ ഇല്ലാതാക്കാനും സഹായിക്കും. വിറ്റാമിൻ സി നെല്ലിക്കയിൽ ധാരാളം ആയി ഉണ്ട്. അത് പോലെ തൈരിൽ യീസ്റ്റിനെ നിയന്ത്രിക്കുന്ന ഫ്രണ്ടലി ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. 2 ടീസ്പൂൺ നെല്ലിക്ക പൊടി തൈരിൽ കലർത്തി തലയിൽ പുരട്ടുക.
തീർച്ചയായും ഇത് താരൻ കുറയാൻ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+