താരന്‍ പൂര്‍ണമായും മാറും; കര്‍പ്പൂരം കൊണ്ടുണ്ട് പരിഹാരം... ഒന്ന് പരീക്ഷിച്ച് നോക്കിയാലോ?
മുടികൊഴിച്ചില്‍ ഇന്ന് പലരും അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്‌നമാണ്. പല കാരണങ്ങള്‍ കൊണ്ട് മുടികൊഴിച്ചില്‍ സംഭവിക്കാറുണ്ട്. മാറിയ ജീവിതശൈലി, ഭക്ഷണക്രമം, കാലാവസ്ഥ, രാസവസ്തുക്കളുടെ അമിത ഉപയോഗം എന്നിവയെല്ലാം മുടികൊഴിച്ചിലിന് കാരണമാകും. ഇന്നത്തെ കാലത്ത് ഭൂരിഭാഗം പേരേയും അലട്ടുന്ന ഒന്നാണ് താരന്‍. വരണ്ട ചര്‍മ്മത്തിന്റെ ചെറിയ കഷണങ്ങള്‍ തലയോട്ടിയില്‍ വെളുത്ത അടരുകളായി പ്രത്യക്ഷപ്പെടുന്നതാണ് താരന്‍.
താരന്‍ ദോഷകരമല്ലെന്നാണ് പൊതുവെ എല്ലാവരും വിശ്വസിക്കുന്നത്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇത് മുടി കൊഴിച്ചിലിന് കാരണമാകും. അതിനാല്‍ തന്നെ താരന്‍ ഇല്ലാതാക്കിയില്ലെങ്കില്‍ പലവിധത്തിലുള്ള കേശപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. താരന്‍ ഇല്ലാതാക്കാന്‍ പലവിധത്തിലുള്ള ചികിത്സകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ കഠിനമായ രാസവസ്തുക്കള്‍ ഇല്ലാതെ പ്രകൃതിദത്ത പ്രതിവിധി തേടുകയാണെങ്കില്‍ കര്‍പ്പൂരം ഒരു മികച്ച ഓപ്ഷനാണ്.

താരന്‍ ഇല്ലാതാക്കാന്‍ പലവിധത്തിലുള്ള പ്രകൃതിദത്ത പരിഹാരങ്ങള്‍ ഉണ്ടെങ്കിലും പൊതുവെ അധികം ആരും പരീക്ഷിച്ച് നോക്കാത്ത ഒന്നായിരിക്കും കര്‍പ്പൂരം കൊണ്ടുള്ള പ്രതിവിധികള്‍. കര്‍പ്പൂരത്തിന്റെ ആന്റി മൈക്രോബിയല്‍ ഗുണങ്ങളാണ് താരന്‍ അകറ്റാന്‍ സഹായിക്കുന്നത്. താരനെ നേരിടാന്‍ കര്‍പ്പൂരം എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് പരിശോധിക്കാം.
താരന്‍ മൂലമുണ്ടാകുന്ന തലയോട്ടിയിലെ ചൊറിച്ചില്‍ ചികിത്സിക്കാന്‍ വെളിച്ചെണ്ണയും കര്‍പ്പൂരവും ചേര്‍ത്തുള്ള പ്രതിവിധി ഫലപ്രദമാണ്. വെളിച്ചെണ്ണ ചൂടാക്കി അതില്‍ കുറച്ച് കര്‍പ്പൂരപ്പൊടി ചേര്‍ക്കുക. ഇത് തലയോട്ടിയില്‍ പുരട്ടി ഒരു മണിക്കൂര്‍ വച്ച ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. വേപ്പിലയും കേശസംരക്ഷണത്തിന് ഉപയോഗിക്കുന്ന ഒരു സാധാരണ ചേരുവയാണ്.
അമിത താരന്‍ അകറ്റാന്‍ വേപ്പിലയും കര്‍പ്പൂരവും ചേര്‍ത്ത് ഉപയോഗിക്കാം. വേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. തുടര്‍ന്ന് അതിലേക്ക് കര്‍പ്പൂരപ്പൊടി ചേര്‍ക്കുക. ഈ പേസ്റ്റ് പുരട്ടി 30-40 മിനിറ്റ് നേരത്തേക്ക് വെക്കുക. ശേഷം കഴുകി കളഞ്ഞാല്‍ താരന് നല്ല മാറ്റം കാണാന്‍ സാധിക്കും. കര്‍പ്പൂരം, ഒലിവ് ഓയില്‍ എന്നിവയുടെ സംയോജനവും തലയോട്ടിയിലെ അണുബാധയും തലയിലെ ചൊറിച്ചിലും ഒഴിവാക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങൡലൊന്നാണ്.
കര്‍പ്പൂരപ്പൊടി ഒലീവ് ഓയിലില്‍ കലര്‍ത്തി തലയില്‍ പുരട്ടുക. 30 മിനിറ്റിനു ശേഷം ഇത് കഴുകിക്കളഞ്ഞാല്‍ ഫലം അറിയാം. റീത്തയും തൈരും കര്‍പ്പൂരത്തിനൊപ്പം ചേര്‍ക്കുന്നതും തലയോട്ടിയിലെ താരന്‍ അകറ്റാന്‍ സഹായിക്കുന്നു. റീത്ത മുടിയുടെ ഗുണനിലവാരം നിലനിര്‍ത്തുന്നു. ഒപ്പം കര്‍പ്പൂരത്തിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ തലയോട്ടിയിലെ താരന്‍ നീക്കം ചെയ്യുന്നു. എല്ലാ ചേരുവകളും കലര്‍ത്തിയുണ്ടാക്കുന്ന മിശ്രിതം തലയോട്ടിയില്‍ പുരട്ടുക. 30 മിനിറ്റിനു ശേഷം മുടി കഴുകുക.












Click it and Unblock the Notifications