മുടികൊഴിച്ചിലിന് ഉടനടി പരിഹാരം, മറ്റെങ്ങും പോകേണ്ട... വീട്ടിലുണ്ട് പ്രതിവിധി
ഇന്നത്തെ കാലത്ത് എല്ലാ പ്രായത്തിലും ലിംഗഭേദത്തിലുമുള്ള ആളുകളെ ബാധിക്കുന്ന ഒന്നായി മുടികൊഴിച്ചില്‍ മാറിയിട്ടുണ്ട്. ദിവസവും കുറച്ച് മുടി കൊഴിയുന്നത് സാധാരണമാണെങ്കിലും അമിതമായ മുടി കൊഴിച്ചില്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു എന്നതില്‍ സംശയമില്ല. മുടികൊഴിച്ചില്‍ അവസാനിപ്പിക്കാന്‍ ഇന്ന് വിപണിയില്‍ നിരവധി മാര്‍ഗങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ചിലര്‍ക്കെങ്കിലും ഇത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കിയേക്കാം.
അതിനാല്‍ തന്നെ ചിലരൊക്കെ ഇവ പരീക്ഷിക്കാന്‍ വിമുഖത കാണിക്കുന്നവരാണ്. ഇത്തരക്കാര്‍ വീട്ടില്‍ നിന്ന് തന്നെ പരീക്ഷിക്കാവുന്ന മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നവരായിരിക്കും. എല്ലാവരുടേയും മുടികൊഴിച്ചില്‍ വ്യത്യസ്ത കാരണങ്ങളാല്‍ സംഭവിക്കുന്നതായിരിക്കും. അതിനാല്‍ തന്നെ ഇതിന്റെ പരിഹാരങ്ങളും വ്യത്യസ്തമായിരിക്കും. എങ്കിലും ഭൂരിഭാഗം മുടികൊഴിച്ചിലിനേയും ഇല്ലാതാക്കന്‍ സഹായിക്കുന്ന ചില ഉപാധികള്‍ നമുക്കൊന്ന് നോക്കാം.

മുടികൊഴിച്ചില്‍ ചെറുക്കാനുള്ള ഏറ്റവും വേഗമേറിയ മാര്‍ഗങ്ങളിലൊന്ന് അവശ്യ പോഷകങ്ങളാല്‍ സമ്പന്നമായ സമീകൃതാഹാരം നിങ്ങള്‍ക്ക് ഉണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്. പോഷകാഹാരക്കുറവ്, പ്രത്യേകിച്ച് ഇരുമ്പ്, സിങ്ക്, വിറ്റാമിന്‍ എ, ഡി എന്നിവയുടെ അഭാവം മുടി കൊഴിച്ചിലിന് കാരണമാകും. അതിനാല്‍ ഭക്ഷണത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീനുകള്‍, ധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുക.
ചീര, മുട്ട, പരിപ്പ്, മത്സ്യം തുടങ്ങിയ ഭക്ഷണങ്ങള്‍ മുടിയുടെ ആരോഗ്യത്തിന് പ്രത്യേകിച്ച് ഗുണം ചെയ്യും. അവശ്യ എണ്ണകള്‍ ഉപയോഗിച്ച് തലയോട്ടിയിലെ മസാജ് ചെയ്യുന്നത് രോമകൂപങ്ങളിലേക്കുള്ള രക്തയോട്ടം ഉത്തേജിപ്പിക്കുകയും ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. തേങ്ങ, ബദാം അല്ലെങ്കില്‍ ഒലിവ് ഓയില്‍ പോലുള്ള എണ്ണകള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം.
ഷാംപൂ, കണ്ടീഷണറുകള്‍, സ്റ്റൈലിംഗ് ഉല്‍പന്നങ്ങള്‍ തുടങ്ങിയ കെമിക്കല്‍ അടങ്ങിയ മുടി സംരക്ഷണ ഉല്‍പന്നങ്ങളുടെ അമിത ഉപയോഗം മുടി കൊഴിച്ചിലിന് കാരണമാകും. നിങ്ങളുടെ മുടിയിലും തലയോട്ടിയിലും പുരട്ടുന്നതിനായി മൃദുവായ, സള്‍ഫേറ്റ് രഹിത ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കണം. കൂടാതെ സ്ട്രെയിറ്റനറുകളും കേളിംഗ് അയണുകളും പോലുള്ള ഹീറ്റ് സ്റ്റൈലിംഗ് ടൂളുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക.
കറ്റാര്‍ വാഴ രോഗശാന്തി ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. എന്നാല്‍ ഇതിന് മുടി കൊഴിച്ചില്‍ നിയന്ത്രിക്കാനും കഴിയും. കറ്റാര്‍ വാഴ ജെല്‍ നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടി 45 മിനിറ്റ് നേരം കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. കറ്റാര്‍ വാഴ തലയോട്ടിയിലെ പിഎച്ച് സന്തുലിതമാക്കാനും വീക്കം കുറയ്ക്കാനും ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
മുടികൊഴിച്ചില്‍ തടയുന്നതിന് ശരിയായ മുടി സംരക്ഷണ ദിനചര്യ പിന്തുടരേണ്ടതുണ്ട്. മുടിയില്‍ ജലാംശം നിലനിര്‍ത്താന്‍ കണ്ടീഷനിംഗ്, നനഞ്ഞ മുടി മൃദുവായി വേര്‍പെടുത്താന്‍ വിശാലമായ പല്ലുള്ള ചീപ്പ് ഉപയോഗിക്കുക എന്നിവ അതില്‍ പ്രധാനമാണ്. മുടി കെട്ടുമ്പോള്‍, മൃദുവായതും തുണികൊണ്ട് പൊതിഞ്ഞതുമായ ഹെയര്‍ ബാന്‍ഡുകള്‍ ഉപയോഗിക്കുക. മുടികൊഴിച്ചില്‍ നിയന്ത്രിക്കുന്നത് ക്രമാനുഗതമായ ഒരു പ്രക്രിയാണ്. എങ്കിലും ഈ മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നത് ആരോഗ്യകരവും ശക്തവുമായ മുടിയിലേക്കുള്ള നിങ്ങളുടെ യാത്രയെ തീര്‍ച്ചയായും സഹായിക്കും.












Click it and Unblock the Notifications