കാല്‍പാദം വരെ മുടിനീളും... പാര്‍ലറും സലൂണുമല്ല; വീട്ടിലുണ്ട് പൊടിക്കൈകള്‍
നീളമുള്ള കരുത്തുറ്റ മുടിയാണ് എല്ലാവരും സ്വപ്‌നം കാണുന്നത്. വിപണിയില്‍ ഇന്നത്തെ കാലത്ത് പലതരത്തിലുള്ള ചികിത്സാരീതികള്‍ ലഭ്യമാണുതാനും. ഇതിനായി പലവിധത്തിലുള്ള മാര്‍ഗങ്ങള്‍ പരീക്ഷിച്ച് നോക്കിയവരായിരിക്കും നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ പലര്‍ക്കും ഇതൊന്നും ഫലം കാണണം എന്നില്ല. മാറിയ ജീവിതശൈലി, കാലാവസ്ഥാ, ഭക്ഷണക്രമം എന്നിവയെല്ലാം കേശസംരക്ഷണത്തെ ബാധിക്കുന്നവയാണ്.
പാര്‍ശ്വഫലങ്ങള്‍ പേടിച്ച് വിപണിയിലെ എല്ലാ കേശസംരക്ഷണ മാര്‍ഗങ്ങളും പരീക്ഷിക്കാന്‍ ചിലര്‍ തയ്യാറാകില്ല. അത്തരക്കാര്‍ കൂടുതല്‍ ആശ്രയിക്കുക വീട്ടില്‍ തന്നെ ചെയ്യാവുന്ന മാര്‍ഗങ്ങളെ ആയിരിക്കും. വീട്ടില്‍ നിന്ന് തന്നെ നീളമുള്ള മുടി ലഭിക്കാന്‍ ചെയ്യാവുന്ന നിരവധി മാര്‍ഗങ്ങളുണ്ട്. അവ എന്തെല്ലാമാണ് എന്ന് നമുക്കൊന്ന് നോക്കാം.

അല്‍പം ബദാം ഒായില്‍ ചൂടാക്കി മുടിയില്‍ പുരട്ടുന്നത് നീളമുള്ള മുടി ലഭിക്കാന്‍ നിങ്ങളെ സഹായിക്കും. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഷാംപൂ പുരട്ടി ഇത് കഴുകി കളയാം. മികച്ച കണ്ടീഷണറായി ഉപയോഗിക്കാവുന്ന ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്നാണ് ഒലിവ് ഓയില്‍ ഇതില്‍ നിന്ന് കുറച്ച് എടുത്ത് മുടിയില്‍ തടവുക. രണ്ട് മണിക്കൂര്‍ കഴിഞ്ഞ ശേഷം ഷാംപൂ ചെയ്ത് കളയാവുന്നതാണ്.
നെല്ലിക്കയും കേശസംരക്ഷണത്തിന് ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാണ്. അര കപ്പ് നെല്ലിക്ക പൊടിച്ച് ഒരു ടേബിള്‍ സ്പൂണ്‍ ആവണക്കെണ്ണയും ഒരു മുഴുവന്‍ മുട്ടയും ചേര്‍ത്ത് മിശ്രിതം തയ്യാറാക്കുക. ഇത് മുടിയില്‍ പുരട്ടി 30 നേരം വെക്കുക. ഇതിന് ശേഷം കഴുകി കളയാം. അര കപ്പ് മുട്ടയുടെ വെള്ള എടുത്ത് വൃത്തിയുള്ളതും നനഞ്ഞതുമായ മുടിയില്‍ പുരട്ടുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.
നമ്മുടെ പലരുടേയും വീട്ടില്‍ ഉള്ള ഒന്നാണ് ആര്യവേപ്പ്. വേപ്പില മുടിയുടെ ആരോഗ്യത്തിന് ഏറെ സഹായകമാണ് എന്ന് നിങ്ങള്‍ക്കറിയാമല്ലോ. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം നീളമുള്ള മുടി ലഭിക്കാനും വേപ്പില സഹായിക്കും. ആദ്യം വേപ്പില കൊണ്ട് ഉണ്ടാക്കിയ പേസ്റ്റ് ഉപയോഗിച്ച് മുടി കഴുകാം. വേപ്പ് മുടിയെ മാലിന്യങ്ങളില്‍ നിന്ന് ശുദ്ധീകരിക്കുകയും ശുദ്ധമായ മുടി വേഗത്തില്‍ വളരാന്‍ സഹായിക്കുകയും ചെയ്യുന്നു.
തേനും മുടി നീളമുള്ളതാക്കി മാറ്റാന്‍ നിങ്ങളെ സഹായിക്കും. ഹെയര്‍ ഓയിലുമായി 1 ടേബിള്‍ സ്പൂണ്‍ തേന്‍ കലര്‍ത്തി മുടി നന്നായി മസാജ് ചെയ്യുക. അരമണിക്കൂറോളം വെച്ച ശേഷം കഴുകി കളയാം. കട്ടന്‍ ചായ കൊണ്ട് മുടി കഴുകുന്നതും നീളമേറിയ മുടി നിങ്ങള്‍ക്ക് ലഭിക്കാന്‍ സഹായകമാകും. തണുത്ത ചായ വെള്ളം കൊണ്ട് മുടി കഴുകുന്നത് നീളമുള്ള മുടി നല്‍കാന്‍ സഹായിക്കും എന്നാണ് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്.












Click it and Unblock the Notifications