ചെമ്പരത്തിയും ഉള്ളിനീരും മുതൽ ചെമ്പരത്തി വെള്ളം വരെ; ഇതുപോലെ ഉപയോഗിച്ചാൽ മുടി കൊഴിച്ചിലിന് പരിഹാരം
മുടി സംരക്ഷണത്തിന് സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് ചെമ്പരത്തി. മുടി വളർച്ച വർദ്ധിപ്പിക്കാനുള്ള കഴിവ് ചെമ്പരത്തിക്ക് ഉണ്ടെന്നാണ് പറയുന്നത്. ഇതിന്റെ ദളങ്ങളും ഇലകളും ഒക്കെ മുടിയുടെ വളർച്ചയ്ക്ക് സഹായകമാകും. ശരീരത്തിലെ അമിതമായ ചൂട് കാരണം രോമകൂപങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് മുടി കൊഴിച്ചിലിന് കാരണം ആകും. ചെമ്പരത്തിയുടെ തണുപ്പിക്കൽ ഗുണങ്ങൾ മുടിക്ക് ഗുണം ചെയ്യും.
കൂടാതെ, ചെമ്പരത്തി പൂക്കളിലെ അമിനോ ആസിഡുകൾ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന പോഷകങ്ങൾ മുടിക്ക് നൽകുന്നു. ഈ അമിനോ ആസിഡുകൾ മുടി വളരാൻ സഹായകമാകുന്ന കെരാറ്റിൻ എന്ന ഘടനാപരമായ പ്രോട്ടീൻ ഉത്പാദിപ്പിക്കുന്നു. മുടിക്ക് എങ്ങനെയാണ് ചെമ്പരത്തി ഗുണം ചെയ്യുന്നതെന്നും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും നോക്കാം...

മുടികൊഴിച്ചിൽ കുറയ്ക്കാൻ ചെമ്പരത്തി എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം:
ചെമ്പരത്തിയും ഉള്ളിനീരും:
ചെമ്പരത്തിയും ഉള്ളി നീരും സംയോജിപ്പിച്ചാണ് ഇത് തയ്യാറാക്കേണ്ടത്. ഈ കോമ്പോ രോമകൂപങ്ങളെ സജീവമാക്കാൻ സഹായിക്കുന്നു, സമൃദ്ധമായും ആരോഗ്യകത്തോടെയും തിളക്കത്തോടെയും മുടി വളരുകയും മുടി കൊഴിച്ചിൽ കുറയുകയും ചെയ്യുന്നു. ചെമ്പരത്തി ഇലയുടെ നീര് ഉള്ളി നീരുമായി കലർത്തി മുടിയിലും തലയോട്ടിയിലും പുരട്ടുക. ഇത് 15 - 20 മിനിറ്റ് വയ്ക്കുക, ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.
താരൻ കുറയ്ക്കാൻ വേപ്പും ചെമ്പരത്തിയും ചേർന്ന മാസ്ക്:
തലയോട്ടിയിലെ എണ്ണമയം താരൻ ഉണ്ടാവാൻ കാരണമാകും. ചൊറിച്ചിലും ഉണ്ടാവും. ഇതിനുള്ള പരിഹാരമാണ് ചെമ്പരത്തി. വേപ്പിന്റെ ആൻ്റി മൈക്രോബയൽ ഗുണങ്ങളും താരൻ കുറയ്ക്കാൻ സഹായിക്കും. മുടി വളരാനും ഈ കോമ്പോ സഹായകമാണ്. ചെമ്പരത്തിപ്പൊടിയു വേപ്പും തുല്യ അളവിൽ എടുത്ത് തൈരിൽ കലർത്തി പേസ്റ്റ് ഉണ്ടാക്കുക. ഇത് തലയോട്ടിയിലും മുടിയിലും പുരട്ടാം.വീര്യം കുറഞ്ഞ ആയൂർഡ വേദ ഷാംപൂ കൊണ്ട് കഴുകിക്കളയാം, ആഴ്ചയിൽ ഒരു പ്രാവശ്യമോ രണ്ട് പ്രാവശ്യമോ ചെയ്യാം.
മുടിയുടെ തിളക്കത്തിന് ചെമ്പരത്തി വെള്ളം: 1/4 കപ്പ് ഉണങ്ങിയ ചെമ്പരത്തി ഇതളുകൾ ഏകദേശം 5 മിനിറ്റ് 1.5 വെള്ളത്തിൽ തിളപ്പിക്കുക. അത് തണുത്ത ശേഷം 1 ടീസ്പൂൺ ഗ്ലിസറിൻ, 1 ടീസ്പൂൺ ഒലിവ് ഓയിൽ, ലാവെൻഡർ അല്ലെങ്കിൽ നാരങ്ങ പോലുള്ള എസൻഷ്യൽ എണ്ണകളുടെ അഞ്ച് തുള്ളി ചേർക്കുക. നന്നായി ഇളക്കണം. ശേഷം ഇത് അരിച്ചെടുക്കുക, മിശ്രിതം വൃത്തിയുള്ള സ്പ്രേ കുപ്പിയിലേക്ക് ഒഴിക്കുക.
ഉണങ്ങി മുടിയിൽ വേരുകളിലും അറ്റങ്ങളിലും നേരിട്ട് സ്പ്രേ ചെയ്യാം. 1 -2 മിനിറ്റ് സൗമ്യമായി മസാജ് ചെയ്യാം. മുടി പൊതിഞ്ഞ് 1 -2 മണിക്കൂർ വെയ്ക്കാം. ഹെയർ ഷാംപൂ, കണ്ടീഷണർ എന്നിവ പതിവ് പോലെ ഉപയോഗിക്കുക. ആഴ്ചയിൽ 2 - 3 തവണ ഉപയോഗിക്കുക.












Click it and Unblock the Notifications