Get Updates
Get notified of breaking news, exclusive insights, and must-see stories!

തൈരും നെല്ലിക്കയും വെളിച്ചെണ്ണയും ചേർത്ത ഹെയർ മാസ്ക്; മുടി മിനുസമാകും, വീട്ടിൽ തന്നെ ഉണ്ടാക്കാം

മിനുസമാർന്ന മുടി വേണമെന്നാണോ ആ​ഗ്രഹം, തൈര് കൊണ്ട് നിങ്ങൾക്ക് തിളക്കവും മിനുസവും ഉള്ള മുടി സ്വന്തമാക്കാം. മുടി സംക്ഷണത്തിന് ഉപയോ​ഗിക്കുന്ന മാർ​ഗങ്ളിൽ ഒന്നാണ് തൈര്. പരുക്കൻ മുടിയേയും തൈര് മിനുസപ്പെടുത്തും. തൈരിന്റെ ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ തലയോട്ടി വൃത്തിയാക്കാനും സുഷിരങ്ങൾ വൃത്തിയാക്കാനും ചർമ്മത്തിലെ മൃതകോശങ്ങൾ വൃത്തിയാക്കാനും രോമകൂപങ്ങളുടെ വളർച്ചയ്ക്കും സഹായിക്കുന്നതാണ്.

തൈരിൽ മുടിയെ പോഷിപ്പിക്കുന്ന നിരവധി സുപ്രധാന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയെ വൃത്തിയാക്കുന്നു. മുടിയെ ശക്തപ്പെടുത്തും. രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നു. മിനുസമാർന്നതും തിളക്കമുള്ളതുമായ മുടിക്ക് തൈര് ഉപയോഗിക്കുന്നതിനുള്ള ചില വഴികൾ:

hairrf

മിനുസമാർന്ന മുടിക്ക് തൈര്:

തൈരും മുൾട്ടാണ് മിട്ടിയും: ഈ പായ്ക്ക് തയ്യാറാക്കാൻ തൈരിനൊപ്പം മുൾട്ടാണി മിട്ടചി കലർത്തേണ്ടതുണ്ട്. ഇത് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും തുല്യമായി പുരട്ടി ഏകദേശം 20 -30 മിനിറ്റ് വെയക്കാം. അതിന് ശേഷം സാധാരണ വെള്ളത്തിൽ മുടി കഴുകാം.

തൈരും തേനും ഹെയർ മാസ്ക്:

തൈര് ഉപയോ​ഗിക്കുന്നതിനുള്ള മറ്റൊരു മാർ​ഗമാണ് തേനിൽ കലർത്തുക എന്നത്. ഹെയർ മാസ്ക് ഉണ്ടാക്കാൻ കുറച്ച് തൈര് തേനിൽ കലർത്തുക. ഇത് നിങ്ങളുടെ മുടി മുഴുവൻ പുരട്ടുക. ഏകദേശം 20 - 30 മിനിറ്റ് വെയ്ക്കാവുന്നതാണ്, സാധാരണ ഷാംപൂ ഉപയോ​ഗിച്ച് മുടി കഴുകുക.

തൈരും ഉലുവയും ഹെയർ മാസ്‌ക്: ഉലുവ രാത്രി മുഴുവൻ കുതിർത്ത് പേസ്റ്റ് രൂപത്തിലാക്കി തൈരുമായി കലർത്തുക. മുടിയിലും തലയോട്ടിയിലും പുരട്ടുക. ഇത് നിങ്ങളുടെ തലയോട്ടിയിൽ 30 മിനിറ്റ് വെയ്ക്കാം. സാധാരണ ഷാംപൂ ഉപയോ​ഗിച്ച് കഴുകാം.

തൈരും വെളിച്ചെണ്ണയും: കുറച്ച് തൈര് വെളിച്ചെണ്ണയിൽ കലർത്തി മുടിയിലും തലയോട്ടിയിലും പുരട്ടാം. ഏകദേശം അരമണിക്കൂറോളം മുടിയിൽ പുരട്ടി വെയ്ക്കാം. മുടി സംരക്ഷണ പ്രശ്‌നങ്ങൾക്കുള്ള മികച്ച പരിഹാകമാണ് തൈര് വെളിച്ചെണ്ണയിൽ കലർത്തിയുള്ള മാസ്ക്.

തൈരും നെല്ലിക്കയും ചേർത്ത ഹെയർ മാസ്‌ക്ക്: തൈരും നെല്ലിക്കയും മുടിയുടെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. നെല്ലിക്കപ്പൊടിയും തൈരും മിക്സ് ചെയ്യുക. പേസ്റ്റ് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും പുരട്ടി ഏകദേശം 30 മിനിറ്റ് സെറ്റ് ചെയ്യാൻ അനുവദിക്കുക. 30 മിനിറ്റ് ശേഷം സാധാരണം വെള്ളം ഉപയോ​ഗിച്ച് കഴുകി കളയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+