രണ്ട് മുട്ടയും ഒരു സ്പൂൺ പാലും മതി, മുടി താരനില്ലാതെ വളരും; തീർന്നില്ല, വീട്ടിലുണ്ടാക്കാം ഈ മാസ്ക്കുകൾ
മുടി നല്ല കട്ടിയോടെ തിളക്കത്തോടെ വളരാൻ പല വഴികൾ നോക്കി ഫലം കാണാതെയിരിക്കുകയാണോ നിങ്ങൾ. എന്നാൽ ഇനി പറയാൻ പോകുന്ന കാര്യം കേട്ടാൽ തീർച്ചയായും നിങ്ങൾക്ക് സന്തോഷമാകും. കാരണം ഇത് നിങ്ങളുടെ മുടി ആരോഗ്യത്തോടെയും തിളക്കത്തോടെയും വളരാൻ സഹായിക്കുന്ന ടിപ്പുകളാണ്. വിശദമായി അറിഞ്ഞാലോ.
മുട്ടയാണ് പ്രധാനമായും ആവശ്യം. മുടിക്കും ചർമ്മത്തിനും മുട്ടയുടെ ഗുണം നിരവധിയാണ്. മുട്ട ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങളുടെ ചർമ്മത്തിൽ പച്ച മുട്ട കുറച്ച് പുരട്ടി കൊടുക്കുക. നിങ്ങൾ മുട്ട അലർജിയില്ലെങ്കിൽ, ചുവന്ന നിറമോ ചൊറിച്ചലോ ഇല്ലെങ്കിൽ ധൈര്യമായി ഇനി പറയുന്ന വളരെ ലളിതവും വീട്ടിൽ തന്നെ ഉണ്ടാക്കാനും സാധിക്കുന്ന DIY ടിപ്പുകൾ തയ്യാറിക്കി പ്രയോഗിക്കാം.

എന്തുകൊണ്ടാണ് മുട്ട മുടിക്ക് നല്ലത് എന്ന് പറയുന്നത്. സാധരാണ മുട്ട നമ്മൾ കഴിക്കാറുണ്ട് ചർമ്മ സംരക്ഷണത്തിനും പരീക്ഷക്കാറുണ്ട്. എന്നാൽ മുടി വളർച്ചയ്ക്ക് ഉപയോഗിക്കുന്നത് വളരെ കുറവായിരിക്കും. മുടിക്ക് മുട്ടയുടെ ഗുണങ്ങളെക്കുറിച്ച് പറയാം. മുട്ടയിൽ പ്രോട്ടീൻ, വിറ്റാമിനുകൾ, ബയോട്ടിൻ, ഫോളേറ്റ്, ആരോഗ്യകരമായ കൊഴുപ്പുകൾ, കാൽസ്യം, സെലിനിയം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ധാരാളം ഉണ്ട്.
ഇത് മുടിയെ മിനുസവും തിളക്കവും ഉള്ളതാക്കുന്നു. മുടിയുടെ വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും ആരോഗ്യകരമായ തലയോട്ടിക്കും മുട്ട സഹായകമാണ്. മോയ്ച്ചറൈസ് ചെയ്യുന്നതിനും പോഷിപ്പിക്കുന്നതിനും മുട്ട സഹായിക്കും.
മുട്ടയും പാലും ചേർച്ച് ഹെയർ മാസ്‌ക്: പ്രോട്ടീനുകൾ കൊണ്ട് സമ്പന്നമാണ് മുട്ട. ഇത് മുടിക്ക് ഏറെ ഗുണകരമാണ്. നിങ്ങളുടെ മുടിയിഴകളെ പോഷിപ്പിക്കാനും ശക്തിപ്പെടുത്താനും നിങ്ങൾക്ക് പാലും മുട്ടയും ചേർത്ത ഹെയർ മാസ്ക് തയ്യാറാക്കാം. അല്ലെങ്കിൽ മുട്ടയും തൈരും ചേർത്തും തയ്യാറാക്കാം.
തയ്യാറക്കുന്നതും ഉപയോഗവും:
രണ്ട് മുട്ട, ഒരു ടേബിൽ സ്പൂൺ, ഒരു ടേബിൽ സ്പൂൺ പാൽ അല്ലെങ്കിൽ തൈര് എന്നിവയിൽ കലർത്താം. എല്ലാ ചേരുവകളും നന്നായി അടിക്കുക. മിശ്രിതം മുടിയുടെ വേരുകളിലേക്കും ഇഴകളിലേക്കും പുരട്ടുക.30 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകുക.
ബദാം പാൽ, മുട്ട, വെളിച്ചെണ്ണ ഹെയർ മാസ്ക്:
ബാദാം, പാൽ, മുട്ട, വെളിച്ചെണ്ണ എന്നിവ മുടിക്ക് ഗുണകരമാണ്. ഉദാഹരണത്തിന് ബദാം പാൽ, മുട്ട, വെളിച്ചെണ്ണ എന്നിവയുടെ ഹെയർ മാസ്‌ക് നിങ്ങളുടെ മുടി കാെഴിച്ചിൽ താരൻ എന്നിവ കുറയ്ക്കാനും മുടി മൃദുവാക്കാനും സഹായിക്കുന്നു.
തയ്യാറാക്കലും ഉപയോഗവും:
ഒരു മുട്ടയുടെ വെള്ള, രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ, അഞ്ച് ടേബിൾസ്പൂൺ ബദാം പാൽ എന്നിവ ആവശ്യമാണ്. എല്ലാ ചേരുവകളും കലർത്തി മിശ്രിതം തലയോട്ടിയിലും ഇഴകളിലും പുരട്ടുക, തുടർന്ന് ഒരു മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.
ഹെയർ മാസ്കുകൾ ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങൾ ഒരു ഡെർമറ്റോളജിസ്റ്റുമായോ ട്രൈക്കോളജിസ്റ്റുമായോ കൂടിയാലോചിക്കുകയാണ് അത് മികച്ച തീരുമാനമാണ്,
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ?












Click it and Unblock the Notifications