താരനും മുടി കൊഴിച്ചിലും പൊട്ടലുമൊക്കെ ഉണ്ടോ? ഓറഞ്ച് എടുത്തോളൂ, വീട്ടിൽ ഉണ്ടാക്കാം ഹെയർ മാസ്ക്
വിറ്റാമിൻ സി യും ആന്റി ഓക്സിഡന്റും അടങ്ങിയ പഴമാണ് ഓറഞ്ച്. വിറ്റാമിൻ സി ലഭിക്കാൻ ഓറഞ്ച് കഴിക്കുന്നത് നല്ലതാണ്. 2 - 3 ഓറഞ്ച് ദിവസവും കഴിച്ചാൽ മതി. ഓറഞ്ച് തൊലി ചർമ്മ സംരക്ഷണത്തിനും ഉപയോഗിക്കാറുണ്ട്. എന്നാൽ മുടി വളരാനും താരൻ കുറയ്ക്കാനും ഓറഞ്ച് സഹായകമാകുമെന്ന് നിങ്ങൾക്ക് അറിയാമോ? ഓറഞ്ചിലെ വൈറ്റമിൻ സി തലയോട്ടിയിലെ പി എച്ച്, അണുബാധകൾ, മുടിയുടെ മറ്റ് പ്രശ്നങ്ങൾ എന്നിവ നിയന്ത്രിക്കും. എങ്ങനെയാണ് ഓറഞ്ച് നിങ്ങളുടെ മുടി സംരക്ഷണത്തിന് സഹായകമാകുന്നത് എന്ന് വിശദമായി അറിഞ്ഞാലോ?
ഓറഞ്ച് ഓയിൽ : നിർജ്ജീവമായ മുടിക്ക് നല്ല തിളക്കം കിട്ടാനും ഇടതൂർന്ന് വളരാനും ഓറഞ്ച് ഓയിൽ സഹായിക്കുന്നതാണ്. തലയോട്ടിയെ ആഴത്തിൽ പോഷിപ്പാക്കാനും ഈർപ്പം നൽകാനും ഓറഞ്ച് ഓയിൽ സഹായിക്കും. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ഇതിലെ വിറ്റാമിൻ സി സഹായിക്കും. ഓറഞ്ച് ഓയിൽ തേച്ച് മസാജ് ചെയ്താൽ മതി.

ഓറഞ്ച് ഓയിൽ എങ്ങനെ ഉണ്ടാക്കാം: രണ്ട് ഓറഞ്ചുകൾ എടുത്ത് അതിന്റെ തൊലി എടുക്കുക. തൊലികൾ പൊടിച്ചെടുക്കുക. ഓറഞ്ചി തൊലി പൊടിച്ചതിനെക്കാൾ പകുതി അളവിൽ ഓറഞ്ച് നീര് എടുക്കുക. വെളിച്ചെണ്ണയോ മറ്റ് എണ്ണയോ ഇതിനൊപ്പം ചേർക്കുക. മൂന്നും നന്നായി കലർത്തുക. 2- 3 ദിവസം സൂര്യ പ്രകാശത്തിൽ വെയ്ക്കുക.
ഓറഞ്ച് കൊണ്ട് ഹെയർ മാസ്ക്: ആരോഗ്യമുള്ള മുടി വളർച്ചയ്ക്ക് ഫോളിക്കിളുകളെ പോഷിപ്പിക്കാനും മുടി വളർച്ചയെ പോഷിപ്പിക്കാനും സഹായിക്കാനും ഈ ഹെയർ മാസ്ക് സഹായിക്കും. ഈ ഹെയർ മാസ്ക് നിങ്ങളുടെ മുടിയെ മൃദുവും തിളക്കമുള്ളതും ആക്കും. ഒരുപാട് ജലാംശം ഉള്ളത് കാരണം ഓറഞ്ച് മാത്രം വെച്ച് ഹെയർ മാസ്ക് ഉണ്ടാക്കുക ബുദ്ധിമുട്ടായിരിക്കാം. അതിനാൽ ഹെയർ മാസ്ക് ഉണ്ടാക്കുന്ന സമയം ആപ്പിൾ കൂടി ചേർക്കാം. അല്ലെങ്കിൽ ആവക്കാഡോയോ വാഴപ്പഴമോ ചേർക്കാം.
തയ്യാറാക്കേണ്ടത്:
ഒരു ഓറഞ്ചും പകുതി ഇടത്തരം വലിപ്പമുള്ള ആപ്പിളും എടുക്കാം. ഇത് രണ്ട് ഒരുമിച്ച് അരച്ച് കട്ടിയുള്ള മിശ്രിതം ഉണ്ടാക്കാം. ഇത് മാറ്റി വെയ്ക്കാം. കട്ടി കുറവാണെങ്കിൽ കട്ടിക്കുട്ടാൻ കുറച്ച് ഓറഞ്ച് തൊലി പൊടി ചേർക്കുക. ഈ മാസ്ക് നിങ്ങൾക്ക് മുടിയിലും തലയട്ടിയിലും പുരട്ടുക. 30 - 45 മിനിറ്റ് അല്ലെങ്കിൽ ഉണങ്ങുന്നത് വരെ മുടിയിൽ വെയ്ക്കാം. ഇതിന് ശേഷം വീര്യം കുറഞ്ഞ ഹെർബൽ ഷാംപൂ കൊണ്ട് ചെറുചൂട് വെള്ളത്തിൽ മുടി കഴുകി മാസ്ക് നന്നായി കളയുക.












Click it and Unblock the Notifications