Get Updates
Get notified of breaking news, exclusive insights, and must-see stories!

താരനും ചൊറിച്ചലും കാരണം മടുത്തോ? നെല്ലിക്കയും വേപ്പും കൊണ്ടൊരു പൊടിക്കൈ, താരൻ പറപറക്കും!

തണുപ്പ് കാലത്ത് താരത്തിന്റെ പ്രശ്നം കുറച്ചധികം ആകാനാണ് സാധ്യത. താരൻ കാരണം ബുദ്ധിമുട്ടുന്നവരാണ് നിങ്ങളെങ്കിൽ ഈ സമയത്ത് ശ്രദ്ധിച്ചില്ലെങ്കിലും താരൻ കൂടുക മാത്രമല്ല അത് കൊണ്ട് ഉണ്ടാകുന്ന ചൊറിച്ചലും കൂടും. കണ്ണിൽ കാണുന്ന കെമിക്കലുകൾ വാങ്ങി ഉപയോ​ഗിക്കാതെ തന്നെ താരന്റെ ശല്യം മാറ്റാം. അതെ, നിങ്ങളുടെ വീട്ടിൽ തന്നെയുണ്ട് ഇതിന് പരിഹാരം.

ഇളം ചൂടുള്ള എണ്ണ: ആയുർ വേദം എണ്ണ കൊണ്ടുള്ള മസാജ് ശുപാർശ ചെയ്യുന്നു. പ്രത്യേകിച്ച് തണുപ്പ് കാലത്ത് ഇത് ​ഗുണം ചെയ്യും. തലയോട്ടിയേയും മുടിയേയും പോഷിപ്പിക്കാൻ ഇത് സഹായകമാകുന്നതാണ്. ചെറുചുടുള്ള വെളിച്ചെണ്ണ, എള്ളെണ്ണ അല്ലെങ്കിൽ ടീ ട്രീ ഓയിൽ അല്ലെങ്കിൽ വേപ്പ് എണ്ണ ഇവയിലേതെങ്കിലും ഉപയോ​ഗിച്ച് കലർത്തി ഉപയോ​ഗിക്കാം. തലയോട്ടിയിൽ മൃദുവായി മസാജ് ചെയ്യുക. എണ്ണ മുടിയിലേക്ക് ഇറങ്ങണം. ഇത് ജലാംശം നൽകുകയും രക്ത ചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Tips

2. വേപ്പ് - നെല്ലിക്ക ഹെയർ പാക്ക്: വേപ്പ്, നെല്ലിക്ക് എന്നിവയ്ക്ക് ആന്റി മൈക്രോബയൽ ​ഗുണങ്ങളുണ്ട്. ഇത് താരനെ പ്രതിരോധിക്കാൻ അനുയോജ്യമാക്കുന്നു. പൊടിച്ച വേപ്പിലയും നെല്ലിക്കയും ഉപയോ​ഗിച്ച് ഒരു പേസ്റ്റ് തയ്യാറാക്കാം. അത് വെള്ളത്തിലോ കറ്റാർവാഴ ജെല്ലിലോ കലർത്തുക, ഈ പായ്ക്ക് നിങ്ങളുടെ തലയോട്ടിയിൽ പുരട്ടുക. അരമണിക്കൂർ അങ്ങനെ വെയ്ക്കുക, ശേഷം കഴുകാം. ഈ മിശ്രിതം താരനെതിരെ പോരാടും. തലയോട്ടിയെ പോഷിപ്പിക്കുകയും ചെയ്യും.

3. ഉലുവ : പോഷകങ്ങളുടെ കലവറയാണ് ഉലുവ. ഉലുവ രാത്രി മുഴുവൻ കുതിർത്ത് പൊടിച്ച് പേസ്റ്റ് രൂപത്തിലാക്കി തലയിൽ പുരട്ടുക. ഈ പേസ്റ്റ് തലയോട്ടിയിലെ വരൾച്ചയും തലയോട്ടിയിലെ ചൊറിച്ചിലും ഇല്ലാതാക്കും.

4. കറ്റാർ വാഴ ജെൽ: ആന്റി ബാക്ടീരിയിൽ ​ഗുണങ്ങളുള്ള പ്രകൃതിദത്തമായ മോയ്ചറൈസ് ​ഗുണം കറ്റാർ വാഴയ്ക്ക് ധാരാളം ഉണ്ട്. കറ്റാർ വാഴ ജെൽ തലയോട്ടിയിൽ നേരിട്ട് പുരട്ടുക. കഴുകുന്നതിന് മുമ്പ് 20 -30 മിനിറ്റ് തലയിൽ അങ്ങനെ തന്നെ വെയ്ക്കാം. ഇത് തലയ്ക്ക് തണുപ്പ് നൽകും. വരൾച്ച മാറ്റുകയും ചെയ്യും. താരന് പരിഹാരമാകും.

5. ഹെർബൽ ഹെയർ റിൻസ്: റോസ് മേരി, കാശിത്തുമ്പ തുടങ്ങിയ സസ്യങ്ങൾ ഇട്ട് വെള്ളം തിളപ്പിക്കുക. ഇത് തണുത്ത ശേഷം ദ്രാവകും അരിച്ചെടുക്കുക. ഷാംപൂവൊക്കെ ചെയ്ത കഴിഞ്ഞ ശേഷം അവസാനം ഈ വെള്ളം കൊണ്ട് തല കഴുകുക. ഈ ഔഷധങ്ങൾക്ക് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+