ദിവസം കഴിയുന്തോറും മുടി നേർത്ത് വരികയാണോ? ഉള്ളുകുറയുന്നത് ഇല്ലാതാക്കാൻ ചെയ്യേണ്ടത്
മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയലുമൊക്കെ നിസ്സാരമായ കാര്യങ്ങൾ അല്ല. മുടി കൊഴിച്ചിലിന് പല കാരണങ്ങൾ ഉണ്ട്. ചിലതൊക്കെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും. അമിതമായി മുടി കാെഴിയുന്നത് നമ്മുടെ മുടിയുടെ കട്ടി കുറയാനും നമ്മുടെ ആത്മവിശ്വാസം ഇല്ലാതാകാനും കാരണമാകും.
പല കാരണങ്ങളാൽ മുടി കൊഴിച്ചിൽ സംഭവിക്കാം. വൈകാരിക പിരിമുറുക്കം ആണ് മുടി കൊഴിച്ചിലിന് കാരണമാകുന്ന ഒരു ഘടകം. വൈകാരിക സമ്മർദ്ദത്തിലൂടെ കടന്നുപോകുമ്പോൾ നമ്മുടെ മുടി വളരെ അധികം കൊഴിയാൻ സാധ്യതയുണ്ട്. രണ്ടോ മൂന്നോ മാസങ്ങൾ ഇങ്ങനനെ മുടി കാെഴിയാം, ഇത് താത്കാലികമാണെങ്കിലും, കൂടുതൽ മുടി കൊഴിയുകയും കൊഴിഞ്ഞുപോവുകയും ചെയ്യും.

പ്രായമാകൽ: പ്രായമാകുമ്പോൾ പലർക്കും മുടി കൊഴിച്ചിൽ അനുഭവപ്പെടുന്നു. നിങ്ങളുടെ ശരീരത്തിന് പ്രായമാകുന്തോറും മുടി വളർച്ചയുടെ തോത് കുറയുന്നതാണ്. കൂടാതെ പിഗ്മെന്റേഷൻ കുറയുന്നതോടെ ഓരോ മുടിയിഴകളും ചെറുതായിത്തീരുന്നു. അത് കാെണ്ടാണ് നരവരുന്നത്.
ഹോർമോണൽ വ്യതിയാനം : മുടിയുടെ വളർച്ചയുമായി വിവിധ ഹോർമോണുകൾ വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നു. ഇതിൽ ടെസ്റ്റോസ്റ്റിറോൺ പോലുള്ള ആൻഡ്രോജൻ, എസ്ട്രാഡിയോൾ പോലുള്ള ലൈംഗിക ഹോർമോണുകൾ, തൈറോക്സിൻ, കോർട്ടിസോൾ തുടങ്ങിയ തൈറോയ്ഡ് ഹോർമോണുകൾ സമ്മർദ്ദ പ്രതികരണമായി അഡ്രീനൽ ഗ്രന്ഥികൾ പുറത്തുവിടുന്നു.
മുടി കൊഴിച്ചിൽ നിങ്ങൾക്ക് വല്ലാത്ത ബുദ്ധിമുട്ട് തന്നെയായിരിക്കും. മുടി കൊഴിച്ചിലും കനം കുറഞ്ഞു പോകുന്നതിനും ഉയർന്ന സമ്മർദം, അസന്തുലിതമായ ഭക്ഷണക്രമം, ഇരുമ്പിന്റെ കുറവ്, പെട്ടെന്നുള്ള ഭാരക്കുറവ് എന്നിവയുൾപ്പെടെയുള്ള ജീവിതശൈലി ഘടകങ്ങൾ കാരണമാകുന്നുണ്ട്. എന്നാൽ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങളുണ്ട്.
ആരോഗ്യത്തോടെ മുടി സംരക്ഷിക്കാൻ നിങ്ങൾ ചെയ്യേണ്ടത്:
ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുക. സമ്മർദ്ദം കുറയ്ക്കുന്നതിനും എൻഡോർഫിൻ ഉത്തേജിപ്പിക്കുന്നതിനുമായുള്ള കാര്യങ്ങൾ ചെയ്യുക. ധ്യാനം, മസാജ് തുടങ്ങിയ റിലാക്സേഷൻ ടെക്നിക്കുകൾ നിങ്ങൾക്ക് ചെയ്യാനവുന്നതാണ്. നിങ്ങളുടെ ജോലിയുടെയും വ്യക്തിഗത ജീവിതത്തിന്റെയും ബാലൻസ് മെച്ചപ്പെടുത്തുക.
നിങ്ങൾ ഭക്ഷണക്രമമോ ആരോഗ്യപരമായ പോരായ്മകളോ അനുഭവിക്കുന്നുണ്ടെങ്കിൽ, സപ്ലിമെന്റുകളുടെ ഉപയോഗം മുടിയുടെ വളർച്ചയിൽ ഗുണം ചെയ്യും, എന്നാൽ എല്ലാവരു ഇത് പിന്തുടരരുത്. വാസ്തവത്തിൽ, ചില സന്ദർഭങ്ങളിൽ വിറ്റാമിൻ ഇ അല്ലെങ്കിൽ സെലിനിയം അമിതമായി കഴിക്കുന്നത് മുടികൊഴിച്ചിൽ വർദ്ധിപ്പിക്കുന്നതിന് കാരണമാകും. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ചെയ്യുക.












Click it and Unblock the Notifications