മുടി കൊഴിയുന്നേ എന്ന് പറഞ്ഞ് വിഷമിക്കേണ്ട; ഈ എണ്ണക്കൂട്ട് ഒന്ന് ഉപയോഗിക്കൂ, പ്രശ്ന പരിഹാരം ഉടൻ
മുടികൊഴിച്ചിൽ പ്രായഭേദമന്യേ എല്ലാവരും അനുഭവിക്കുന്ന പ്രശ്നമാണ്. കൊഴിച്ചിലിന് തടയിടാൻ ഏറ്റവും നല്ല മാർഗം പ്രകൃതിദത്ത ചേരുവകളാണ്. മുടികൊഴിച്ചിൽ തടയാൻ ഉപയോഗിക്കാവുന്ന ,വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു എണ്ണയെ കുറിച്ചാണ് ഇന്ന് പറയുന്നത്. എണ്ണ തയ്യാറാക്കാനായി വെളിച്ചെണ്ണയും കരിഞ്ചീരകവുമാണ് ആവശ്യം. ഇനി ഇവയുടെ ഗുണങ്ങളും എണ്ണ തയ്യാറാക്കുന്നത് എങ്ങനെയെന്നും നോക്കാം
വെളിച്ചെണ്ണയിൽ ഉള്ള ഇടത്തരം ചെയിൻ ഫാറ്റി ആസിഡുകൾ മുടിയെ മിനുസമാർന്നതാക്കാൻ സഹായിക്കുന്നു. മാത്രമല്ല വെളിച്ചെണ്ണയിലെ അടങ്ങിയിരിക്കുന്ന ഇ, കെ എന്നിവ പോലുള്ള വിറ്റാമിനുകളും അവശ്യ പോഷകങ്ങളും ഇരുമ്പും രോമകൂപങ്ങളെ പോഷിപ്പിക്കുകയും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

പ്രകൃതിദത്ത ആൻ്റിമൈക്രോബയൽ ഗുണങ്ങൾ തലയോട്ടിയിലെ അണുബാധകളെ ചെറുക്കും. സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ മുടിയുടെ പ്രോട്ടീൻ നഷ്ടം കുറക്കുകയും ഇതുവഴി മുടിയെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും മുടി പൊട്ടുന്നത് തടയുകയും ചെയ്യുന്നു.
കരിഞ്ചീരികം
കറുത്ത ജീരക വിത്ത് എണ്ണയിൽ ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുള്ള തൈമോക്വിനോൺ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഈ ആൻ്റിഓക്‌സിഡൻ്റുകൾ രോമകൂപങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും തലയോട്ടി ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു. ഇവയിലെ ഇരുമ്പ്, സിങ്ക്, വിറ്റാമിൻ എ, ഇ തുടങ്ങിയ പോഷകങ്ങൾ മുടി വളർച്ചയെ ഉത്തേജിപ്പിക്കും. അവശ്യ ഫാറ്റി ആസിഡുകൾ തലയോട്ടിയെ പോഷിപ്പിക്കാനും മുടിയുടെ ഇഴകളെ ശക്തിപ്പെടുത്താനും സഹായിക്കും, പൊട്ടുന്നത് കുറയ്ക്കാനും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഇവയ്ക്ക് കഴിയും.
എണ്ണ തയ്യാറാക്കുന്നത് ഇങ്ങനെ
ആദ്യം ഒരു പാത്രത്തിൽ കാൽ കപ്പ് വെളിച്ചെണ്ണ എടുത്ത് ന്നനായി ചൂടാക്കാം. ഇതിലേക്ക് രണ്ടോ മൂന്നോ ടേബിൾ സ്പൂൺ കരിംഞ്ചീരകം ചേർത്ത് കൊടുക്കാം. ഇതിന് ശേഷം രണ്ട് മൂന്ന് മിനിറ്റ് ചൂടാക്കിയെടുക്കാം. ഇതിന് ശേഷം തീ ഓഫ് ചെയ്ത് ഈ എണ്ണ അൽപ സമയം തണുക്കാൻ അനുവദിക്കാം. ഇതിന് ശേഷം എണ്ണ അരിച്ചെടുക്കാം. ഈ എണ്ണ നന്നായി തലയോട്ടിയിൽ തേച്ച് പിടിപ്പിക്കാം. ഏകദേശം 30 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
മികച്ച ഫലത്തിനായി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ എണ്ണ ഉപയോഗിക്കാം. മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ് വെളിച്ചെണ്ണയും കരിഞ്ചീരികവും. എന്നാൽ അലർജി പോലുള്ള പ്രശ്നങ്ങൾ ഉള്ളവർ വിദഗ്ധരുടെ നിർദ്ദേശം കൂടി സ്വീകരിക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഏതെങ്കിലും എണ്ണ ഉപയോഗിച്ചത് കൊണ്ട് മാത്രം മുടി വളരില്ല. ആരോഗ്യകരമായ ഭക്ഷണശീലം കൂടി പാലിക്കാൻ മറക്കരുത്.












Click it and Unblock the Notifications